വെനസ്വേലയിൽ ഭൂചലനത്തിൽ വൻ നാശം, സുനാമി മുന്നറിയിപ്പ്; ജപ്പാനിലും ഭൂചലനം

Massive earthquake in Venezuela: വെനസ്വേലയിൽ വൻ നാശം വിതച്ച് തുടർച്ചയായ രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളെത്തുടർന്ന് തലസ്ഥാനമായ കാരക്കസിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായി, നിരവധി കെട്ടിടങ്ങൾ തർന്നുവീഴുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച വൈകുന്നേരമാണ് ഭൂകമ്പങ്ങൾ ഉണ്ടായത്.

വെനസ്വേലയിൽ ഭൂചലനത്തിൽ വൻ നാശം, സുനാമി മുന്നറിയിപ്പ്; ജപ്പാനിലും ഭൂചലനം

Massive Earthquake In Venezuela

Updated On: 

25 Jun 2026 | 07:15 AM

കാരക്കസ്: വെനസ്വേലയിൽ വൻ നാശം വിതച്ച് തുടർച്ചയായ രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളെത്തുടർന്ന് തലസ്ഥാനമായ കാരക്കസിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായി, നിരവധി കെട്ടിടങ്ങൾ തർന്നുവീഴുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച വൈകുന്നേരമാണ് ഭൂകമ്പങ്ങൾ ഉണ്ടായത്. വെനസ്വേലയിലെ ഭൂകമ്പം കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ട വരെ അനുഭവപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അവിടെ അലാറം മുഴങ്ങി, മുൻകരുതലായി ചില കെട്ടിടങ്ങൾ ഒഴിപ്പിക്കുകയും ചെയ്തു. ഭൂചലനത്തെ തുടർന്ന് കരീബിയൻ ദ്വീപുകളായ പ്യൂർട്ടോ റിക്കോ, വിർജിൻ ദ്വീപുകൾ എന്നിവിടങ്ങളിൽ കടലാക്രമണ സാധ്യത മുൻനിർത്തി സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചിട്ടുണ്ട്.

വെനസ്വേലൻ തീരദേശ നഗരമായ മൊറോണിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ കാരക്കാസിൽ നിന്നും ഏകദേശം 168 കിലോമീറ്റർ അകലെയാണിത്. തലസ്ഥാന നഗരത്തിലെ അൾട്ടാമിറ, ലോസ് പാലോസ് ഗ്രാൻഡെസ് എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെ വലിയ പാർപ്പിട സമുച്ചയങ്ങളും ബാങ്ക് ഉൾപ്പെടെയുള്ള വാണിജ്യ കെട്ടിടങ്ങളും തകർന്നടിഞ്ഞു.

Also Read: ഷാർജയിൽ പെയ്ഡ് പാർക്കിങ് സമയക്രമത്തിൽ മാറ്റം; പുതിയ നിയമം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ!

രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ സിമോൺ ബൊളിവർ എയർപോർട്ടിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് വിമാന സർവീസുകൾ പൂർണ്ണമായി റദ്ദാക്കി. ദശലക്ഷക്കണക്കിന് ആളുകൾക്ക് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നഷ്ടമായിട്ടുണ്ട്. വെനസ്വേലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണിത്, അ‌പകടത്തിന്റെ കൂടുതൽ വിവരങ്ങളും നാശനഷ്ടങ്ങളുടെ കണക്കുകളും പുറത്തുവരുന്നതേയുള്ളൂ.

കെട്ടിടങ്ങൾക്ക് ഇനിയും തകർച്ച ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ വീടുകൾക്കുള്ളിലേക്ക് കയറാതെ തുറസ്സായ സ്ഥലങ്ങളിൽ തുടരണമെന്ന് വെനസ്വേലൻ ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ അറിയിച്ചു. മുൻകരുതലായി നിരവധി കെട്ടിടങ്ങളിലേക്കുള്ള ഗ്യാസ് വിതരണം നിർത്തിവച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. അയൽരാജ്യമായ കൊളംബിയയിലും ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

വെനസ്വേലയ്ക്ക് പിന്നാലെ ജപ്പാനിലും ഭൂചലനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജപ്പാന്റെ വടക്കുകിഴക്കൻ തോഹോകു മേഖലയിലെ കിഴക്കൻ തീരത്ത് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. എന്നാൽ ഇവിടെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഇവാട്ടെ പ്രിഫെക്ചറിന്റെ തീരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും സമുദ്രനിരപ്പിൽ നേരിയ മാറ്റങ്ങൾ ഒഴികെ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ഏജൻസി അറിയിച്ചു.

ആറോറി പ്രിഫെക്ചറിൽ കൂടുതൽ തീവ്രതയോടെ ഭൂകമ്പം ഉണ്ടായി. ഒനാഗാവയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഭൂകമ്പത്തെത്തുടർന്ന് ഹിഗാഷിഡോരി ആണവ നിലയങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും തൊഹോകു ഇലക്ട്രിക് പവർ പറഞ്ഞു. തോഹോകു ഷിങ്കൻസെൻ അതിവേഗ റെയിൽ സർവീസുകൾ ഉൾപ്പെടെ ചില ട്രെയിനുകൾ നിർത്തിവച്ചതായി ഈസ്റ്റ് ജപ്പാൻ റെയിൽവേ അറിയിച്ചു.

English Summary

Two powerful earthquakes have struck Venezuela, causing widespread damage. The 7.2 and 7.5 magnitude earthquakes caused widespread damage in the capital, Caracas, with several buildings collapsing and several people injured, according to reports. The earthquakes struck on Wednesday evening local time.

Follow Us
Related Stories
Hormuz Ship Attack: വീണ്ടും പുകയുന്നു; വെടിനിർത്തൽ ലംഘിച്ച് ഹോർമൂസിൽ കപ്പലിന് നേരെ ആക്രമണം
Venezuela Earthquake Update: എങ്ങും തകര്‍ന്ന കെട്ടിടങ്ങള്‍ മാത്രം! കണ്ണീരണിഞ്ഞ് കാരക്കസ്; വെനസ്വേലയില്‍ മരണസംഖ്യ ഉയരുന്നു
ഷാർജയിൽ പെയ്ഡ് പാർക്കിങ് സമയക്രമത്തിൽ മാറ്റം; പുതിയ നിയമം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ!
Etihad Rail: എത്തിഹാദ് റെയിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ടിക്കറ്റ് ക്ലാസ്സുകൾ ഇങ്ങനെ, നിരക്കുകളിൽ 50 ശതമാനം ഇളവ്!
അമേരിക്ക-ഇറാൻ സമാധാന കരാർ: ഇന്ത്യയിലേക്കുള്ള 11 കപ്പലുകൾ ഹോർമൂസ് കടന്നു; 10 കപ്പലുകൾ കാത്തുകിടക്കുന്നു
Quatar Gas Factory Explosion: ഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ കോഴിക്കോട് സ്വദേശിയും മരിച്ചു
10 രൂപയ്ക്ക് എല്ലാം!  ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ