Hajj 2026: യുദ്ധഭീതിയിൽ വിമാനക്കൂലി കൂടി; ഹജ്ജ് യാത്രയ്ക്ക് അധിക തുക നൽകണം

Hajj Costs Amid Rising Fuel Prices: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതാണ് തിരിച്ചടിയായത്. മെയ് 15-നകം ഈ അധിക തുക അടയ്ക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിർദ്ദേശം. വിമാനക്കമ്പനികൾ ആദ്യം 30,000 രൂപ വരെ അധികമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മന്ത്രാലയവുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഇത് 10,000 രൂപയായി കുറച്ചത്.

Hajj 2026: യുദ്ധഭീതിയിൽ വിമാനക്കൂലി കൂടി; ഹജ്ജ് യാത്രയ്ക്ക് അധിക തുക നൽകണം

പ്രതീകാത്മക ചിത്രം

Published: 

03 May 2026 | 07:32 PM

മലപ്പുറം: ഇന്ധനവില വർധനയെത്തുടർന്ന് ഹജ്ജ് തീർഥാടകരിൽ നിന്ന് ഈടാക്കുന്ന അധിക തുക കേന്ദ്ര സർക്കാർ തന്നെ വഹിക്കണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ആവശ്യപ്പെട്ടു. വിമാനക്കമ്പനികൾ ഈടാക്കുന്ന അധിക തുകയായ 10,000 രൂപ കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതാണ് തിരിച്ചടിയായത്. മെയ് 15-നകം ഈ അധിക തുക അടയ്ക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിർദ്ദേശം. വിമാനക്കമ്പനികൾ ആദ്യം 30,000 രൂപ വരെ അധികമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മന്ത്രാലയവുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഇത് 10,000 രൂപയായി കുറച്ചത്.

Also Read – Air fare Hike: പ്രവാസികൾക്ക് ഇരുട്ടടി: വിമാന നിരക്ക് കുത്തനെ ഉയരാൻ സാധ്യ

സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് പണമടയ്ക്കാൻ സമയം നീട്ടി നൽകുമെന്നും തുക അടയ്ക്കാൻ വൈകിയാലും യാത്ര റദ്ദാക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എങ്കിലും, അവസാന നിമിഷമുള്ള ഈ അധിക ബാധ്യത തീർഥാടകർക്ക് വലിയ പ്രയാസമുണ്ടാക്കുമെന്ന് മുസ്ലിംലീഗ് ചൂണ്ടിക്കാട്ടി.

സുരക്ഷിത ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണ വിതരണം ഉറപ്പാക്കി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

സൗദി അറേബ്യയിൽ ഹജ്ജ് തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ പദ്ധതികളുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. ഹാജിമാർക്ക് ലഭ്യമാകുന്ന ഭക്ഷണം, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള അന്തിമ പദ്ധതിക്ക് അതോറിറ്റി രൂപം നൽകി.

ഭരണാധികാരികളുടെ നിർദ്ദേശപ്രകാരം തീർഥാടകരുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. കര, കടൽ, വ്യോമ അതിർത്തികളിൽ പ്രത്യേക സാങ്കേതിക സംഘം 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നു. ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ എത്തുന്ന ചരക്കുകൾക്ക് പ്രത്യേക പരിശോധനയുണ്ടാകും. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ വെയർഹൗസുകൾ, ഫാക്ടറികൾ, വിതരണ കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ 1,400-ലധികം പരിശോധനകൾ അതോറിറ്റി പൂർത്തിയാക്കി.

മക്ക, മദീന മുനിസിപ്പാലിറ്റികൾ, ടൂറിസം മന്ത്രാലയം എന്നിവയുമായി സഹകരിച്ച് കാറ്ററിംഗ് തൊഴിലാളികൾക്കും ഇൻസ്പെക്ടർമാർക്കുമായി പ്രത്യേക വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചു. വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ഫീൽഡ് ടീമുകളുടെ സന്നദ്ധത വർദ്ധിപ്പിക്കുകയും ഭക്ഷണ-മരുന്ന് വിതരണ ശൃംഖലയിൽ കർശന മേൽനോട്ടം ഉറപ്പാക്കുകയും ചെയ്യുന്നു. തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമായ ഹജ്ജ് അനുഭവം പ്രദാനം ചെയ്യുക എന്നതാണ് ഈ വിപുലമായ സജ്ജീകരണങ്ങളിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത്.

ഡിജിറ്റൽ ഐഡന്റിറ്റി സേവനവുമായി സൗദി ജവാസത്ത്

ഹജ്ജ് തീർഥാടകർക്ക് സൗദി അറേബ്യയ്ക്കുള്ളിലെ യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി വിപ്ലവകരമായ ഡിജിറ്റൽ സേവനവുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് (ജവാസത്ത്). തീർഥാടകർക്ക് ഇനി മുതൽ തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ‘ഡിജിറ്റൽ വിസിറ്റർ ഐഡന്റിറ്റി ഔദ്യോഗിക രേഖയായി ഉപയോഗിക്കാം. തീർഥാടകർക്ക് അബ്ഷർ പ്ലാറ്റ്‌ഫോം വഴി ഈ ഡിജിറ്റൽ രേഖ സ്വന്തമാക്കാം. രാജ്യത്തിനകത്തെ യാത്രകളിൽ പാസ്‌പോർട്ടിന് പകരമുള്ള ഔദ്യോഗിക രേഖയായി ഇതിനെ കണക്കാക്കും. പാസ്‌പോർട്ട് നഷ്ടപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ ഇത് സഹായിക്കും. സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഫോണിലെ ഈ ഡിജിറ്റൽ ഐഡന്റിറ്റി കാണിച്ചാൽ മതിയാകും.

Follow Us
Related Stories
Etihad Rail: എത്തിഹാദ് റെയിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ടിക്കറ്റ് ക്ലാസ്സുകൾ ഇങ്ങനെ, നിരക്കുകളിൽ 50 ശതമാനം ഇളവ്!
അമേരിക്ക-ഇറാൻ സമാധാന കരാർ: ഇന്ത്യയിലേക്കുള്ള 11 കപ്പലുകൾ ഹോർമൂസ് കടന്നു; 10 കപ്പലുകൾ കാത്തുകിടക്കുന്നു
Quatar Gas Factory Explosion: ഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ കോഴിക്കോട് സ്വദേശിയും മരിച്ചു
Etihad Rail Passenger Services: എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു; ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ!
ഇന്ത്യക്കാർക്ക് സ്വാഗതം; എമിറേറ്റ്സ് എയർലൈൻസിൽ വമ്പൻ തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം!
Qatar Explosion Update: ഖത്തറിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്‌ഫോടനം; മരിച്ച 13 പേരില്‍ പന്ത്രണ്ടും ഇന്ത്യക്കാര്‍
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'