Flight Ticket price hike: വിമാനയാത്രാ ചെലവ് ഇനിയും കൂടിയേക്കും, സീറ്റ് തിരഞ്ഞെടുപ്പ് വിഷയത്തിൽ കേന്ദ്രനിർദ്ദേശത്തിനെതിരേ കമ്പനികൾ

Airlines Oppose Govt Rule to Keep 60 percent of Seats Free: ഇന്ധനവില വർധനയും പശ്ചിമേഷ്യൻ സംഘർഷങ്ങളും വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സമയത്ത് ഏകപക്ഷീയമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഉചിതമല്ലെന്നും കമ്പനികൾ വാദിക്കുന്നു. നിലവിൽ വെറും 20 ശതമാനം സീറ്റുകൾ മാത്രമാണ് സൗജന്യമായി തിരഞ്ഞെടുക്കാൻ അനുവാദമുള്ളത്.

Flight Ticket price hike: വിമാനയാത്രാ ചെലവ് ഇനിയും കൂടിയേക്കും, സീറ്റ് തിരഞ്ഞെടുപ്പ് വിഷയത്തിൽ കേന്ദ്രനിർദ്ദേശത്തിനെതിരേ കമ്പനികൾ

Flight

Updated On: 

22 Mar 2026 | 06:45 AM

ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളിൽ കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും അധിക നിരക്ക് ഈടാക്കാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ വിമാനക്കമ്പനികൾ രംഗത്ത്. സീറ്റ് സെലക്ഷന് ഫീസ് ഇല്ലാതെ നൽകണം എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സർക്കാരിന്റെ ഈ നീക്കം വ്യോമയാന മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് എന്നിവയുൾപ്പെടുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് സർക്കാരിന് കത്തയച്ചു.

സീറ്റ് തിരഞ്ഞെടുക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം വിമാനക്കമ്പനികളുടെ ലാഭക്ഷമതയിൽ നിർണ്ണായകമാണ്. പ്രവർത്തനച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ഈ വരുമാനം തടയുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. കൂടാതെ സീറ്റ് സെലക്ഷൻ വരുമാനത്തിലുണ്ടാകുന്ന കുറവ് നികത്താൻ വിമാനക്കമ്പനികൾ അടിസ്ഥാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതരാകും. ഇത് സീറ്റ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്ത സാധാരണ യാത്രക്കാർക്കും അധിക ബാധ്യതയാകും.

Also Read – ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ തകർത്ത് യുഎസ്; സമാധാനത്തിനായി ഇടപെട്ട് പ്രധാനമന്ത്രി മോദി

ഇന്ധനവില വർധനയും പശ്ചിമേഷ്യൻ സംഘർഷങ്ങളും വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സമയത്ത് ഏകപക്ഷീയമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഉചിതമല്ലെന്നും കമ്പനികൾ വാദിക്കുന്നു. നിലവിൽ വെറും 20 ശതമാനം സീറ്റുകൾ മാത്രമാണ് സൗജന്യമായി തിരഞ്ഞെടുക്കാൻ അനുവാദമുള്ളത്. ഇത് 60 ശതമാനമായി ഉയർത്തണമെന്ന ഡി.ജി.സി.എ. നിർദ്ദേശം പിൻവലിക്കണമെന്നാണ് വിമാനക്കമ്പനികളുടെ ആവശ്യം.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?