Airlines Charge hike: ഇനി എന്തുചെയ്യുമെന്നറിയാതെ പ്രവാസികൾ, ഓഫ് സീസണിലും ടിക്കറ്റ് നിരക്ക് ഇരുട്ടടിയാകുന്നു

Kerala to UAE flight ticket price hike off-season: സാധാരണ ഗതിയിൽ യുഎഇയിൽ നിന്ന് കേരളത്തിലേക്ക് 300 ദിർഹം (ഏകദേശം 7,000 രൂപ) നിരക്കുള്ളപ്പോൾ, തിരികെ വരാൻ ഇപ്പോൾ നൽകേണ്ടി വരുന്നത് ശരാശരി 52,000 രൂപയ്ക്ക് മുകളിലാണ്.

Airlines Charge hike: ഇനി എന്തുചെയ്യുമെന്നറിയാതെ പ്രവാസികൾ, ഓഫ് സീസണിലും ടിക്കറ്റ് നിരക്ക് ഇരുട്ടടിയാകുന്നു

Flight Ticket Price hike

Published: 

07 Feb 2026 | 07:01 PM

ദുബായ്: സാധാരണയായി വിമാനയാത്രക്കാർ കുറവുള്ള ‘ഓഫ് സീസൺ’ സമയത്തും പ്രവാസികളെ പിഴിഞ്ഞൊട്ടിച്ച് വിമാനക്കമ്പനികൾ. നാട്ടിൽ നിന്ന് യുഎഇയിലേക്ക് തിരിച്ചുവരാൻ ഏഴിരട്ടിയോളം തുകയാണ് പല എയർലൈനുകളും ഈടാക്കുന്നത്. കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പോയ പ്രവാസികൾ, തിരികെ വരാൻ നിവൃത്തിയില്ലാതെ കടം വാങ്ങിയും ആഭരണങ്ങൾ പണയപ്പെടുത്തിയും ടിക്കറ്റ് എടുക്കേണ്ടി വരുന്ന ദുരവസ്ഥയിലാണ്.

സാധാരണ ഗതിയിൽ യുഎഇയിൽ നിന്ന് കേരളത്തിലേക്ക് 300 ദിർഹം (ഏകദേശം 7,000 രൂപ) നിരക്കുള്ളപ്പോൾ, തിരികെ വരാൻ ഇപ്പോൾ നൽകേണ്ടി വരുന്നത് ശരാശരി 52,000 രൂപയ്ക്ക് മുകളിലാണ് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

  • ഇൻഡിഗോ: കൊച്ചി – ദുബായ് സെക്ടറിൽ ഒരു സീറ്റിന് 61,671 രൂപ വരെ.
  • എയർ ഇന്ത്യ എക്സ്പ്രസ്: 43,000 രൂപ (സീറ്റുകൾ പരിമിതം).
  • എയർ ഇന്ത്യ: 55,700 രൂപ.
  • എമിറേറ്റ്സ്/ഇത്തിഹാദ്: ശരാശരി 52,000 രൂപ.

 

കണ്ണൂരിൽ തീവില

 

കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കണ്ണൂരിൽ നിന്നാണ് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത്. വിമാന സർവീസുകൾ കുറവായതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാർച്ച് അവസാന വാരത്തിൽ കണ്ണൂരിൽ നിന്ന് ദുബായിലേക്ക് പോയി മെയ് മാസത്തിൽ മടങ്ങണമെങ്കിൽ ഒരാൾക്ക് 74,000 രൂപ വരെ ചെലവാകും. നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് നാട്ടിൽ വന്ന് പോകണമെങ്കിൽ കുറഞ്ഞത് രണ്ടേമുക്കാൽ ലക്ഷം രൂപയെങ്കിലും ടിക്കറ്റിനായി മാത്രം മാറ്റിവെക്കേണ്ടി വരും.

 

പ്രതീക്ഷയറ്റ പ്രവാസികൾ

 

ജനുവരി 15 മുതൽ മാർച്ച് 1 വരെയുള്ള ഓഫ് സീസൺ കാലയളവിൽ ഇത്രയേറെ നിരക്ക് വർധിക്കുന്നത് ഇതാദ്യമാണെന്ന് പ്രവാസികൾ പറയുന്നു. ഓൺലൈനിൽ ടിക്കറ്റ് നിരക്ക് തിരയുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച് എയർലൈനുകൾ കൃത്രിമമായി വില ഉയർത്തുന്നതായും ആക്ഷേപമുണ്ട്. പ്രവാസികളുടെ ഈ തീരാദുരിതത്തിന് നേരെ ഭരണകൂടം കണ്ണടയ്ക്കുകയാണെന്ന പ്രതിഷേധം ശക്തമാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
Dubai FlexiRent: വാടക നൽകാൻ ഫ്ലെക്സിറെൻ്റ്: ദുബായിലെ എല്ലാ വാടകക്കാർക്കും ഈ സൗകര്യം ലഭിക്കുമോ? അറിയേണ്ടതെല്ലാം!
Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി