Vlogger Abduk Hakkim: ലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ
Vlogger Abduk Hakkim Arrest:ഇയാൾക്കെതിരെ കേരളത്തിലും നിരവധി കേസുകൾ ഉണ്ട്. മുന്നിലിരുന്ന ലാപ്ടോപ്പ് ആണ് അബ്ദുൽ ഹക്കീമിനെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് തനിനിറം തുറന്നു കാണിക്കാനായി സഹായിച്ചത്. സോഷ്യൽ മീഡിയയിൽ സ്വയം ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന രീതിയിലാണ് അബ്ദുൽ ഹക്കീം തന്നെ തുറന്നു കാണിച്ചിരുന്നത്..........

Abdul Hakkim
യുഎഇ: ലൈവിൽ എത്തി ലഹരി മരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ മലയാളി വ്ലോഗറെ യുഎഇ പോലീസ് പിടികൂടി. എന്റെ കാസറ്റ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സുപരിചിതനായ അബ്ദുൽ ഹക്കീം ആണ് പിടിയിലായത്. അതേസമയം ഇയാൾക്കെതിരെ കേരളത്തിലും നിരവധി കേസുകൾ ഉണ്ട്. മുന്നിലിരുന്ന ലാപ്ടോപ്പ് ആണ് അബ്ദുൽ ഹക്കീമിനെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് തനിനിറം തുറന്നു കാണിക്കാനായി സഹായിച്ചത്. സോഷ്യൽ മീഡിയയിൽ സ്വയം ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന രീതിയിലാണ് അബ്ദുൽ ഹക്കീം തന്നെ തുറന്നു കാണിച്ചിരുന്നത്.
എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയ്ക്ക് ഇയാളുടെ തനിനിറം മനസ്സിലായത്. യുഎഇയിൽ വച്ച് ലഹരി മരുന്നു ഉപയോഗിക്കുന്നവരുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോം ആയ കിക്ക് അറിയാതെ ഹക്കീമിന്റെ വിരലമർന്നു. ലൈവ് സ്ട്രീമിംഗ് പുറത്തുവന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു നിമിഷനേരങ്ങൾ കൊണ്ട് തന്നെ. വിറളി പിടിച്ച ഉടനെ തന്നെ യുഎഇയിൽ നിന്നും അബ്ദുൽ ഹക്കിം കടക്കാൻ ശ്രമിച്ചെങ്കിലും ഇയാളെ ഷാർജ പോലീസ് പിടികൂടിയതായി ആണ് സൂചന.
ALSO READ:ലൈംഗികാതിക്രമം നടന്നിട്ടില്ല; പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്
ബംഗളൂരുവിലെ മലയാളികളെ കുടുക്കുന്ന ലഹരി മാഫിയക്കെതിരെ തന്റെ കാസറ്റ് എന്ന പേജിലൂടെ ചെയ്ത വീഡിയോ ആണ് ഹക്കീമിനെ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയനായി മാറ്റിയത്. താൻ ലഹരിക്കെതിരെയും സ്ത്രീകൾ നേരിടേണ്ടിവരുന്ന അതിക്രമങ്ങൾക്കെതിരെയും ആണ് നിലകൊള്ളുന്നതെന്ന് തരത്തിൽ ബ്ലോഗിങ് നടത്തുന്ന ഹക്കിമിനെ ഇത്തരം സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇയാൾക്കെതിരെ കേരളത്തിലും നിരവധി കേസുകൾ ഉണ്ട്.
സിനിമാതാരങ്ങളെ അടക്കം ബ്ലാക്ക് മെയിൽ
സമൂഹമാധ്യമങ്ങൾ വഴി ലൈംഗിക ക്യാപ്ഷൻ ഇട്ട് തന്നെ അപമാനിച്ചു എന്ന് ആരോപിച്ചുകൊണ്ട് എറണാകുളം സ്വദേശിയായ യുവതി ഹക്കിമിനെതിരെ പരാതി നൽകിയിരുന്നു. ഭർത്താവിനെ നിർത്തി ഭാര്യയുമായി സെൽഫി എടുക്കാൻ ശ്രമിച്ചതിനും കസ്റ്റഡിയിൽ എടുക്കുന്നതിനിടെ പോലീസ് ജീപ്പ് ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. കർണാടകയിൽ അടക്കം സൈബർ കേസുകൾ വേറെയുമുണ്ട് അബ്ദുൽ ഹക്കീമിനെതിരെ. സോഷ്യൽ മീഡിയ പേജിന്റെ കരുത്തിൽ സിനിമാതാരങ്ങളെ അടക്കം ബ്ലാക്ക് മെയിൽ ചെയ്ത പണം തട്ടിയതായും ഇയാൾക്കെതിരെ ആരോപണവും നിലനിൽക്കുന്നു.
തന്റെ സോഷ്യൽ മീഡിയ വഴി ആരെയും വ്യക്തിഹത്യ ചെയ്യാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് അബ്ദുൽ ഹക്കീം. അതിനാൽ തന്നെ സ്വന്തം മുഖംമൂടി ഇപ്പോൾ തന്റെ അശ്രദ്ധ കൊണ്ട് തന്നെ ഊരി വീണതോടെ അബ്ദുൽ ഹക്കീമിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസങ്ങളും വിമർശനങ്ങളുമാണ് ഉയർന്നുവരുന്നത്.
ENGLISH SUMMARY
The UAE police have arrested a Malayali vlogger after footage of him using drugs during a live broadcast went viral on social media. Abdul Hakim, who is well-known on social media as Ente Cassette, was arrested. Meanwhile, there are several cases against him in Kerala as well.