UAE Travel Update: പ്രവാസികൾക്ക് താങ്ങായി യുഎഇ, അതിർത്തികൾ തുറന്നുതന്നെ, വിസ കാലാവധി കഴിഞ്ഞവർക്കും മടങ്ങിവരാം

UAE Assures Full Safety for Expats Amid Regional Tensions: താമസ വിസയുടെ കാലാവധി കഴിഞ്ഞുപോയവർക്കും നിലവിലെ പ്രത്യേക സാഹചര്യത്തിൽ യുഎഇയിലേക്ക് മടങ്ങിവരാൻ അനുമതി നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയവർക്ക് പുതിയ എൻട്രി പെർമിറ്റുകൾ എടുക്കാതെ തന്നെ തിരികെ വരാം. വിസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള ഇളവുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

UAE Travel Update: പ്രവാസികൾക്ക് താങ്ങായി യുഎഇ, അതിർത്തികൾ തുറന്നുതന്നെ, വിസ കാലാവധി കഴിഞ്ഞവർക്കും മടങ്ങിവരാം

UAE Assures Full Safety for Expats Amid Regional Tensions

Published: 

24 Mar 2026 | 09:48 PM

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷസാഹചര്യം നിലനിൽക്കുമ്പോഴും പ്രവാസികൾക്ക് പൂർണ്ണ സുരക്ഷയും യാത്രാ ഉറപ്പും പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. രാജ്യത്തെ കര, വ്യോമ, കടൽ അതിർത്തികൾ വഴിയുള്ള യാത്രകൾക്ക് യാതൊരു തടസ്സവുമില്ലെന്നും വിദേശികൾക്ക് പൗരന്മാർക്ക് തുല്യമായ പരിഗണനയും സുരക്ഷയും ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി. മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ നടപടി.

മേഖലയിൽ അശാന്തി നിലനിൽക്കുന്നുണ്ടെങ്കിലും ദുബായിലെ എല്ലാ എൻട്രി പോയിന്റുകളും പൂർണ്ണ സജ്ജമാണെന്ന് ദുബായ് ഇമിഗ്രേഷൻ വിഭാഗം (ജിഡിആർഎഫ്എ) മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ഉദ്യോഗസ്ഥർ സദാസമയവും സേവനത്തിന് സജ്ജരാണ്. നിലവിൽ യാത്രക്കാരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെങ്കിലും നടപടിക്രമങ്ങളെല്ലാം വേഗത്തിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വിസ കാലാവധി കഴിഞ്ഞവർക്കും മടങ്ങിവരാം

താമസ വിസയുടെ കാലാവധി കഴിഞ്ഞുപോയവർക്കും നിലവിലെ പ്രത്യേക സാഹചര്യത്തിൽ യുഎഇയിലേക്ക് മടങ്ങിവരാൻ അനുമതി നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയവർക്ക് പുതിയ എൻട്രി പെർമിറ്റുകൾ എടുക്കാതെ തന്നെ തിരികെ വരാം. വിസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള ഇളവുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി ഒട്ടേറെ പേർ ഇതിനോടകം തിരിച്ചെത്തിക്കഴിഞ്ഞു.

വിമാനങ്ങൾ റദ്ദാക്കുന്ന സാഹചര്യം ഉണ്ടായാൽ പോലും യാത്രക്കാരുടെ ദുരിതം ഒഴിവാക്കാൻ ദുബായ് പൊലീസ്, സിവിൽ ഏവിയേഷൻ, ദുബായ് എയർപോർട്ട്സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ യാത്രക്കാരെ കരമാർഗ്ഗം ഒമാൻ അതിർത്തിയായ അൽ വജജ വഴി ലക്ഷ്യസ്ഥാനത്തെത്തിക്കാൻ പോലും ഫ്ലെക്സിബിൾ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം