Oman Announces Ramadan: ഒമാനിൽ റമസാൻ മാസപ്പിറവി മുൻകൂട്ടി പ്രഖ്യാപിച്ചു, ഇത് ചരിത്രത്തിലാദ്യം

Oman Announces Ramadan Start Date: റമദാൻ മാസത്തിന്റെ വരവറിയിച്ചുകൊണ്ട് മന്ത്രാലയം സുൽത്താൻ ഹൈതം ബിൻ താരിഖിനും ഒമാനിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കും ആശംസകൾ നേർന്നു.

Oman Announces Ramadan: ഒമാനിൽ റമസാൻ മാസപ്പിറവി മുൻകൂട്ടി പ്രഖ്യാപിച്ചു, ഇത് ചരിത്രത്തിലാദ്യം

Ramadan

Published: 

12 Feb 2026 | 07:09 AM

മസ്‌കത്ത്: ഒമാനിൽ ഈ വർഷത്തെ പരിശുദ്ധ റമദാൻ വ്രതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ചരിത്രത്തിലാദ്യമായാണ് മാസപ്പിറവി നിരീക്ഷിക്കുന്നതിന് മുൻപുതന്നെ ജ്യോതിശാസ്ത്ര കണക്കുകൾ ആധാരമാക്കി ഒമാൻ റമദാൻ തീയതി മുൻകൂട്ടി പ്രഖ്യാപിക്കുന്നത്.

ഹിജ്‌രി മാസപ്പിറവി നിരീക്ഷിക്കുന്നതിനുള്ള പ്രധാന കമ്മിറ്റിയാണ് ബുധനാഴ്ച വൈകിട്ടോടെ ഈ പ്രഖ്യാപനം നടത്തിയത്. ശഅബാൻ 29-ആം ദിവസമായ ഫെബ്രുവരി 17 ചൊവ്വാഴ്ച സൂര്യാസ്തമയ സമയത്ത് ഒമാന്റെ ഒരു ഭാഗത്തും മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലെന്ന് സമിതി വിലയിരുത്തി. ശാസ്ത്രീയമായ തെളിവുകൾ പ്രകാരം ചന്ദ്രൻ അസ്തമയത്തിന് മുൻപോ അല്ലെങ്കിൽ ഒപ്പമോ മറയുന്നതിനാൽ അന്ന് മാസപ്പിറവി ദർശനം അസാധ്യമാണ്.

ഇതനുസരിച്ച് ഫെബ്രുവരി 18 ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി 19-ന് റമദാൻ ഒന്ന് ആരംഭിക്കും. ശാസ്ത്രീയ നിഗമനങ്ങളും മതപരമായ നിരീക്ഷണങ്ങളും തമ്മിലുള്ള വൈരുദ്ധ്യം ഒഴിവാക്കാനാണ് ഇത്തവണ നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയത്.

റമദാൻ മാസത്തിന്റെ വരവറിയിച്ചുകൊണ്ട് മന്ത്രാലയം സുൽത്താൻ ഹൈതം ബിൻ താരിഖിനും ഒമാനിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കും ആശംസകൾ നേർന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Dubai FlexiRent: വാടക നൽകാൻ ഫ്ലെക്സിറെൻ്റ്: ദുബായിലെ എല്ലാ വാടകക്കാർക്കും ഈ സൗകര്യം ലഭിക്കുമോ? അറിയേണ്ടതെല്ലാം!
Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി