Holidays in UAE: ആറ് ദിവസം വരെ അവധി, ബലിപെരുന്നാളിനുള്ള ഒരുക്കങ്ങൾ നേരത്തേ ആരംഭിച്ച് പ്രവാസികൾ

UAE Public Holidays 2026 related to Eid Al Adha: അവധി നീളാൻ സാധ്യതയുള്ളതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ നാട്ടിലേക്കുള്ള യാത്രകൾക്കും വിനോദയാത്രകൾക്കുമായുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു. വിമാന ടിക്കറ്റുകൾക്കും ഹോട്ടൽ ബുക്കിങ്ങുകൾക്കും വരും ദിവസങ്ങളിൽ ആവശ്യക്കാർ ഏറുമെന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന സൂചന.

Holidays in UAE: ആറ് ദിവസം വരെ അവധി, ബലിപെരുന്നാളിനുള്ള ഒരുക്കങ്ങൾ നേരത്തേ ആരംഭിച്ച് പ്രവാസികൾ

Eid Al Adha 2026 holiday

Published: 

26 Mar 2026 | 07:23 PM

ദുബായ്: യുഎഇയിൽ ഈ വർഷത്തെ ബലിപെരുന്നാളിനോടനുബന്ധിച്ച് (ഈദ് അൽ അദ്ഹ) താമസക്കാർക്ക് ആറ് ദിവസം വരെ നീണ്ടുനിൽക്കുന്ന ദീർഘമായ അവധി ലഭിക്കാൻ സാധ്യതയെന്നു റിപ്പോർട്ട്. മേയ് അവസാന വാരമെത്തുന്ന പെരുന്നാൾ ദിനങ്ങൾ വാരാന്ത്യ അവധിക്കൊപ്പം ചേർന്നു വരുന്നതാണ് ആഘോഷങ്ങൾക്ക് ഇരട്ടി മധുരം പകരുന്നത്.

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം അവധി ദിനങ്ങൾ മേയ് 26, ചൊവ്വാഴ്ച അറഫാ ദിനത്തിൽ ആരംഭിക്കും. തുടർന്ന് മേയ് 27 മുതൽ മേയ് 29 വരെ ബലിപെരുന്നാൾ അവധി ആയിരിക്കുമെന്നാണ് വിലയിരുത്തൽ. പിന്നെയുള്ള രണ്ടു ദിവസങ്ങൾ വാരാന്ത്യ അവധി കൂടി ആകുമ്പോൾ ആകെ ആറുദിവസത്തെ അവധി ലഭിക്കും. എന്നാൽ ചന്ദ്രദർശനത്തിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ അവധി ദിനങ്ങളിൽ അന്തിമ തീരുമാനമാകൂ.

യാത്രാത്തിരക്ക് വർദ്ധിക്കുന്നു

അവധി നീളാൻ സാധ്യതയുള്ളതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ നാട്ടിലേക്കുള്ള യാത്രകൾക്കും വിനോദയാത്രകൾക്കുമായുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു. വിമാന ടിക്കറ്റുകൾക്കും ഹോട്ടൽ ബുക്കിങ്ങുകൾക്കും വരും ദിവസങ്ങളിൽ ആവശ്യക്കാർ ഏറുമെന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന സൂചന.

ബലിപെരുന്നാളിന് പിന്നാലെ യുഎഇയിൽ വരാനിരിക്കുന്ന പ്രധാന പൊതു അവധികളിൽ പ്രധാനം ജൂൺ 17നുള്ള ഹിജ്റ പുതുവർഷം ആണ്. പിന്നെയുള്ളത് ഡിസംബർ 2, 3 തിയതികളിലെ യുഎഇ ദേശീയ ദിനം അവധിയുണ്ടാകും. വാരാന്ത്യ അവധി കൂടി ചേർത്ത് നാല് ദിവസത്തെ അവധിയായിരിക്കും ഇതിനോടനുബന്ധിച്ച് ലഭിക്കുക.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം