Hormuz Strait Tensions: പണമടയ്ക്കാതെ ഇന്ത്യ, പണമടച്ച് ചൈന…. എന്താണ് ഹോർമുസിലെ ടോൾ ബൂത്ത് ? ലോകം എണ്ണ- വാതക പ്രതിസന്ധിയിൽ

Toll booth system in Hormuz: എല്ലാ രാജ്യങ്ങളെയും ഇറാൻ ഒരുപോലെയല്ല പരിഗണിക്കുന്നത്. അമേരിക്കയും സഖ്യകക്ഷികളെയും ഇറാൻ ഈ പാതയിൽ വിലക്കിയിട്ടുണ്ട്. എന്നാൽ തങ്ങളോട് സൗഹൃദപരമായ സമീപനം സ്വീകരിക്കുന്ന രാജ്യങ്ങൾക്ക് ഇളവ് നൽകാനും ഇറാൻ മടിക്കുന്നില്ല. അതിനുദാഹരണമാണ് ഇന്ത്യൻ കപ്പലുകൾ ഈ പാത ഉപയോഗിക്കുന്നത്. പക്ഷേ ഇറാൻ ആവശ്യപ്പെട്ട രീതിയിലുള്ള പണം അടയ്ക്കൽ നടത്തിയിട്ടില്ലെന്നാണ് ഇന്ത്യൻ മന്ത്രാലയത്തിന്റെ വിശദീകരണം.

Hormuz Strait Tensions: പണമടയ്ക്കാതെ ഇന്ത്യ, പണമടച്ച് ചൈന.... എന്താണ് ഹോർമുസിലെ ടോൾ ബൂത്ത് ? ലോകം എണ്ണ- വാതക പ്രതിസന്ധിയിൽ

Hormuz Toll Booth

Published: 

27 Mar 2026 | 02:24 PM

ടെഹ്റാൻ: ലോകത്തിന്റെ എണ്ണവിതരണ ശൃംഖലയുടെ ജീവനാഡിയായ ഹോർമോസ് കടലിടുക്കിൽ കപ്പലുകളെ നിയന്ത്രിക്കാനും നികുതി ഈടാക്കാനുമായി ഇറാൻ അനൗദ്യോഗിക ടോൾ ബൂത്ത് സംവിധാനം ഏർപ്പെടുത്തി. ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് നിയന്ത്രിക്കുന്ന ഈ സംവിധാനം അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും ആഗോള എണ്ണ വിപണിയെയും വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കപ്പൽ ഉടമകൾ ഐആർജിസി യുമായി ബന്ധമുള്ള ഇടനിലക്കാർ വഴി കപ്പലിന്റെ പൂർണ്ണ വിവരങ്ങൾ അതായത് ഐഎംഒ നമ്പർ, ചരക്ക്, ലക്ഷ്യസ്ഥാനം, എന്നിവ മുൻകൂട്ടി സമർപ്പിക്കണം. പരിശോധനയ്ക്കുശേഷം നൽകുന്ന പ്രത്യേക ക്ലിയറൻസ് കോഡും നിശ്ചിതപാതയും ഉപയോഗിച്ച് മാത്രമേ കപ്പലുകൾക്ക് കടലിടുക്ക് കടക്കാനാകൂ. നിയമം പാലിക്കാത്ത കപ്പലുകളെ ഇറാൻ തടയുകയോ തിരിച്ചയക്കുകയോ ചെയ്യുന്നു. തങ്ങളുടെ സമുദ്ര അതിർത്തിയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായുള്ള സുരക്ഷാ നികുതിയാണ് ഇത് എന്നാണ് ഇറാന്റെ വാദം.

വിപണിയിലെ പ്രത്യാഘാതങ്ങൾ

യുദ്ധം ആരംഭിക്കുന്നതിനു മുൻപത്തേക്കാൾ 40% വർദ്ധനവാണ് എണ്ണ വിലയിൽ ഇതിന് ശേഷം ഉണ്ടായിരിക്കുന്നത്. നിലവിൽ രണ്ടായിരത്തോളം കപ്പലുകൾ ഹോർമുസിന്റെ ഇരുവശവുമായി കുടുങ്ങിക്കിടക്കുന്നു. കൃത്യമായ എണ്ണ വാതക വിതരണം തടസ്സപ്പെട്ടതോടെ ഏഷ്യൻ രാജ്യങ്ങളിൽ പലതും ഇതിനകം തന്നെ ഇന്ധന നിയന്ത്രണവും വ്യാവസായിക ഉത്പാദനത്തിൽ കുറവും വരുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read – ആശങ്ക വേണ്ട; ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ അനുമതി നല്‍കി ഇറാന്‍

ഇന്ത്യൻ കപ്പലുകൾ

ഇന്ത്യ ഈ സംവിധാനത്തോട് സഹകരിക്കാൻ വി സമ്മതിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര നിയമപ്രകാരമുള്ള യാത്രാവകാശം ഉപയോഗിച്ച് നിലവിൽ കപ്പലുകൾ നീങ്ങുന്നുണ്ട്.

എല്ലാ രാജ്യങ്ങളെയും ഇറാൻ ഒരുപോലെയല്ല പരിഗണിക്കുന്നത്. അമേരിക്കയും സഖ്യകക്ഷികളെയും ഇറാൻ ഈ പാതയിൽ വിലക്കിയിട്ടുണ്ട്. എന്നാൽ തങ്ങളോട് സൗഹൃദപരമായ സമീപനം സ്വീകരിക്കുന്ന രാജ്യങ്ങൾക്ക് ഇളവ് നൽകാനും ഇറാൻ മടിക്കുന്നില്ല. അതിനുദാഹരണമാണ് ഇന്ത്യൻ കപ്പലുകൾ ഈ പാത ഉപയോഗിക്കുന്നത്. പക്ഷേ ഇറാൻ ആവശ്യപ്പെട്ട രീതിയിലുള്ള പണം അടയ്ക്കൽ നടത്തിയിട്ടില്ലെന്നാണ് ഇന്ത്യൻ മന്ത്രാലയത്തിന്റെ വിശദീകരണം.

ചൈന തങ്ങളുടെ കറൻസി ഉപയോഗിച്ച് ടോൾ നൽകി ഈ പാത ഉപയോഗിക്കുന്നു. ഇവയ്ക്ക് പുറമേ മലേഷ്യ, ദക്ഷിണ, കൊറിയ, ഈജിപ്ത്, തുടങ്ങിയ രാജ്യങ്ങളിലെ കപ്പലുകൾക്കും ഇറാൻ അനുമതി നൽകിയിട്ടുണ്ട് എന്നാണ് വിവരം.

ഇപ്പോഴുള്ള ഈ തർക്കം നീണ്ടു പോയാൽ കടുത്ത ദാരിദ്ര്യത്തിലേക്കും സാമ്പത്തിക തകർച്ചയിലേക്കും നീങ്ങും എന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം