UAE Price hike: യുദ്ധമാണെങ്കിലും അമിത വില പാടില്ല, നിയന്ത്രണങ്ങൾ കടുപ്പിച്ച് യുഎഇ, പിഴയിട്ടത് 1,76,000 ദിർഹം

UAE Cracks Down on Price Hikes: തത്സമയം വില നിലവാരം നിരീക്ഷിക്കാൻ അത്യാധുനിക ഇലക്ട്രോണിക് സംവിധാനം മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തെ ആഭ്യന്തര വ്യാപാരത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന 627 പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഈ ഡിജിറ്റൽ സംവിധാനവുമായി ബന്ധിപ്പിച്ചു കഴിഞ്ഞു.

UAE Price hike: യുദ്ധമാണെങ്കിലും അമിത വില പാടില്ല, നിയന്ത്രണങ്ങൾ കടുപ്പിച്ച് യുഎഇ, പിഴയിട്ടത് 1,76,000 ദിർഹം

UAE Price hike

Published: 

10 Mar 2026 | 03:24 PM

ദുബായ്: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം മുതലെടുത്ത് വിപണിയിൽ അവശ്യസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ യുഎഇ സാമ്പത്തിക മന്ത്രാലയം നടപടി കടുപ്പിച്ചു. രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ വൻതോതിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ലക്ഷക്കണക്കിന് ദിർഹം പിഴ ചുമത്തി. സാമ്പത്തിക വികസന വകുപ്പുകളുമായി സഹകരിച്ച് വിപണികളിൽ നടത്തിയ 4,468 പരിശോധനകളിൽ നിന്നായി 554 നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്.

ന്യായമായ കാരണങ്ങളില്ലാതെ വില വർധിപ്പിച്ച 449 വ്യാപാരികൾക്കും വിതരണക്കാർക്കും ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി. ഇതുവരെ മൊത്തം 1,76,000 ദിർഹം പിഴയായി ഈടാക്കി കഴിഞ്ഞു. ദുബായിലെ അൽ അവീർ സെൻട്രൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റിൽ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുടെ നേതൃത്വത്തിൽ നേരിട്ട് പരിശോധന നടത്തി. അവശ്യസാധനങ്ങളുടെ സ്റ്റോക്ക് കുറയുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രതിദിന നിരീക്ഷണം മന്ത്രാലയം ഉറപ്പാക്കുന്നുണ്ട്.

റമസാൻ വിപണിക്ക് പ്രത്യേക കർമപദ്ധതി

റമദാൻ മാസം പ്രമാണിച്ച് ഉപഭോക്താക്കൾക്ക് അമിതഭാരം ഉണ്ടാകാതിരിക്കാൻ മന്ത്രാലയം പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. റമദാൻ കാലയളവിൽ മാത്രം വിപണി സുതാര്യമാക്കാൻ ഇത്രയും പരിശോധനകൾ നടത്താനാണ് ലക്ഷ്യമിടുന്നത്.
തത്സമയം വില നിലവാരം നിരീക്ഷിക്കാൻ അത്യാധുനിക ഇലക്ട്രോണിക് സംവിധാനം മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തെ ആഭ്യന്തര വ്യാപാരത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന 627 പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഈ ഡിജിറ്റൽ സംവിധാനവുമായി ബന്ധിപ്പിച്ചു കഴിഞ്ഞു.

അന്യായമായ വിലവർധനവ് ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരം അറിയിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചു. റമദാൻ നാളുകളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ സാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തുന്നുണ്ടെന്നും അമിത ലാഭമെടുക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?