മലയാളി നവവധു സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

മാതാപിതാക്കളെ കാണുന്നതിനുവേണ്ടി ഭർത്താവ് യാസീനൊപ്പം യാത്ര ചെയ്യുമ്പോഴാണ് ഉമ്മുൽ അറാറിൽ വച്ച് അപകടം ഉണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഫിദ മരിച്ചിരുന്നു. എന്നാൽ പരിക്കുകളോടെ രക്ഷപ്പെട്ട ഭർത്താവ് യാസിൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഫിദയുടെ മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു....

മലയാളി നവവധു സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

Accident In Saudi

Published: 

28 Mar 2026 | 02:01 PM

സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളിയായ യുവതി മരിച്ചു. വയനാട് വയറ്റിൽ സ്വദേശിയായ ഫിദ നൗറിനാണ് മരിച്ചത്. 23 വയസ്സായിരുന്നു. ദമാമിൽ നിന്ന് റിയാദിലേക്കുള്ള യാത്രയ്ക്കിടെ ഫിദ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഒരാഴ്ച മുൻപ് ആണ് ഫിദയുടെ വിവാഹം കഴിഞ്ഞത്.

മാതാപിതാക്കളെ കാണുന്നതിനുവേണ്ടി ഭർത്താവ് യാസീനൊപ്പം യാത്ര ചെയ്യുമ്പോഴാണ് ഉമ്മുൽ അറാറിൽ വച്ച് അപകടം ഉണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഫിദ മരിച്ചിരുന്നു. എന്നാൽ പരിക്കുകളോടെ രക്ഷപ്പെട്ട ഭർത്താവ് യാസിൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഫിദയുടെ മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ALSO READ:ജോലിസ്ഥലത്ത് തർക്കം; ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

അതേസമയം മലപ്പുറം സ്വദേശിയായ ഹുസൈൻ ഈ മാസം തുടക്കത്തിൽ തബൂക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. 34 വയസ്സുള്ള ഇദ്ദേഹം ജോലി കഴിഞ്ഞ് തിരികെ മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അമിത വേഗത്തിൽ എത്തിയ വാഹനം ഹുസൈനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Loading...
Unable to load recommendations.
Follow Us
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?