‘മുൻ പ്രസിഡൻ്റുമാർ ചെയ്യേണ്ടിയിരുന്നത് ഞാൻ ചെയ്യുന്നു’; ഇറാന് നേരെ ഇനിയും കനത്ത ആക്രമണം നടത്തിയേക്കുമെന്ന് ട്രംപ്

US and Israel Planning Renewed Strikes on Iran Post-Midterms, Reports: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാന് നേരെ വീണ്ടും സംയുക്ത ആക്രമണം നടത്താൻ അമേരിക്കൻ സൈന്യവും ഇസ്രായേൽ സൈന്യവും ചേർന്ന് പുതിയ പദ്ധതികൾ തയ്യാറാക്കിയതായി പ്രമുഖ മാധ്യമമായ 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു

‘മുൻ പ്രസിഡൻ്റുമാർ ചെയ്യേണ്ടിയിരുന്നത് ഞാൻ ചെയ്യുന്നു’; ഇറാന് നേരെ ഇനിയും കനത്ത ആക്രമണം നടത്തിയേക്കുമെന്ന് ട്രംപ്

ഡൊണാൾഡ് ട്രംപ്

Published: 

23 Oct 2026 | 06:57 AM

വാഷിംഗ്ടൺ: ഇറാന് നേരെ ഇനിയും ശക്തമായ സൈനിക ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇതിനോടകം തന്നെ അമേരിക്കൻ സൈന്യം ഇറാന് കനത്ത പ്രഹരം ഏൽപ്പിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. മുൻ അമേരിക്കൻ പ്രസിഡൻ്റുമാർ വളരെ മുൻപ് തന്നെ ചെയ്യേണ്ടിയിരുന്ന കാര്യമാണ് താൻ ഇപ്പോൾ ചെയ്യുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച വൈറ്റ് ഹൗസിൽ വെച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ഇറാനുമായുള്ള യുദ്ധത്തിൽ അവർക്ക് ഇതിനോടകം തന്നെ വലിയ തിരിച്ചടിയാണ് നൽകിയത്. എങ്കിലും ആവശ്യമെങ്കിൽ ഇനിയും കൂടുതൽ ശക്തമായ ആക്രമണങ്ങൾ അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായേക്കാം,” ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇറാന് നേരെയുള്ള യുദ്ധത്തോടുള്ള ജനങ്ങളുടെ പ്രതികരണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ട്രംപ് മറുപടി നൽകി. “മുൻ പ്രസിഡൻ്റുമാർ ചെയ്യേണ്ടിയിരുന്ന കാര്യം ഞാൻ ഇപ്പോൾ ചെയ്യുന്നതുകൊണ്ട് ജനങ്ങൾക്ക് ഒരുപക്ഷേ അത് ഇഷ്ടമാകാം. ചിലപ്പോൾ അവർക്കത് ഇഷ്ടപ്പെട്ടില്ലെന്നും വരാം. വലിയ വില നൽകേണ്ടി വരുമെന്ന് യുദ്ധം തുടങ്ങിയപ്പോൾ തന്നെ എനിക്ക് കൃത്യമായി അറിയാമായിരുന്നു. എന്നാൽ എന്ത് സംഭവിച്ചാലും ഇറാന് ആണവായുധം സ്വന്തമാക്കാൻ \ അനുവദിക്കാനാകില്ല,” ട്രംപ് പറഞ്ഞു.

Also Read: സൗദിയിൽ ഹൂതി ആക്രമണങ്ങളിൽ മൂന്ന് മരണം, ഇന്ത്യക്കാരന് പരിക്ക്; ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ നിർദ്ദേശം നൽകി അമേരിക്ക

നിലവിൽ ഇറാനുമായി വാഷിംഗ്ടൺ യാതൊരുവിധ സമാധാന ചർച്ചകളും നടത്തുന്നില്ലെന്നും, അധികം വൈകാതെ തന്നെ നിർണായകമായ ചില കാര്യങ്ങൾ സംഭവിക്കുമെന്നും അദ്ദേഹം ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. അതിനിടെ, അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാന് നേരെ വീണ്ടും സംയുക്ത ആക്രമണം നടത്താൻ അമേരിക്കൻ സൈന്യവും ഇസ്രായേൽ സൈന്യവും ചേർന്ന് പുതിയ പദ്ധതികൾ തയ്യാറാക്കിയതായി പ്രമുഖ മാധ്യമമായ ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന് നേരെ യുദ്ധം ആരംഭിച്ചത്. ഇതിന് ശക്തമായ മറുപടിയായി ഇറാൻ മേഖലയിൽ വലിയ രീതിയിലുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. കൂടാതെ ആഗോള ഊർജ്ജ വിതരണത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തിമ സമാധാന കരാറിന് വഴിയൊരുക്കുന്നതിനായി കഴിഞ്ഞ ജൂണിൽ ഒരു ധാരണാപത്രം ഒപ്പുവെച്ചിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിലെ കടുത്ത വിയോജിപ്പുകളെ തുടർന്ന് ആ ശ്രമം പരാജയപ്പെടുകയായിരുന്നു.

English Summary

US President Donald Trump warned of further military strikes against Iran, vowing to prevent Tehran from acquiring nuclear weapons, amid reports of planned US-Israel operations after the midterm elections.

Loading...
Unable to load recommendations.
Follow Us
Related Stories
യു.എ.ഇയിൽ പാസ്‌പോർട്ട്, വിസ സേവനങ്ങളിൽ സുപ്രധാന മാറ്റങ്ങൾ; നാല് കേന്ദ്രങ്ങൾ അടച്ചു, സേവനം ഇനി 12 കേന്ദ്രങ്ങളിൽ
സൗദിയിൽ ഹൂതി ആക്രമണങ്ങളിൽ മൂന്ന് മരണം, ഇന്ത്യക്കാരന് പരിക്ക്; ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ നിർദ്ദേശം നൽകി അമേരിക്ക
Israel-Iran Conflict: ട്രംപിന്റെ എതിർപ്പ്; ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണപദ്ധതി മാറ്റിവെച്ചു
ദുബായ്-ഷാർജ അതിർത്തി മുതൽ റാസൽഖൈമ വരെ; യു.എ.ഇയിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ഹൈവേ
France Protest: ഫ്രാൻസ് തീവ്ര ഇസ്‌ലാമിന് കീഴടങ്ങിയെന്ന് നെതന്യാഹു; മാക്രോണിനെതിരെ വിമർശനം
ദുബായിൽ ഡ്രൈവിംഗ് ടെസ്റ്റ് പരാജയപ്പെട്ടോ ? വീണ്ടും അപേക്ഷിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
കടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി