Nobel Prize 2026: സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു, റോബർട്ട് ഹാളിനും മൈക്കൽ വുഡ്ഫോർഡിനും അംഗീകാരം
Nobel Prize in Economics 2026: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. സ്റ്റോക്ക്ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സാമ്പത്തിക വളർച്ചയിലെ ചാഞ്ചാട്ടങ്ങളും മാന്ദ്യങ്ങളും ലഘൂകരിക്കുന്നതിലും വിപണിയിൽ സ്ഥിരത കൊണ്ടുവരുന്നതിലും ഇവരുടെ പഠനങ്ങൾ നിർണ്ണായക പങ്കുവഹിച്ചതായി അക്കാദമി വിലയിരുത്തി.

റോബർട്ട് ഇ. ഹാൾ, മൈക്കൽ വുഡ്ഫോർഡ്
സ്റ്റോക്ക്ഹോം: 2026-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. പ്രമുഖ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ റോബർട്ട് ഇ. ഹാൾ, മൈക്കൽ വുഡ്ഫോർഡ് എന്നിവരാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹരായത്. മാക്രോ ഇക്കണോമിക്സിലെയും സാമ്പത്തിക സ്ഥിരതയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലെയും നിർണായക സംഭാവനകളാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.
സ്റ്റോക്ക്ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ആഗോളതലത്തിൽ സർക്കാരുകൾക്കും സെൻട്രൽ ബാങ്കുകൾക്കും സാമ്പത്തിക ആഘാതങ്ങളെ കൃത്യമായി നിയന്ത്രിക്കാനും നേരിടാനും സഹായിക്കുന്ന സാമ്പത്തിക മാതൃകകളാണ് ഇരുവരും ചേർന്ന് രൂപപ്പെടുത്തിയത്. സാമ്പത്തിക വളർച്ചയിലെ ചാഞ്ചാട്ടങ്ങളും മാന്ദ്യങ്ങളും ലഘൂകരിക്കുന്നതിലും വിപണിയിൽ സ്ഥിരത കൊണ്ടുവരുന്നതിലും ഇവരുടെ പഠനങ്ങൾ നിർണ്ണായക പങ്കുവഹിച്ചതായി അക്കാദമി വിലയിരുത്തി.
നൊബേൽ പുരസ്കരം
ആൽഫ്രഡ് നോബേലിന്റെ ഓർമ്മയ്ക്കായി സ്വീഡിഷ് സെൻട്രൽ ബാങ്ക്1968-ൽ ഏർപ്പെടുത്തിയതാണ് സാമ്പത്തിക ശാസ്ത്ര പുരസ്കാരം. ഈ വർഷം പ്രഖ്യാപിക്കുന്ന അവസാനത്തെ നോബൽ സമ്മാനമാണ്. 12 ദശലക്ഷം സ്വീഡിഷ് ക്രൗൺ (ഏകദേശം 1.2 ദശലക്ഷം യു.എസ്. ഡോളർ) ആണ് ഇതിന്റെ സമ്മാനത്തുക.
ALSO READ: തമിഴ്നാടിന്റെ ‘കൊച്ചുമകൾ’! സമാധാന നൊബേൽ ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്ക്ക്
1895-ൽ ആൽഫ്രഡ് നോബേൽ തയ്യാറാക്കിയ വിൽപ്പത്രത്തിൽ ഉൾപ്പെട്ടിരുന്ന അഞ്ച് നോബേൽ പുരസ്കാരങ്ങളിൽ ഒന്നല്ലിതെങ്കിലും എല്ലാ വർഷവും ഡിസംബർ 10-ന് നൊബേൽ ചരമവാർഷിക ദിനത്തിൽ മറ്റ് പുരസ്കാരങ്ങൾക്കൊപ്പമാണ് ഇതും സമ്മാനിക്കുന്നത്. 1969-ലാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ പുരസ്കാരം ആദ്യമായി നൽകിത്തുടങ്ങിയത്.
ദക്ഷിണാഫ്രിക്കൻ നിയമജ്ഞയായ നവ നീതം നവി പിള്ളയ്ക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ച് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചത്. മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം ലഭിച്ചത്.
2025-ലെ പുരസ്കരാം
സാങ്കേതികവിദ്യ സാമ്പത്തിക വളർച്ചയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും നയിക്കുന്നുവെന്നുമുള്ള ഗവേഷണങ്ങൾക്ക്, 2025-ൽ അമേരിക്കൻ-ഇസ്രായേലി ഗവേഷകനായ ജോയൽ മോക്കിർ, ഫ്രാൻസിന്റെ ഫിലിപ്പ് അഗിയോൺ, കാനഡയുടെ പീറ്റർ ഹോവിറ്റ് എന്നിവർക്കാണ് ഈ പുരസ്കാരം ലഭിച്ചത്. സമാധാന നൊബേൽ നേടിയ നവി പിള്ള, സാഹിത്യത്തിനുള്ള നൊബേൽ സ്വന്തമാക്കിയ കനേഡിയൻ-ഐസ്‌ലാൻഡിക് എഴുത്തുകാരി ആനി കാർസണും എന്നിങ്ങനെ ഈ വർഷത്തെ നൊബേൽ സീസണിൽ ഇതുവരെ രണ്ട് വനിതകളാണ് ആദരിക്കപ്പെട്ടത്.
English Summary:
American economists Robert E. Hall of Stanford University and Michael Woodford of Columbia University have been awarded the 2026 Nobel Prize in Economic Sciences for their pioneering research on the microeconomic foundations of macroeconomic stabilisation.