Trump vs Meloni: ഫോട്ടോയെടുക്കാൻ കെഞ്ചിയെന്ന ട്രംപിൻ്റെ പരിഹാസം; ‘ഞാനോ ഇറ്റലിയോ യാചിക്കാറില്ലെന്ന്’ തിരിച്ചടിച്ച് ജോർജിയ മെലോനി

Trump vs Meloni: Italy PM Fires Back After US President's Mocking Remarks: ഒരു കാലത്ത് ട്രംപിന് വലിയ പിന്തുണയാണ് ജോർജിയ മെലോനി നൽകിയിരുന്നത്. 2025-ൽ ട്രംപ് അധികാരമേറ്റെടുത്ത ചടങ്ങിൽ പങ്കെടുത്ത ഏക യൂറോപ്യൻ നേതാവും മെലോനിയായിരുന്നു. എന്നാൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ കടുത്ത അഭിപ്രായ ഭിന്നതകൾ ഉടലെടുക്കുകയായിരുന്നു. അടുത്തിടെ മാർപ്പാപ്പക്കെതിരെ ട്രംപ് നടത്തിയ പരാമർശങ്ങളെ മെലോണി വിമർശിച്ചത് ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി

Trump vs Meloni: ഫോട്ടോയെടുക്കാൻ കെഞ്ചിയെന്ന ട്രംപിൻ്റെ പരിഹാസം; ഞാനോ ഇറ്റലിയോ യാചിക്കാറില്ലെന്ന് തിരിച്ചടിച്ച് ജോർജിയ മെലോനി

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി സംസാരിക്കുന്നു

Published: 

19 Jun 2026 | 09:04 PM

ജി-7 ഉച്ചകോടിക്കിടെ തനിക്കൊപ്പം ഫോട്ടോയെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി കെഞ്ചിയെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പരാമർശത്തിന് ചുട്ടമറുപടി. താനോ ഇറ്റലിയോ ആരോടും യാചിക്കാറില്ലെന്ന് മെലോനി തിരിച്ചടിച്ചു. ഫ്രാൻസിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ മെലോനി തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു എന്നും, അവരോട് ദയവ് തോന്നിയതുകൊണ്ട് മാത്രമാണ് ഒരു ചിത്രത്തിനായി നിന്നുകൊടുത്തത് എന്നുമായിരുന്നു ഇറ്റാലിയൻ ടെലിവിഷൻ ചാനലായ ‘ലാ 7’-ന് നൽകിയ അഭിമുഖത്തിൽ ട്രംപിൻ്റെ പരിഹാസം.

ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് മെലോനി പ്രതികരിച്ചത്. ശത്രുക്കളോട് കാണിക്കുന്നതിനേക്കാൾ വലിയ അവഗണനയാണ് അമേരിക്കൻ പ്രസിഡൻ്റ് സ്വന്തം സഖ്യകക്ഷികളോട് കാണിക്കുന്നതെന്ന് മെലോനി കുറ്റപ്പെടുത്തി. “അദ്ദേഹം ഒരു കാര്യം ഓർക്കുന്നത് നന്നായിരിക്കും, ഞാനോ ഇറ്റലിയോ ഒരിക്കലും ആരോടും യാചിക്കാറില്ല,” മെലോണി പറഞ്ഞു.

Also Read: Iran-US War: കരാറിനായി ട്രംപ് പോകാത്ത വഴികളില്ല, എല്ലാ സ്വാധീനവും ഉപയോഗിച്ചു: മൊജ്തബ ഖമേനി

അമേരിക്കൻ സന്ദർശനം ഒഴിവാക്കി ഇറ്റാലിയൻ വിദേശകാര്യ മന്ത്രി

സംഭവം വിവാദമായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും വിള്ളലുണ്ടായി. പ്രധാനമന്ത്രിക്കെതിരായ ട്രംപിൻ്റെ പരാമർശം ഇറ്റലിയെ ഒന്നാകെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അൻ്റോണിയോ താജനി തൻ്റെ അമേരിക്കൻ സന്ദർശനം റദ്ദാക്കി. ഈ മാസം 21, 22 തീയതികളിലായി നിശ്ചയിച്ചിരുന്ന സന്ദർശനമാണ് റദ്ദാക്കിയത് എന്ന് അൻ്റോണിയോ താജനി എക്സിൽ കുറിച്ചു.

ഒരു കാലത്ത് ട്രംപിന് വലിയ പിന്തുണയാണ് ജോർജിയ മെലോനി നൽകിയിരുന്നത്. 2025-ൽ ട്രംപ് അധികാരമേറ്റെടുത്ത ചടങ്ങിൽ പങ്കെടുത്ത ഏക യൂറോപ്യൻ നേതാവും മെലോനിയായിരുന്നു. എന്നാൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ കടുത്ത അഭിപ്രായ ഭിന്നതകൾ ഉടലെടുക്കുകയായിരുന്നു. അടുത്തിടെ മാർപ്പാപ്പക്കെതിരെ ട്രംപ് നടത്തിയ പരാമർശങ്ങളെ മെലോണി വിമർശിച്ചത് ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി. മെലോനി ഭീരുവാണെന്ന് ട്രംപ് അന്ന് വിമർശിച്ചിരുന്നു. പുതിയ സംഭവവികാസങ്ങളോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.

English Summary

Italian Prime Minister Giorgia Meloni sharply rebuked US President Donald Trump after he claimed she “begged” him for a photograph during the recent G7 summit. Dismissing his comments as “completely fabricated,” Meloni stated, “Neither I nor Italy ever beg,” and criticized his treatment of allies. The diplomatic row prompted Italian Foreign Minister Antonio Tajani to cancel an upcoming trip to the US, condemning Trump’s remarks as “serious and offensive” toward all of Italy.

Follow Us
Related Stories
US Iran Deal : ഹോര്‍മുസ് തുറന്നു; ഇറാന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയെന്ന് അമേരിക്ക
Iran-US War: കരാറിനായി ട്രംപ് പോകാത്ത വഴികളില്ല, എല്ലാ സ്വാധീനവും ഉപയോഗിച്ചു: മൊജ്തബ ഖമേനി
Hormuz May Reopen: ഹോർമുസ് കടലിടുക്ക് തുറന്നാലും ആഗോള വിപണിയിൽ എണ്ണവില ശാന്തമാകാൻ 2 മാസമെടുക്കും; ഇന്ധനവില പെട്ടെന്ന് കുറയില്ല
UAE Job Offer: യുഎഇയിൽ നിന്നൊരു ജോലി ഓഫർ ലഭിച്ചോ? അത് വ്യാജമല്ലെന്ന് ഉറപ്പുവരുത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Iran-US Peace Deal: യുദ്ധഭീതിയൊഴിഞ്ഞു, ഇറാന്‍-യുഎസ് സമാധാന കരാറില്‍ ഒപ്പുവെച്ചു; ലംഘിച്ചാല്‍ വീണ്ടും യുദ്ധം
Modi-Trump G7 Summit Meeting: ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ച; ഇന്ത്യൻ നാവികരുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ