Strait of Hormuz: ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാം; അനുമതി നൽകി ഇറാൻ

Iran Allows India-Flagged Ships Passage Through Strait of Hormuz: വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘച്ചിയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് നിർണായക തീരുമാനം

Strait of Hormuz: ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാം; അനുമതി നൽകി ഇറാൻ

Strait Of Hormuz

Updated On: 

12 Mar 2026 | 02:00 PM

പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾക്ക് സ്ട്രെയ്റ്റ് ഓഫ് ഹോർമുസ് വഴി കടന്നുപോകാൻ ഇറാൻ അനുമതി നൽകി. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘച്ചിയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് നിർണായക തീരുമാനമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

അതേസമയം, യുഎസ്, യൂറോപ്പ്, ഇസ്രായേൽ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് നിയന്ത്രണങ്ങൾ തുടരുകയാണ്. എന്നാൽ, ഇന്ത്യയുമായുള്ള ബന്ധം പരിഗണിച്ച് ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകിയെന്നാണ് റിപ്പോർട്ട്. ‘പുഷ്പക്’, ‘പരിമൾ’ എന്നീ രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇതിനോടകം തന്നെ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നുപോയി.

ALSO READ: ഇറാനെതിരെ യുഎന്‍; ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്തണം; പ്രമേയം പാസാക്കി

ഇന്നലെ രാത്രി ഒരു കപ്പൽ കടലിടുക്ക് കടന്ന് മുംബൈ തീരത്തെത്തിയെന്നും മറ്റൊരു കപ്പൽ വന്നുകൊണ്ടിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ 28 ഇന്ത്യൻ എണ്ണ കപ്പലുകളാണ് ഹോർമുസ് കടലിടുക്കിനടുത്തായി സ്ഥിതി ചെയ്യുന്നത്.

അതേസമയം, യുദ്ധപ്രതിസന്ധിക്കിടെയും റഷ്യയിൽ നിന്നും ഇന്ധന ഇറക്കുമതിയിൽ വൻ വർദ്ധവാണ് കാണുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അമ്പത് ശതമാനം വർദ്ധനവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്തയാഴ്ചയോടെ ഇത് ഇരട്ടിയാക്കുമെന്നാണ് വിവരം.

ഇറാൻ തീരത്തെയും ഒമാനെയും വേർതിരിക്കുന്ന ഹോര്‍മുസ് കടലിടുക്ക് വഴി ലോകത്തിലെ മൊത്തം അസംസ്‌കൃത എണ്ണയുടെ ഏകദേശം 20% എല്ലാ ദിവസവും കടന്നുപോകുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് എണ്ണ എത്തുന്നതും ഇതുവഴിയാണ്.  ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ഇന്ത്യയിൽ ഇന്ധനവില വർദ്ധനവിനും പാചകവാതക ക്ഷാമത്തിനും കാരണമായിരുന്നു. എന്നാൽ ഇറാന്റെ പുതിയ തീരുമാനം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി