UAE Rain Alert: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മഴ; യെല്ലോ അലേർട്ട്, മലയോര മേഖലകളിൽ മിന്നൽ പ്രളയത്തിന് സാധ്യത

Sudden Showers Hit UAE: Flash Flood Warning Issued for Mountain Areas and Valleys: മലയോര മേഖലകളിൽ ചിലയിടങ്ങളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട് എന്ന് എൻ.സി.എം മുന്നറിയിപ്പ് നൽകുന്നു. ഇന്ന് രാത്രി 9 മണിവരെയാണ് ഈ മുന്നറിയിപ്പ് ബാധകമാവുക. മഴയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം. മഴവെള്ളപ്പാച്ചിലിന് സാധ്യതയുള്ള താഴ്വരകളിലേക്കും വാദികളിലേക്കും ഒരു കാരണവശാലും പോകരുത്

UAE Rain Alert: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മഴ; യെല്ലോ അലേർട്ട്, മലയോര മേഖലകളിൽ മിന്നൽ പ്രളയത്തിന് സാധ്യത

‘സ്റ്റോം സെൻ്റർ’ പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്നും

Updated On: 

13 Oct 2026 | 06:30 PM

ദുബായ്: യു.എ.ഉയുTe വിവിധ ഭാഗങ്ങളിൽ മഴ പെയ്ത് തുടങ്ങിയതോടെ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് പലയിടങ്ങളിലും മഴ ആരംഭിച്ചത്. ഷാർജയിലെ ഫിലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചതായി ‘സ്റ്റോം സെൻ്റർ’ പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മലയോര മേഖലയോT ചേർന്ന് കിടക്കുന്ന പ്രദേശമാണിത്. വൈകുന്നേരത്തോടെ രാജ്യത്തിൻ്റെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിവിധ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെട്ടതിനാൽ യു,എ.ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 13 ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 9 മണിവരെയാണ് അലേർട്ട് ബാധകമാവുക. മഴ ആരംഭിച്ച പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡുകളിലെ ഇലക്ടോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള വേഗപരിധി കൃത്യമായി പാലിക്കണമെന്നും പൊലീസ് എക്സിലൂടെ പങ്കുവച്ച അറിയിപ്പിൽ പറയുന്നു.

Also Read: വിസ വാഗ്ദനം ചെയ്ത് വ്യാപക തട്ടിപ്പ്; യു.എ.ഇയിലെ പ്രവാസികൾക്ക് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

രാജ്യത്തിൻ്റെ കിഴക്കൻ ഭാഗത്ത്, അൽ ഐൻ മേഖലയിൽ നിന്ന് വടക്കോട്ട് പർവതപ്രദേശങ്ങളിലൂടെ ഫുജൈറയിലേക്കും കിഴക്കൻ തീരത്തേക്കും നീളുന്ന പ്രദേശവും, പടിഞ്ഞാറൻ അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള ഉൾനാടൻ പ്രദേശവുമാണ് പ്രധാനമായും ഈ മുന്നറിയിപ്പിൻ്റെ പരിധിയിൽ വരുന്നത്. ഈ പ്രദേശങ്ങളിൽ പെട്ടന്നുള്ള മഴയ്ക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും, മലയോര മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും കാലാവസ്ഥ അതിവേഗം മാറിയേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

മിന്നൽ പ്രളയത്തിന് സാധ്യത

മലയോര മേഖലകളിൽ ചിലയിടങ്ങളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട് എന്ന് എൻ.സി.എം മുന്നറിയിപ്പ് നൽകുന്നു. ഇന്ന് രാത്രി 9 മണിവരെയാണ് ഈ മുന്നറിയിപ്പ് ബാധകമാവുക. മഴയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം. മഴവെള്ളപ്പാച്ചിലിന് സാധ്യതയുള്ള താഴ്വരകളിലേക്കും വാദികളിലേക്കും ഒരു കാരണവശാലും പോകരുത്. ഇവിടെ പെട്ടന്ന് വെള്ളം ഉയരാൻ സാധ്യതയുണ്ട്. വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കുകയും മുന്നിലുള്ള വാഹനത്തിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കുകയും വേണം. ഏറ്റവും പുതിയ കാലാവസ്ഥാ അറിയിപ്പുകൾക്കായി പൊലീസും അധികൃതരും നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ മാത്രമേ പിന്തുടരാവു എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

English Summary

Rain showers hit parts of the UAE on Tuesday, prompting the NCM to issue yellow and flash flood alerts. Police advise motorists to drive safely and avoid flood-prone valleys.

Loading...
Unable to load recommendations.
Follow Us
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ?
വെള്ളം കുടിച്ചാൽ ഉടനെ മൂത്രമൊഴിക്കാൻ തോനുന്നുണ്ടോ?
റെഡ്മിയുടെ ടർബോ കരുത്തിന് ആമസോണിൽ ഡിസ്കൗണ്ട് വില!
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ