US- Iran Ceasefire: ‘ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചു, ചർച്ചകൾക്ക് അർത്ഥമില്ല’; പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

Donald Trump About US- Iran Ceasefire: തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയുടെ വേദിയിലാണ് ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തുന്ന പ്രഖ്യാപനവുമായി ട്രംപ് രം​ഗത്തെത്തിയത്. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ യുഎസ് വ്യോമസേന ശക്തമായ തിരിച്ചടി നൽകിയതിന് തൊട്ടുപിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

US- Iran Ceasefire: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചു, ചർച്ചകൾക്ക് അർത്ഥമില്ല; പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

Donald Trump (5)

Updated On: 

08 Jul 2026 | 03:23 PM

അങ്കാറ: ഇറാനുമായി നിലവിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനം. തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയുടെ വേദിയിലാണ് ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തുന്ന പ്രഖ്യാപനവുമായി ട്രംപ് രം​ഗത്തെത്തിയത്. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ യുഎസ് വ്യോമസേന ശക്തമായ തിരിച്ചടി നൽകിയതിന് തൊട്ടുപിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം നയതന്ത്ര ചർച്ചകൾ തുടരാൻ അനുമതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക് എന്നിവടങ്ങളിലും തന്ത്രപ്രധാനമായ ഖേഷ്ം ദ്വീപിലുമുള്ള ഇറാനിയൻ സൈനിക-സാമ്പത്തിക കേന്ദ്രങ്ങൾക്ക് നേരെയാണ് അമേരിക്ക ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ഇതിന് പുറമെ ഇറാനിൽ നിന്നുള്ള എണ്ണ വിൽപ്പനയ്ക്കായി നൽകിയിരുന്ന പ്രത്യേക ലൈസൻസും വാഷിംഗ്ടൺ അടിയന്തിരമായി റദ്ദാക്കിയിട്ടുണ്ട്. ഇത് ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകും.

ALSO READ: ഗൾഫിൽ വീണ്ടും യുദ്ധം! ബഹ്റൈനിലും കുവൈത്തിലും ഇറാന്റെ വൻ മി​സൈൽ ആക്രമണം; MQ-9 ഡ്രോൺ തകർത്തു

‘ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചുവെന്നാണ് എന്റെ വിലയിരുത്തല്‍. അവരുമായി ഇനി ചര്‍ച്ചകള്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ല, അത് സമയം നഷ്ടമാക്കുക മാത്രമാണ് ചെയ്യുന്നത്,’ – ട്രംപ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കില്‍ ഖത്തറിന്റെയും സൗദി അറേബ്യയുടെയും എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ പ്രകോപനത്തിന് മറുപടിയായാണ് ചൊവ്വാഴ്ച വൈകീട്ടോടെ യുഎസ് പ്രത്യാക്രമണം അഴിച്ചുവിട്ടത്. അതിനിടെ യുഎസിന്റെ കടുത്ത നടപടിക്ക് പിന്നാലെ ബഹ്‌റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടി തുടങ്ങിയിട്ടുണ്ട്.

യുഎസിന്റെ ഒരു എംക്യു 9 ഡ്രോണ്‍ ഇറാന്‍ കഴിഞ്ഞ ദിവസം വെടിവച്ചിട്ടിരുന്നു. ഇറാന്റെ ബുഷെഹര്‍ പ്രവിശ്യയിലെ ഖോര്‍മുജിന് മുകളില്‍ വെച്ചാണ് വെടിവെച്ചിട്ടതെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് വക്താവ് ഹുസൈന്‍ മുഹ്ബി അറിയിച്ചത്. യുഎസ് സൈന്യം ആക്രമിച്ചതിനാലാണ് തിരിച്ചടിച്ചതെന്നും അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. ബഹ്റൈനിലെയും കുവൈത്തിലെയും 85 അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു.

English Summary:

US President Donald Trump has said the interim memorandum of understanding (MoU) with Iran is “over,” but he will allow talks to continue. He Says in NATO summit in Turkey.

 

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം