Iran Israel War: ഒടുവിൽ സംഭവിച്ചു! ഇറാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഉത്തരകൊറിയ

Iran Israel War: ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തങ്ങൾ ബഹുമാനിക്കുന്നുവെന്നും അമേരിക്കയും ഇസ്രായേലും ചേർന്ന് ലോകസമാധാനത്തിന് തുരങ്കം വയ്ക്കുകയാണെന്നും ഉത്തരകൊറിയ പ്രതികരിച്ചു...

Iran Israel War: ഒടുവിൽ സംഭവിച്ചു! ഇറാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഉത്തരകൊറിയ

Kim Jong Un

Published: 

11 Mar 2026 | 11:40 AM

ഒടുവിൽ അത് സംഭവിച്ചു. ഇറാന് പിന്തുണ പ്രഖ്യാപിച്ച് ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുകയാണ്. ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തങ്ങൾ ബഹുമാനിക്കുന്നുവെന്നും അമേരിക്കയും ഇസ്രായേലും ചേർന്ന് ലോകസമാധാനത്തിന് തുരങ്കം വയ്ക്കുകയാണെന്നും ഉത്തരകൊറിയ പ്രതികരിച്ചു. ഇറാനെതിരെ യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയ ശേഷം സമൂഹമാധ്യമങ്ങളിൽ അടക്കം ഉത്തരകറിയയുടെ പ്രതികരണം ആയിരുന്നു കൂടുതലും കാത്തിരുന്നത്. ഇറാൻ ഒപ്പം ഉത്തര കൊറിയ ചേർന്നു കഴിഞ്ഞാൽ ആ യുദ്ധം ഏത് ഘട്ടത്തിലേക്ക് മാറുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. അതിനെ ഇടയാണ് ഇപ്പോൾ  യുദ്ധം ആരംഭിച്ച 12 ദിവസത്തിനിപ്പുറം ഇറാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇറാന് എതിരായ ആക്രമണത്തിൽ ശക്തമായ അപലപിച്ചുകൊണ്ട് ഉത്തരകൊറിയ രംഗത്തെത്തിയത്.

യുഎസും ഇത്രയേലും നടത്തുന്ന ആക്രമണങ്ങൾ ആഗോളതലത്തിൽ അസ്ഥിര വർദ്ധിപ്പിക്കുമെന്നും ഉത്തര കുറ്റപ്പെടുത്തുന്നു. ഇറാനിലെ ജനതയുടെ തിരഞ്ഞെടുപ്പിനെ കിം ജോങ് ഉൻ പിന്തുണയ്ക്കുന്നതായി ഉത്തരകൊറിയൻ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി. ലോകരാജ്യങ്ങൾ എപ്പോഴും ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ഉത്തരകൊറിയ. ലോകത്ത് തന്നെ അപൂർവ്വം ചില രാജ്യങ്ങളുമായി മാത്രമാണ് ഉത്തര കൊറിയ ബന്ധം സ്ഥാപിച്ചിട്ടുള്ളത് അതിലൊന്ന് ഇറാനാണ്. 2024 ഏപ്രിലിൽ ഉത്തരകൊറിയൻ വാണിജ്യം മന്ത്രി യൂൺ ജോങ് ഹോയുടെ നേതൃത്വത്തിലുള്ള മന്ത്രി തല പ്രതിനിധി സംഘം ടെഹ്റാനിൽ എത്തിയിരുന്നു.

പ്രധാനമായും ചർച്ചചെയ്തത് വ്യാപാര സാമ്പത്തിക മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. റഷ്യ വഴിയാണ് ഈ മേഖലയിൽ ഉത്തരകൊറിയ ഇറാനുമായി ബന്ധം സ്ഥാപിച്ചത്. റഷ്യൻ പ്രസിഡണ്ട് പുട്ടിനുമായി കിം ജോൺ ഉന്നിന് മികച്ച ബന്ധമാണുള്ളത്. ഈ മേഖലയിൽ ഇറാന്റെ ഏറ്റവും അടുത്ത പങ്കാളി കൂടെയാണ് റഷ്യ. മാത്രമല്ല അമേരിക്ക പലപ്പോഴും ഒരുമിച്ച് ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന രാജ്യങ്ങൾ കൂടിയാണ് റഷ്യയും ഇറാനും ഉത്തര കൊറിയയും.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?