Mohan Bhagwat: ഏകത്വത്തിൽ ഐക്യപ്പെട്ടു, വൈവിധ്യത്താൽ അലങ്കരിക്കപ്പെട്ടു; മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭഗവത്

Mohan Bhagwat At Square Garden in New York: ന്യൂയോർക്കിലെ ചരിത്രപ്രസിദ്ധമായ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ അമേരിക്കൻ ഹിന്ദുക്കൾ ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ് സംഘടിപ്പിച്ച 'യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ' എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഈ ഐക്യവും വൈവിധ്യവും അതിന്റെ ഡി.എൻ.എയിൽ തന്നെയുള്ളതാണെന്ന് മോഹൻ ഭഗവത് പറഞ്ഞു.

Mohan Bhagwat: ഏകത്വത്തിൽ ഐക്യപ്പെട്ടു, വൈവിധ്യത്താൽ അലങ്കരിക്കപ്പെട്ടു; മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭഗവത്

Mohan Bhagwat

Updated On: 

30 Aug 2026 | 10:34 AM

ലോകത്തിന് പ്രത്യേക സന്ദേശം നൽകാനും ചില ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുമാണ് ഓരോ രാജ്യവും നിലകൊള്ളുന്നതെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത്. ന്യൂയോർക്കിലെ ചരിത്രപ്രസിദ്ധമായ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ അമേരിക്കൻ ഹിന്ദുക്കൾ ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ് സംഘടിപ്പിച്ച ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. “അമേരിക്ക എന്ന് പറയുമ്പോൾ ബഹുസ്വരത എന്ന വാക്കാണ് ഉയർന്നു കേൾക്കാറുള്ളത്. എന്നാൽ ഭാരതം എന്ന് പറയുമ്പോൾ ‘വൈവിധ്യത്തിലെ ഏകത്വം’ എന്ന ദർശനമാണ് ചർച്ച ചെയ്യപ്പെടുന്നത്. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഈ ഐക്യവും വൈവിധ്യവും അതിന്റെ ഡി.എൻ.എയിൽ തന്നെയുള്ളതാണ്.” അദ്ദേഹം പറഞ്ഞു.

രാഷ്ട്രങ്ങൾ എന്നത് വെറും ഭൂമിശാസ്ത്രപരമായ അതിരുകൾ മാത്രമുള്ള പ്രദേശങ്ങളല്ലെന്നും യോ​ഗത്തിൽ സംസാരിക്കവെ അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രപഞ്ചത്തിന്റെ ഘടനയിൽ ഓരോ രാഷ്ട്രത്തിനും കൃത്യമായ കടമകൾ നിർവ്വഹിക്കാനുണ്ട്. സ്വാമി വിവേകാനന്ദൻ ചൂണ്ടിക്കാണിച്ചതുപോലെ, ലോകത്തിന് പ്രത്യേക സന്ദേശം നൽകാനും ചില ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുമാണ് ഓരോ രാജ്യവും നിലകൊള്ളുന്നത്. ലോകത്തിന് മുന്നിൽ ഈ ‘വൈവിധ്യത്തിലെ ഏകത്വം’ കാലാകാലങ്ങളിൽ സാക്ഷാത്കരിച്ച് കാണിക്കുക എന്നതാണ് ഭാരതത്തിന് പ്രകൃതി നൽകിയ നിയോഗം. നാം ഏവരും ഒന്നാണ്… ആ ഏകത്വത്തിന്റെ ഭംഗി കൂട്ടാനാണ് വൈവിധ്യങ്ങൾ നിലകൊള്ളുന്നത്.

ALSO READ: ‘കൃഷ്ണബോധം ലോകത്തെ മികച്ചതാക്കും’; ന്യൂയോർക്കിൽ സംസാരിച്ച് മോഹൻ ഭാഗവത്

വൈവിധ്യങ്ങളെ നാം പൂർണ്ണമായും അംഗീകരിക്കുകയും ആഘോഷിക്കുകയും ബഹുമാനിക്കുകയും വേണം. ഒപ്പം, മാനവരാശ ഒന്നാണെന്ന ആഴത്തിലുള്ള ഏകത്വബോധം എപ്പോഴും മനസ്സിൽ സൂക്ഷിക്കുകയും വേണമെന്നും അദ്ദേഹം അറിയിച്ചു. ന്യൂയോർക്കിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ, ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ, ധർമ്മത്തിന്റെ ശരിയായ അർത്ഥം, മാതൃരാജ്യത്തിന്റെ ദൗത്യം എന്നിവയെക്കുറിച്ച് ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത് വ്യക്തമാക്കി.

‘സ്വയം ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക’ നാമെല്ലാവരും മനുഷ്യരാണെന്നും സഹോദര്യത്തോടെ ജീവിക്കണമെന്നും ഈ കാഴ്ചപ്പാട് പഠിപ്പിക്കുന്നു. ‘ഞങ്ങളെ അനുസരിക്കുന്നവരെ മാത്രം ജീവിക്കാൻ അനുവദിക്കുക, അല്ലെങ്കിൽ സംരക്ഷിക്കുക’ എന്ന നിലപാട് പാടില്ല. എന്നാൽ, തങ്ങളെ അനുസരിക്കുന്നവരെ മാത്രം സംരക്ഷിക്കുന്നവർ സംസ്കൃതത്തിൽ ‘രാക്ഷസന്മാർ’ എന്ന ഗണത്തിലാണ് പെടുന്നത്. നമ്മുടെ ചിന്തകളും അഭിപ്രായങ്ങളും വ്യത്യാസപ്പെട്ടിരുന്നാലും, നാമെല്ലാവരും അടിസ്ഥാനപരമായി മനുഷ്യരാണെന്ന തിരിച്ചറിവാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

പുറമെ കാണുന്ന ശരീരങ്ങളും ചിന്തകളും വ്യത്യസ്തമാണെങ്കിലും, എല്ലാ ജീവജാലങ്ങൾക്കും ഉള്ളിൽ നിലകൊള്ളുന്ന ആത്മീയ തത്വം ഒന്നാണ്. എല്ലാത്തിനെയും ഒന്നിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്ന, ഒരു വിടവും ഉണ്ടാക്കാതെ സന്തുലിതമായ മധ്യമാർഗ്ഗം കാണിച്ചുതരുന്ന തത്വമാണ് ‘ധർമ്മം’. ഇന്നത്തെ കാലത്ത് ഫാദേഴ്‌സ് ഡേ (Father’s Day), മദേഴ്‌സ് ഡേ (Mother’s Day) തുടങ്ങിയവ ആഘോഷിക്കുന്നത് അവരോടുള്ള കടമകൾ ഓർക്കാനാണ്. അതുപോലെ പരിസ്ഥിതിയോടുള്ള കടമകളും നാം ഓർക്കണമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

English Summary:

While addressing “Universal Oneness Celebration” at Madison Square Garden in New York, on August 29, organised by the American Hindus for Engagement and Dialogue, RSS Sarsanghchalak Dr. Mohan Bhagwat.

 

Loading...
Unable to load recommendations.
Follow Us
ബെഡ്ഷീറ്റ് മാറ്റേണ്ടത് എത്ര ദിവസം കൂടുമ്പോൾ?
ഗർഭിണികൾ തീർച്ചയായും ഒഴിവാക്കേണ്ട മീനുകൾ ഏതൊക്കെ?
7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ