Iran-US Conflict: ഇറാനിലെ ലാറക് ദ്വീപില്‍ യുഎസ് ആക്രമണം; പിന്നാലെ കനത്ത ശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പ്

US Strike on Iran’s Larak Island Sparks Tehran’s Retaliation Warning: ഹോര്‍മുസ് കടലിടുക്കിലേക്ക് കടല്‍ മൈനുകള്‍ വഹിക്കുന്ന റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിനായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അംഗങ്ങള്‍ ലോഞ്ചറുകള്‍ തയാറാക്കുന്നത് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് യുഎസ് സൈന്യം ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Iran-US Conflict: ഇറാനിലെ ലാറക് ദ്വീപില്‍ യുഎസ് ആക്രമണം; പിന്നാലെ കനത്ത ശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പ്

ഇറാനില്‍ നിന്നുള്ള ദൃശ്യം

Published: 

31 Aug 2026 | 06:13 AM

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ലാറക് ദ്വീപില്‍ ആക്രമണം നടത്തി യുഎസ്. രണ്ട് ഇറാനിയന്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ ആക്രമണത്തില്‍ സൈന്യം തകര്‍ത്തതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ അവസാനത്തിന് ശേഷം ഇതാദ്യമായാണ് ഈ മേഖല ലക്ഷ്യമിട്ട് യുഎസ് ആക്രമണം നടത്തുന്നത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിലേക്ക് കടല്‍ മൈനുകള്‍ വഹിക്കുന്ന റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിനായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അംഗങ്ങള്‍ ലോഞ്ചറുകള്‍ തയാറാക്കുന്നത് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് യുഎസ് സൈന്യം ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലാറക് ദ്വീപില്‍ യുഎസ് സൈന്യം രണ്ട് ഇറാനിയന്‍ ലോഞ്ചറുകള്‍ ആക്രമിച്ചതായാണ് വിവരം. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഹോര്‍മുസ് കടലിടുക്കിലേക്ക് കടല്‍ മൈനുകള്‍ ഉപയോഗിച്ച് റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ തയാറെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി, റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഹോര്‍മുസ് കടലിടുക്കിന് തെക്കും ഖേഷ്വം ദ്വീപിന് കിഴക്കുമായാണ് ലാറക് ദ്വീപ് സ്ഥിതിചെയ്യുന്നത്. ടെഹ്‌റാനില്‍ നിന്ന് ഏകദേശം 1,100 കിലോമീറ്റര്‍ അകലെയാണ് ലാറക്. ദ്വീപ് ആക്രമിക്കപ്പെട്ടതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും സ്ഥിരീകരിച്ചു. സംഭവത്തില്‍ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്, ഒട്ടനവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യുഎസ് നടത്തിയ സൈനിക നടപടിക്ക് ശക്തമായ ഭാഷയില്‍ തന്നെ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. യുഎസ് നടപടിക്ക് പ്രതികാരവും ശിക്ഷയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

അമേരിക്കയ്ക്ക് ഇസ്രായേലിനുമെതിപെ മേഖലയിലെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ ആക്രമണമുണ്ടായത്. യുദ്ധം ആരംഭിച്ചതിന് കൃത്യം ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഈ സന്ദേശം.

Also Read: നേപ്പാൾ പ്രളയം: ഭോട്ടെ കോശി നദിയിൽ ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രത

അതേസമയം, ഈ വര്‍ഷം ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേയും സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. ഇതിന് പിന്നാലെ യുഎസിന്റെയും ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗള്‍ഫ് മേഖല ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. ഗള്‍ഫ് മേഖലയില്‍ ആക്രമണങ്ങള്‍ രൂക്ഷമായത് അമേരിക്കയെ പ്രതിരോധത്തിലാക്കി. ഗള്‍ഫ് രാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് യുദ്ധം താത്കാലികമായി അവസാനിപ്പിച്ചിരുന്നുവെങ്കിലും, കരാറുകള്‍ ലംഘിക്കപ്പെടുകയായിരുന്നു.

നിലവില്‍ ഹോര്‍മുസ് കടലിടുക്കില്‍ പുതിയ ഖനികള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഇറാന്‍. ഇതിനെതിരെ അമേരിക്ക ശക്തമായ നടപടിയെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

English Summary

The United States reportedly attacked Iran’s Larak Island, escalating tensions between the two countries. Tehran has vowed a strong response and warned of punishment following the attack.

Loading...
Unable to load recommendations.
Follow Us
പഴയസ്വര്‍ണം മാറ്റി വാങ്ങുമ്പോഴും നികുതി നല്‍കണോ? അറിയാം
വാ​ഗൺ ആർ സ്വന്തമാക്കാൻ കൈയിൽ എത്ര രൂപ വേണം
2026 സെപ്റ്റംബറിൽ ഇന്ത്യയിൽ വരുന്ന സ്മാർട്ട്ഫോണുകൾ
ഭക്ഷണം എത്ര തവണ ചവച്ചരച്ച് കഴിക്കണം?
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ