Ramadan work hours UAE: റംസാൻ, യുഎഇയിൽ സ്വകാര്യ മേഖലയിലും പ്രവൃത്തിസമയം കുറച്ചു; പുതുക്കിയ സമയക്രമം അറിയാം

UAE Announces Reduced Working Hours : പ്രാർത്ഥനയ്ക്കും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പ്രവൃത്തിസമയത്തിലെ ഈ ഇളവ് ജീവനക്കാർക്ക് വലിയ ആശ്വാസമാകും.

Ramadan work hours UAE: റംസാൻ, യുഎഇയിൽ സ്വകാര്യ മേഖലയിലും പ്രവൃത്തിസമയം കുറച്ചു; പുതുക്കിയ സമയക്രമം അറിയാം

Ramadan 2026

Published: 

13 Feb 2026 | 06:06 PM

ദുബായ്: വിശുദ്ധ റംസാൻ മാസത്തോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും പ്രവൃത്തിസമയം കുറച്ചു. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സാധാരണ പ്രവൃത്തിസമയത്തിൽ നിന്ന് പ്രതിദിനം രണ്ട് മണിക്കൂർ കുറയ്ക്കാനാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.

എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ ജോലി ചെയ്യുന്നവർക്ക് ഇനി റംസാനിൽ രണ്ട് മണിക്കൂർ കുറവ് ലഭിക്കും. സ്ഥാപനങ്ങളുടെ പ്രവർത്തന സ്വഭാവത്തിന് അനുസൃതമായി ജീവനക്കാർക്ക് ഫ്ലെക്സിബിൾ വർക്ക് രീതിയോ വർക്ക് ഫ്രം ഹോം സംവിധാനമോ നൽകാൻ കമ്പനികൾക്ക് അനുവാദമുണ്ട്.

നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ പ്രവൃത്തിസമയത്തിന് പുറമെ ജോലി ചെയ്യേണ്ടി വന്നാൽ അത് ഓവർടൈം ആയി കണക്കാക്കി ജീവനക്കാർക്ക് നിയമപരമായ അധിക വേതനം നൽകണം.

സർക്കാർ മേഖലയിലെ സമയക്രമം

 

നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് സർക്കാർ ഓഫീസുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.30 വരെയായിരിക്കും പ്രവർത്തിക്കുക. വെള്ളിയാഴ്ചകളിൽ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും. കണക്കുകൂട്ടലുകൾ പ്രകാരം ഈ മാസം 17-ന് മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലാത്തതിനാൽ, ശാബാൻ മാസം 30 ദിവസം പൂർത്തിയാക്കി മാർച്ച് 19-ന് റമസാൻ വ്രതാരംഭം കുറിക്കാനാണ് കൂടുതൽ സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യക്ഷമമായി ജോലി തീർക്കാൻ പുതിയ ക്രമീകരണം സഹായിക്കുമെന്ന് എച്ച്ആർ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രാർത്ഥനയ്ക്കും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പ്രവൃത്തിസമയത്തിലെ ഈ ഇളവ് ജീവനക്കാർക്ക് വലിയ ആശ്വാസമാകും.

Loading...
Unable to load recommendations.
Follow Us
Related Stories
ഹൂതി ആക്രമണങ്ങളെ നേരിടാൻ സൗദി അറേബ്യ ഇസ്രായേലിൻ്റെ സഹായം തേടണമെന്ന് ട്രംപ്
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?