Saudi Arabia Flight issue: സൗദിയിൽ വിമാന സർവീസുകൾ പ്രശ്നത്തിലോ? 600-ലേറെ വിമാനങ്ങൾ വൈകി

Saudi Arabia Flight issue,​ Cancels 63 services : ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലാണ് ഏറ്റവും കൂടുതൽ സർവീസുകൾ വൈകിയത്. ഇവിടെ 249 എണ്ണം തടസ്സപ്പെട്ടു. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിൽ 29 സർവീസുകൾ റദ്ദാക്കി. ദമ്മാം, മദീന, അൽ-ജൗഫ് വിമാനത്താവളങ്ങളിലും സമാനമായ പ്രതിസന്ധിയുണ്ട്. അൽ-ജൗഫ് ആഭ്യന്തര വിമാനത്താവളത്തിൽ സർവീസുകൾ വൈകിയില്ലെങ്കിലും 6 വിമാനങ്ങൾ പൂർണ്ണമായും റദ്ദാക്കി.

Saudi Arabia Flight issue: സൗദിയിൽ വിമാന സർവീസുകൾ പ്രശ്നത്തിലോ? 600-ലേറെ വിമാനങ്ങൾ വൈകി

Saudi Arabia Flight Issue

Published: 

29 Mar 2026 | 03:29 PM

റിയാദ്: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ വൻതോതിൽ തടസ്സപ്പെട്ടതോടെ നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായതായി റിപ്പോർട്ട്. രാജ്യത്തെ അഞ്ച് പ്രധാന വിമാനത്താവളങ്ങളിലായി 604 വിമാനങ്ങൾ വൈകുകയും 63 എണ്ണം റദ്ദാക്കുകയും ചെയ്തതായാണ് വിവരം. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലാണ് ഏറ്റവും കൂടുതൽ സർവീസുകൾ വൈകിയത്. ഇവിടെ 249 എണ്ണം തടസ്സപ്പെട്ടു. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിൽ 29 സർവീസുകൾ റദ്ദാക്കി. ദമ്മാം, മദീന, അൽ-ജൗഫ് വിമാനത്താവളങ്ങളിലും സമാനമായ പ്രതിസന്ധിയുണ്ട്.

സൗദി എയർലൈൻസിനെയാണ് തടസ്സം ഏറ്റവും കൂടുതൽ ബാധിച്ചത്. സൗദിയുടെ 219 സർവീസുകൾ വൈകുകയും 25 എണ്ണം റദ്ദാക്കുകയും ചെയ്തു. ഫ്ലൈനാസ് (121 ഡിലെ), ഫ്ലൈഅദീൽ (87 ഡിലെ), ഗൾഫ് എയർ (22 റദ്ദാക്കൽ) എന്നിവയാണ് പ്രതിസന്ധിയിലായ മറ്റ് പ്രധാന കമ്പനികൾ. അൽ-ജൗഫ് ആഭ്യന്തര വിമാനത്താവളത്തിൽ സർവീസുകൾ വൈകിയില്ലെങ്കിലും 6 വിമാനങ്ങൾ പൂർണ്ണമായും റദ്ദാക്കി.

വിമാനത്താവളങ്ങളിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുടെ വെബ്സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർ റീബുക്കിംഗിനായി എയർലൈൻ സപ്പോർട്ടുമായി ബന്ധപ്പെടണം.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?