Iran-Israel Conflict: ‘ഒന്നും മറന്നിട്ടില്ല, രക്തത്തിന് കണക്ക് ചോദിച്ചിരിക്കും’; ഇറാന്‍ പരമോന്നത നേതാവിന്റെ ആദ്യ സന്ദേശം

Mojtaba Khamenei's First Statement: ആ യുദ്ധത്തില്‍ നിന്ന് ഇറാന്‍ ഒരിക്കലും പിന്മാറില്ല. പൂര്‍ണശക്തിയോടെ തന്നെ പ്രതിരോധം തുടരും. ആയത്തൊള്ള ഖമേനിക്ക് വേണ്ടി മാത്രമല്ല, ഈ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഓരോ പൗരനും വേണ്ടിയും പ്രതികാരം ചെയ്യും

Iran-Israel Conflict: ഒന്നും മറന്നിട്ടില്ല, രക്തത്തിന് കണക്ക് ചോദിച്ചിരിക്കും; ഇറാന്‍ പരമോന്നത നേതാവിന്റെ ആദ്യ സന്ദേശം

മൊജ്തബ ഖമേനി

Updated On: 

12 Mar 2026 | 09:00 PM

ടെഹ്‌റാന്‍: ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പ് നല്‍കി ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആദ്യ സന്ദേശമെത്തി. ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം തുടരുമെന്നും രക്തസാക്ഷികളുടെ രക്തത്തിന് കണക്ക് ചോദിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് മൊജ്തബയുടെ സന്ദേശമെത്തിയത്.

യുഎസ് സൈനിതാവളങ്ങള്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പും മൊജ്തബ നല്‍കുന്നു. അമേരിക്കയുടെ സുരക്ഷയും സമാധാനവും സ്ഥാപിക്കുമെന്ന അവകാശവാദം വെറും നുണയാണ്. അതിനാല്‍ തന്നെ എത്രയും പെട്ടെന്ന് ഗള്‍ഫ് രാജ്യങ്ങളിലുള്ള സൈനിക താവളങ്ങളെല്ലാം അടച്ചുപൂട്ടാന്‍ ഞാന്‍ നിര്‍ദേശിക്കുന്നു, അദ്ദേഹം പറഞ്ഞു.

ആ യുദ്ധത്തില്‍ നിന്ന് ഇറാന്‍ ഒരിക്കലും പിന്മാറില്ല. പൂര്‍ണശക്തിയോടെ തന്നെ പ്രതിരോധം തുടരും. ആയത്തൊള്ള ഖമേനിക്ക് വേണ്ടി മാത്രമല്ല, ഈ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഓരോ പൗരനും വേണ്ടിയും പ്രതികാരം ചെയ്യുമെന്നും മൊജ്തബ കൂട്ടിച്ചേര്‍ത്തു.

ആ പ്രതികാരം പരിമിതമായ അളവില്‍ നിലവില്‍ കൈവരിച്ചിട്ടുണ്ട്. എന്നാല്‍ അത് പൂര്‍ണ അര്‍ത്ഥത്തില്‍ നേടുന്നത് വരെ ഈ കേസ് ഞങ്ങളുടെ പ്രഥമ പരിഗണനയില്‍ തുടരുമെന്ന് പറഞ്ഞ് ഖമേനി, ലെബനന്‍, ഇറാഖ്, യെമന്‍ എന്നിവയുള്‍പ്പെടെയുള്ള ടെഹ്‌റാന്റെ സഖ്യകക്ഷികളായ സായുധ സേനകള്‍ക്ക് നന്ദി അറിയിച്ചു.

Also Read: Indian ships at Strait of Hormuz: ഹോർമുസിൽ ഇന്ത്യക്ക് ‘സേഫ് പാസേജ്’ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ ഫലം കാണുന്നു

അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാന്‍ മൂന്ന് വ്യവസ്ഥകള്‍ മുന്നോട്ടുവെക്കുന്നതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയന്‍ പറഞ്ഞു. ഇറാന്റെ നിയമാനുസൃത അവകാശങ്ങള്‍ അംഗീകരിക്കുക, നഷ്ടപരിഹാരം നല്‍കുക, ഭാവിയിലെ ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ഗ്യാരണ്ടി ലഭിക്കുക എന്നിവയാണത്.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?