UAE September 2026: യു.എ.ഇയിൽ സെപ്റ്റംബറിൽ വൻ മാറ്റങ്ങൾ; പ്രവാസികൾ അറിയേണ്ടതെല്ലാം!

What's New in the UAE This September? A Complete Guide for Expats: ചില നികുതികളിലും ഉൾപ്പടെയുള്ള മാറ്റങ്ങൾ പ്രവാസികൾ ഉൾപ്പടെയുള്ള യു.എ.ഇ നിവാസികളുടെ ദൈനംദിന ജീവിതത്തിൽ തന്നെ മാറ്റങ്ങൾ വരുത്തുന്നതാണ്. യു.എ.ഇയിൽ സെപ്റ്റംബർ മാസത്തിൽ വരുന്ന പ്രധാന മാറ്റങ്ങളെ കുറിച്ചും നടക്കാനിരിക്കുന്ന പരിപാടികളെ കുറിച്ചുമാണ് ഇനി പറയുന്നത്

UAE September 2026: യു.എ.ഇയിൽ സെപ്റ്റംബറിൽ വൻ മാറ്റങ്ങൾ; പ്രവാസികൾ അറിയേണ്ടതെല്ലാം!

പ്രതീകാത്മക ചിത്രം

Published: 

01 Sep 2026 | 10:46 AM

യു.എ.ഇ നിവാസികളെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങളുടെയും പുതിയ തുടക്കങ്ങളുടെയും മാസമാണ് ഈ സെപ്റ്റംബർ. ഗതാഗത മർഗങ്ങളിലും, ചില നികുതികളിലും ഉൾപ്പടെയുള്ള മാറ്റങ്ങൾ പ്രവാസികൾ ഉൾപ്പടെയുള്ള യു.എ.ഇ നിവാസികളുടെ ദൈനംദിന ജീവിതത്തിൽ തന്നെ മാറ്റങ്ങൾ വരുത്തുന്നതാണ്. യു.എ.ഇയിൽ സെപ്റ്റംബർ മാസത്തിൽ വരുന്ന പ്രധാന മാറ്റങ്ങളെ കുറിച്ചും നടക്കാനിരിക്കുന്ന പരിപാടികളെ കുറിച്ചുമാണ് ഇനി പറയുന്നത്.

എത്തിഹാദ് റെയിൽ ദുബായിലേക്ക്

യു.എ.ഇയുടെ പാസഞ്ചർ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ സെപ്റ്റംബർ 30-ന് ദുബായിലേക്ക് സർവീസ് ആരംഭിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്ന്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനെയും ദുബായിലെ അൽ യാലയിസ് സ്റ്റേഷനെയും ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സർവീസ് വരുന്നത്. ഇതോടെ ഇരു എമിറേറ്റുകൾക്കുമിടയിലുള്ള യാത്രാസമയം വെറും 57 മിനിറ്റായി ചുരുങ്ങും. ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും ഇതിനൊപ്പം തുറക്കും.

ഇ-സിഗരറ്റുകൾക്ക് ഇനി നികുതി നൽകേണ്ടി വരും

സെപ്റ്റംബർ 1 മുതൽ ഇലക്ട്രോണിക് സിഗരറ്റുകളിൽ ഉപയോഗിക്കുന്ന ലിക്വിഡിന് മില്ലിലിറ്ററിന് ഒരു ദിർഹം എന്ന നിരക്കിൽ എക്സൈസ് ഡ്യൂട്ടി യു.എ.ഇ ഏർപ്പെടുത്തുകയാണ്. 10 മില്ലിയുടെ ബോട്ടിലിന് 10 ദിർഹമും, 30 മില്ലിക്ക് 30 ദിർഹമും അടിസ്ഥാന എക്സൈസ് വിലയായി കണക്കാക്കും. എന്നാൽ മറ്റ് പുകയില ഉൽപ്പന്നങ്ങളുടെ നികുതി നിരക്കുകളിൽ മാറ്റമില്ല.

ദുബായ് മാളത്തൺ അവസാനിക്കുന്നു

മാളുകൾക്കുള്ളിൽ നടക്കാനും ഓടാനും അവസരമൊരുക്കുന്ന ദുബായ് മാളത്തൺ സെപ്റ്റംബർ 15-ന് അവസാനിക്കും. പ്രവാസികൾക്ക് കടുത്ത വേനൽക്കാലത്ത് എയർ കണ്ടീഷൻഡ് മാളുകൾക്കുള്ളിൽ വ്യായാമം ചെയ്യാൻ അവസരം ഒരുക്കിയിരുന്ന പദ്ധതിയാണ് ഇത്..രാവിലെ 6 മണി മുതൽ 10 മണി വരെയായിരുന്നു ഇതിനുള്ള സമയം. ജൂൺ 15-നാണ് ഈ പദ്ധതി അരംഭിച്ചത്.

മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ അടച്ചിടും

ദുബായിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ സെപ്റ്റംബർ 1 മുതൽ താൽക്കാലികമായി അടച്ചിടും. നിലവിലെ പ്രദർശനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനായാണ് ഇത്. 2022 ഫെബ്രുവരിയിൽ തുറന്ന ഈ മ്യൂസിയം കൂടുതൽ മികച്ച സാങ്കേതികവിദ്യകളോടെ 2027 ആദ്യ പാദത്തിൽ വീണ്ടും തുറക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് സ്വീകരിച്ച ആശയങ്ങൾ ഉൾപ്പെടുത്തിയാണ് മ്യൂസിയം നവീകരിക്കുന്നത്

സെപ്റ്റംബറിലെ പ്രധാന പരിപാടികൾ

മിഡിൽ ഈസ്റ്റ് ഫിലിം ആൻഡ് കോമിക് കോൺ അബുദാബിയിൽ സെപ്റ്റംബർ 11-13 തീയതികളിൽ നടക്കും. സെപ്റ്റംബർ 13 മുതൽ 18 വരെയാണ് അബുദാബി അന്താരാഷ്ട്ര പുസ്തകമേള നടക്കുക. സെപ്റ്റംബർ 14 മുതൽ 17 വരെ ദുബായിൽ അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷനും നടക്കും.

English Summary

Several key changes will take effect in the UAE this September 2026. Highlights include the launch of Etihad Rail passenger services to Dubai, the temporary closure of the Museum of the Future for upgrades, and new e-cigarette excise prices.

Loading...
Unable to load recommendations.
Follow Us
Related Stories
NRI Passport Renewal: വിദേശത്ത് ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കുന്നതെങ്ങനെ? പ്രവാസി മലയാളികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
അമേരിക്കയിൽ എച്ച്-1 ബി വിസയുള്ളവരുടെ പങ്കാളികൾക്ക് ഇനി ജോലി ചെയ്യാനാകില്ല? ആശങ്കയിലാക്കി പുതിയ നിർദ്ദേശം
ലക്ഷ്യം വക്കുന്നത് യു.എ.ഇയിലെ സാധാരണ തൊഴിലാളികളെ; ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വമ്പൻ തട്ടിപ്പ്
Uzbekistan Travel Guide: ഇന്ത്യക്കാർക്ക് വിസയില്ലാതെ പറക്കാം; ഉസ്ബെക്കിസ്ഥാൻ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ അറിയേണ്ടതെല്ലാം!
Europe PR: മലയാളികളേ, യൂറോപ്പിൽ സ്ഥിരതാമസമാക്കണോ? 2 വർഷത്തിനുള്ളിൽ പിആര്‍!
PM Modi: പ്രധാനമന്ത്രി കിര്‍ഗിസ്ഥാനില്‍; ഇന്ന് എസ്‌സിഒ ഉച്ചകോടിയില്‍ പങ്കെടുക്കും
പീസ് ലില്ലി വയ്ക്കേണ്ടത് മുറിയിലോ ഹാളിലോ?
വീട്ടില്‍ സ്വര്‍ണം വെക്കുന്നത് പണിയാകും; അറിയേണ്ടതെല്ലാം
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ