Iran – Israel Conflict: ഇറാന്റെ പച്ചക്കൊടി; ഹോർമുസ് കടലിടുക്ക് വഴി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി യാത്ര തിരിച്ചു

Indian Ships Resume Journey via Strait of Hormuz: രണ്ടാഴ്ച മുൻപ് ഗൾഫിൽ നിന്ന് ചരക്ക് കയറ്റിയ ഈ കപ്പലുകൾ സുരക്ഷാ കാരണങ്ങളാൽ ലക്ഷ്യസ്ഥാനം വെളിപ്പെടുത്തിയിട്ടില്ല. നിലവിലെ യുദ്ധസാഹചര്യത്തിൽ ഇറാന്റെ നിയന്ത്രണത്തിലുള്ള അതീവ ജാഗ്രതാ മേഖലയാണിത്. ഈ രണ്ട് കപ്പലുകൾ കൂടി കടന്നുപോകുന്നതോടെ, ഇറാന്റെ അനുമതിയോടെ സുരക്ഷിതമായി യാത്ര ചെയ്യുന്ന ഇന്ത്യൻ കപ്പലുകളുടെ എണ്ണം ആറായി ഉയർന്നു. ഇതിനോടകം നാല് കപ്പലുകൾ ഇന്ത്യയിൽ സുരക്ഷിതമായി എത്തിയിട്ടുണ്ട്.

Iran - Israel Conflict: ഇറാന്റെ പച്ചക്കൊടി; ഹോർമുസ് കടലിടുക്ക് വഴി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി യാത്ര തിരിച്ചു

ഹോര്‍മുസ് കടലിടുക്ക്‌

Published: 

28 Mar 2026 | 09:26 PM

ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ യുദ്ധസമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകൾ ഫലം കാണുന്നു. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്നിരുന്ന എൽപിജി വഹിച്ചുള്ള രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി യാത്ര പുനരാരംഭിച്ചു. ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എൽമ് എന്നീ കപ്പലുകളാണ് ഇറാന്റെ പ്രത്യേക അനുമതിയോടെ സുരക്ഷിതമായി പുറപ്പെട്ടത്.

രണ്ടാഴ്ച മുൻപ് ഗൾഫിൽ നിന്ന് ചരക്ക് കയറ്റിയ ഈ കപ്പലുകൾ സുരക്ഷാ കാരണങ്ങളാൽ ലക്ഷ്യസ്ഥാനം വെളിപ്പെടുത്തിയിട്ടില്ല. നിലവിലെ യുദ്ധസാഹചര്യത്തിൽ ഇറാന്റെ നിയന്ത്രണത്തിലുള്ള അതീവ ജാഗ്രതാ മേഖലയാണിത്. ഈ രണ്ട് കപ്പലുകൾ കൂടി കടന്നുപോകുന്നതോടെ, ഇറാന്റെ അനുമതിയോടെ സുരക്ഷിതമായി യാത്ര ചെയ്യുന്ന ഇന്ത്യൻ കപ്പലുകളുടെ എണ്ണം ആറായി ഉയർന്നു. ഇതിനോടകം നാല് കപ്പലുകൾ ഇന്ത്യയിൽ സുരക്ഷിതമായി എത്തിയിട്ടുണ്ട്.

Also Read – പ്രവാസികൾക്ക് വലിയ ആശ്വാസം, ദുബായ്-ഷാർജ ഇന്റർസിറ്റി ബസ് സർവീസ് പുനരാരംഭിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി നടത്തിയ ചർച്ചകളാണ് ചരക്കുനീക്കം സുഗമമാക്കുന്നതിൽ നിർണ്ണായകമായത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും അവശ്യസാധനങ്ങളുടെ നീക്കത്തിനായി ജലപാതകൾ തുറന്നിടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയ്ക്കാവശ്യമായ പാചകവാതകത്തിന്റെ 60 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ലോകത്തെ ക്രൂഡ് ഓയിൽ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ പാതയിലെ തടസ്സങ്ങൾ ഇന്ത്യയുടെ ഊർജ മേഖലയെ ബാധിക്കാതെ നോക്കാനാണ് സർക്കാരിന്റെ ശ്രമം.

യുദ്ധം മൂലം ഉണ്ടായേക്കാവുന്ന ഊർജ പ്രതിസന്ധി മുൻകൂട്ടി കണ്ട് ഇന്ത്യ ആഭ്യന്തരമായി എൽപിജി ഉൽപാദനം 50 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് ഇറക്കുമതിയിലെ തടസ്സങ്ങൾ ആഭ്യന്തര വിപണിയെ ബാധിക്കുന്നത് ഒരു പരിധിവരെ തടയാൻ സഹായിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?