AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nicolas Maduro: ‘എൻ്റെ ഫ്രണ്ടിനെ തൊടുന്നോ?’: അമേരിക്കക്കെതിരെ കിം ജോങ് ഉൻ; മൂന്നാം ലോക മഹായുദ്ധ സാധ്യതെന്ന് ആശങ്ക

Kim Jong Un Against USA: നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്ത അമേരിക്കക്കെതിരെ കിം ജോങ് ഉൻ. മൂന്നാം ലോക മഹായുദ്ധത്തിൻ്റെ ഭീഷണിയും കിം മുഴക്കി.

Nicolas Maduro: ‘എൻ്റെ ഫ്രണ്ടിനെ തൊടുന്നോ?’: അമേരിക്കക്കെതിരെ കിം ജോങ് ഉൻ; മൂന്നാം ലോക മഹായുദ്ധ സാധ്യതെന്ന് ആശങ്ക
കിം ജോൻ ഉൻImage Credit source: PTI
Abdul Basith
Abdul Basith | Published: 05 Jan 2026 | 03:09 PM

വെനിസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയ്ക്കെതിരായ അമേരിക്കൻ നടപടിയിൽ പ്രതികരിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. മഡുറോയെ തടവിലാക്കിയ നടപടിയെ അപലപിച്ച കിം ജോങ് ഉൻ തൻ്റെ സുഹൃത്തുനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. ഒരു ലോകമഹായുദ്ധത്തിൻ്റെ മുന്നറിയിപ്പും ഉത്തരകൊറിയൻ ഭരണാധികാരി അമേരിക്കയ്ക്ക് നൽകി.

മഡുറോയ്ക്കെതിരായ നടപടി ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കുമെന്നാണ് കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകിയത്. ട്രംപിൻ്റെ നേതൃത്വത്തിലുള്ള നീക്കങ്ങൾ ആഗോളസമാധാനത്തിന് ഭീഷണിയാണ്. വെനിസ്വേലയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അമേരിക്ക അവസാനിപ്പിക്കണം. മഡുറോയെ ഉടൻ വിട്ടയച്ചില്ലെങ്കിൽ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടായേക്കാമെന്നും കിം മുന്നറിയിപ്പ് നൽകി.

Also Read: Venezuela: വെനസ്വേല ഭരിക്കാൻ ഞങ്ങളില്ല, ട്രംപിന്റെ ലക്ഷ്യം ലഹരിക്കടത്ത് സംഘങ്ങൾ; വ്യക്തമാക്കി സെക്രട്ടറി

വെനിസ്വേല വിഷയത്തിൽ അമേരിക്കയ്ക്കെതിരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനയും രംഗത്തുവന്നിട്ടുണ്ട്. വെനിസ്വേലയുടെ പരമാധികാരത്തെ മാനിക്കണമെന്ന് ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. മഡുറോ ഭരണകൂടത്തിന് ഇരു രാജ്യങ്ങളും പൂർണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ലോകത്തിൽ ഏറ്റവുമധികം എണ്ണ ശേഖരമുള്ള രാജ്യമാണ് വെനിസ്വേല. ഇത് മുന്നിൽ കണ്ടാണ് അമേരിക്കയുടെ നീക്കമെന്ന ആരോപണങ്ങളുണ്ട്. വെനിസ്വേലയിലെ രാഷ്ട്രീയ അസ്ഥിരത ആഗോള പെട്രോളിയം വിപണിയെയും സാരമായി ബാധിച്ചേക്കും. അമേരിക്ക വെനിസ്വേലയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ കാരണം എണ്ണവിതരണത്തിൽ തടസമുണ്ടാവുന്നുണ്ട്. ഇതും ലോകരാജ്യങ്ങളെ ബാധിക്കും. റഷ്യ – ഉക്രൈൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ വെനിസ്വേലൻ പ്രതിസന്ധി മറ്റൊരു യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.