UAE Traffic Alert: യുഎഇയിൽ വാഹനപ്രേമികൾ ജാഗ്രതൈ; അമിത ശബ്ദമുണ്ടാക്കിയാൽ വൻതുക പിഴ, പിന്നെ ബ്ലാക്ക് പോയിന്റും

UAE Traffic Alert, Dh1,000 Fine and 12 Black Points: അശ്രദ്ധമായി വാഹനമോടിച്ചതിനും ശബ്ദമലിനീകരണം ഉണ്ടാക്കിയതിനും ഷാർജ പോലീസ് ഇതിനോടകം തന്നെ 30 മോട്ടോർ സൈക്കിളുകൾ ഉൾപ്പെടെ 42 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഷാർജ പോലീസ് അറിയിച്ചു.

UAE Traffic Alert: യുഎഇയിൽ വാഹനപ്രേമികൾ ജാഗ്രതൈ; അമിത ശബ്ദമുണ്ടാക്കിയാൽ വൻതുക പിഴ, പിന്നെ ബ്ലാക്ക് പോയിന്റും

UAE Traffic Alert

Published: 

26 Mar 2026 | 03:57 PM

അബുദാബി: വാഹനങ്ങളിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തുന്നവർക്കും അമിത ശബ്ദമുണ്ടാക്കി പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നവർക്കും എതിരെ കർശന നടപടിയുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. നിയമലംഘകർക്ക് വൻ തുക പിഴയും ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് മന്ത്രാലയം ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.

വാഹനത്തിന്റെ എഞ്ചിനിലോ ഷാസിയിലോ മാറ്റങ്ങൾ വരുത്തുന്നത് ഗതാഗത കുറ്റകൃത്യമായി കണക്കാക്കും. കൂടാതെ നിയമം ലംഘിക്കുന്നവർക്ക് ശിക്ഷകളും ലഭിക്കും. ഇതിൽ പ്രധാനം 1,000 ദിർഹം അതായത് ഏകദേശം 22,700 രൂപ പിഴയാണ്. കൂടാതെ ഡ്രൈവിംഗ് ലൈസൻസിൽ 12 ബ്ലാക്ക് പോയിന്റുകൾ ചുമത്തും. നിയമലംഘനം നടത്തുന്ന വാഹനം 30 ദിവസത്തേക്ക് പോലീസ് കണ്ടുകെട്ടുന്നതിനും വകുപ്പുണ്ട്.

Also Read – മലയാളികൾക്ക് ആശ്വസിക്കാം, ബഹറൈനിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് സർവീസ് ആരംഭിച്ച് ഗൾഫ് എ‍‍യർ

2017-ലെ 178-ാം നമ്പർ മന്ത്രിതല പ്രമേയത്തിലെ ആർട്ടിക്കിൾ 73 പ്രകാരമാണ് ഈ നടപടികൾ സ്വീകരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിനും ശബ്ദമലിനീകരണം ഉണ്ടാക്കിയതിനും ഷാർജ പോലീസ് ഇതിനോടകം തന്നെ 30 മോട്ടോർ സൈക്കിളുകൾ ഉൾപ്പെടെ 42 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഷാർജ പോലീസ് അറിയിച്ചു.

പൊതുജനങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിലുള്ള സൈലൻസർ മാറ്റങ്ങൾ, എഞ്ചിൻ ട്യൂണിംഗ് എന്നിവ ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. റോഡ് സുരക്ഷയും ജനങ്ങളുടെ സമാധാനപരമായ ജീവിതവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ കർശന നിയന്ത്രണങ്ങൾ.

Loading...
Unable to load recommendations.
Follow Us
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?