ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയം

Pope Leo diagnosed with lung cancer: ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലിയോ പതിന്നാലാമൻ മാർപാപ്പയ്ക്ക് കാൻസർ സ്ഥിരീകരിച്ചു. ശസ്ത്രക്രിയയ്ക്കിടെ എടുത്ത ടിഷ്യു പരിശോധനയിലാണ് കാൻസർ ബാധ സ്ഥിരീകരിച്ചത്. പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനായത് ആശ്വാസകരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയം

Pope Leo Diagnosed With Lung Cancer

Published: 

14 Oct 2026 | 07:56 AM

റോം: ലിയോ പതിന്നാലാമൻ മാർപാപ്പയ്ക്ക് കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ. ശ്വാസകോശത്തിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ശ്വാസകോശ കാൻസർ (ലങ് അഡിനോകാർസിനോമ) സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. 71 കാരനായ മാർപാപ്പയുടെ വലത് ശ്വാസകോശത്തിൻറെ താഴത്തെ ലോബ് (lower lobe) ചൊവ്വാഴ്ച നടത്തിയ 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ചൊവ്വാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ശ്വാസകോശത്തിൽ കണ്ടെത്തിയ മുഴ വിജയകരമായി നീക്കി. തുടർന്ന് മാർപാപ്പയെ മുറിയിലേക്ക് മാറ്റിയതായും വത്തിക്കാൻ വക്താവ് അറിയിച്ചു.

ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയതായി ലിയോ പതിനാലാമൻ മാർപാപ്പ ദിവസങ്ങൾക്ക് മുൻപ് ലോകത്തെ അറിയിച്ചിരുന്നു. ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും മാർപാപ്പ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന ശസ്ത്രക്രിയയ്ക്കിടെ എടുത്ത ടിഷ്യു പരിശോധനയിലാണ് കാൻസർ ബാധ സ്ഥിരീകരിച്ചത്. പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനായത് ആശ്വാസകരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Also Read: പുടിനുമായി ട്രംപിന്റെ ഡീസൽ ഇടപാട്; അമേരിക്കയിൽ പ്രതിഷേധം ശക്തം

സാധാരണ നിലയിൽ ബോധം വീണ്ടെടുത്ത മാർപാപ്പ ആശുപത്രിയിൽ വിശ്രമത്തിലാണെന്ന് മുഖ്യ സർജൻ പ്രൊഫസർ സ്റ്റെഫാനോ മാർഗരിറ്റോറ വ്യക്തമാക്കി. മുന്നറിയിപ്പ് എന്ന നിലയിൽ ഒക്ടോബർ 20 വരെ മാർപാപ്പയുടെ എല്ലാ പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്. നവംബർ ആദ്യം നിശ്ചയിച്ചിട്ടുള്ള ലാറ്റിൻ അമേരിക്കൻ പര്യടനത്തെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും.

അമേരിക്കക്കാരനായ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇതിനു മുൻപ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. 1955-ൽ ഷിക്കാഗോയിൽ ജനിച്ച റോബർട്ട് പ്രിവോസ്റ്റ് എന്ന ലിയോ പതിനാലാമൻ മാർപാപ്പ 2025-ൽ ആണ് കത്തോലിക്കാ സഭയുടെ തലവനായി ചുമതലയേറ്റത്. ഇപ്പോൾ രോഗവിവരം പുറത്തുവന്നതിന് പിന്നാലെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കത്തോലിക്കാ വിശ്വാസികൾ അ‌ദ്ദേഹത്തിന്റെ രോഗമുക്തിക്കായുള്ള പ്രാർഥനയിലാണ്.

English Summary

The Vatican has confirmed that Pope Leo XIV has been diagnosed with cancer. A medical bulletin issued by the Vatican stated that lung cancer (lung adenocarcinoma) was confirmed following surgery performed on his lung. The diagnosis was established through the examination of tissue samples taken during the surgery, which was conducted after a lung tumor was detected. Doctors noted that the early detection of the disease is a positive development.

Loading...
Unable to load recommendations.
Follow Us
വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കരുത്, കാരണമറിയാമോ?
ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ