Saudi Arabia Oil Supply to India: ഇറാൻ്റെ ഭീഷണി ഫലിച്ചില്ല; ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാൻ റെഡ് സീ പാതയുമായി സൗദി

Saudi Arabia Opens New Red Sea Route to Secure India’s Oil Supply: സൗദി അറേബ്യയുടെ ഉൾഭാഗത്തുകൂടി 1200 കിലോമീറ്റർ നീളുന്ന പൈപ്പ്‌ലൈൻ വഴിയാണ് എണ്ണ യാൻബു തുറമുഖത്ത് എത്തിക്കുന്നത്. ഇതുകൊണ്ടുതന്നെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകേണ്ട ആവശ്യം വരുന്നില്ല. എന്നാൽ ഈ മാർ​ഗത്തിനു ചില പരിമിതികളും ഉണ്ട്.

Saudi Arabia Oil Supply to India: ഇറാൻ്റെ ഭീഷണി ഫലിച്ചില്ല;  ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാൻ റെഡ് സീ പാതയുമായി സൗദി

Saudi Arabia India Oil Deal

Published: 

18 Mar 2026 | 09:32 PM

റിയാദ്: ഹോർമുസ് കടലിടുക്കിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ഇന്ത്യയിലേക്ക് അസംസ്കൃത എണ്ണ വിതരണം ചെയ്യുന്നതിനായി സൗദി അറേബ്യ പുതിയ ചെങ്കടൽ പാത തുറന്നു. പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് സൗദി ഈ പുതിയ മാർ​ഗത്തിലൂടെ ഇന്ത്യയിലേക്ക് എണ്ണ എത്തിച്ചു തുടങ്ങിയത്.

ഇതനുസരിച്ച് സൗദിയിലെ യാൻബു തുറമുഖത്തുനിന്നാണ് ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകൾ പുറപ്പെടുന്നത്. നിലവിൽ 60 ലക്ഷം ബാരൽ എണ്ണയുമായി നാല് ടാങ്കറുകൾ ഇന്ത്യയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു എന്നാണ് വിവരം. ഈ മാസം അവസാനത്തോടെ 100 ലക്ഷം ബാരൽ കൂടി ഇന്ത്യയിലെത്തിക്കാനാണ് നീക്കം.

സൗദി അറേബ്യയുടെ ഉൾഭാഗത്തുകൂടി 1200 കിലോമീറ്റർ നീളുന്ന പൈപ്പ്‌ലൈൻ വഴിയാണ് എണ്ണ യാൻബു തുറമുഖത്ത് എത്തിക്കുന്നത്. ഇതുകൊണ്ടുതന്നെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകേണ്ട ആവശ്യം വരുന്നില്ല. എന്നാൽ ഈ മാർ​ഗത്തിനു ചില പരിമിതികളും ഉണ്ട്.

പൈപ്പ്‌ലൈൻ വഴിയുള്ള നീക്കത്തിന് ശേഷിക്കുറവുള്ളതിനാൽ ഹോർമുസ് കടലിടുക്ക് വഴി അയക്കുന്ന അത്രയും അളവിൽ എണ്ണ ഈ പുതിയ പാതയിലൂടെ അയക്കാൻ സാധിക്കില്ല എന്നതാണ് ഇതിൽ പ്രധാനം. കൂടാതെ, ചെങ്കടലിലെ ബാബ് അൽ-മന്ദബ് മേഖലയിൽ ഹൂതി വിമതരുടെ ഭീഷണി നിലനിൽക്കുന്നുണ്ടെന്നത് മറ്റൊരു വെല്ലുവിളിയാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?