July 1 Financial Changes: പാസ്‌പോര്‍ട്ട് ഫീസില്‍ മുതല്‍ ആധാര്‍ കാര്‍ഡില്‍ വരെ മാറ്റം; ജൂലൈ 1 മുതല്‍ ഇവ ശ്രദ്ധിക്കണം

ITR Filing Passport Fees and Aadhaar Among 6 Changes From July 1: ജൂലൈ 1 2026 മുതല്‍ സാധാരണക്കാരെ ഉള്‍പ്പെടെ ബാധിക്കുന്ന ഒട്ടേറെ സാമ്പത്തിക കാര്യങ്ങളില്‍ മാറ്റം സംഭവിക്കുകയാണ്. ആദായ നികുതിദായകര്‍, ബാങ്ക് ഉപഭോക്താക്കള്‍, ക്രെഡിഡ് കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകളെയും ഒരുപോലെ ബാധിക്കുന്ന ആറ് സുപ്രധാന മാറ്റങ്ങളാണ് ജൂലൈ 1 മുതല്‍ ഉണ്ടാകുന്നത്.

July 1 Financial Changes: പാസ്‌പോര്‍ട്ട് ഫീസില്‍ മുതല്‍ ആധാര്‍ കാര്‍ഡില്‍ വരെ മാറ്റം; ജൂലൈ 1 മുതല്‍ ഇവ ശ്രദ്ധിക്കണം

പ്രതീകാത്മക ചിത്രം

Published: 

01 Jul 2026 | 07:33 AM

ഓരോ മാസത്തിന്റെ തുടക്കത്തിലും ഒട്ടേറെ മേഖലകളില്‍ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്, ഇത്തരം മാറ്റങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ച് മുന്നോട്ടുപോകുന്നത് നിങ്ങളുടെ നിത്യജീവിതത്തില്‍ നേരിടേണ്ടതായി വരുന്ന പല ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ സഹായിക്കും. ജൂലൈ 1 2026 മുതല്‍ സാധാരണക്കാരെ ഉള്‍പ്പെടെ ബാധിക്കുന്ന ഒട്ടേറെ സാമ്പത്തിക കാര്യങ്ങളില്‍ മാറ്റം സംഭവിക്കുകയാണ്. ആദായ നികുതിദായകര്‍, ബാങ്ക് ഉപഭോക്താക്കള്‍, ക്രെഡിഡ് കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകളെയും ഒരുപോലെ ബാധിക്കുന്ന ആറ് സുപ്രധാന മാറ്റങ്ങളാണ് ജൂലൈ 1 മുതല്‍ ഉണ്ടാകുന്നത്.

ഐടിആര്‍ ഫയലിങ് ഉടന്‍ വേണം

2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 30 ആണ്. അവസാന തീയതി നഷ്ടപ്പെടുന്നവര്‍ പിഴ ഒടുക്കേണ്ടതായി വരും. 5 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള നികുതിദായകര്‍ക്ക് 5,000 രൂപ വരെയും, അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 1,000 രൂപയും പിഴ നല്‍കേണ്ടതായി വരും.

ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ്

ആധാര്‍ കാര്‍ഡിലേക്ക് നിങ്ങളുടെ ഇമെയില്‍ വിലാസം ചേര്‍ക്കുന്നതിനോ അല്ലെങ്കില്‍ നിലവിലുള്ളത് തിരുത്തുന്നതിനോ ഇനി മുതല്‍ ഫീസ് നല്‍കേണ്ടതില്ല. നേരത്തെ ഈടാക്കിയിരുന്ന 75 രൂപ ഫീസ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഒഴിവാക്കി. 2026 ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെ ഈ സേവനം സൗജന്യമായിരിക്കുമെന്നും അതോറിറ്റി അറിയിച്ചു.

പാസ്‌പോര്‍ട്ട് ഫീസ് കൂടും

2026ലെ പാസ്‌പോര്‍ട്ട് ഭേദഗതി നിയമം അനുസരിച്ച് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഇനി ഉയര്‍ന്ന ഫീസ് നല്‍കണം. 36 പേജുള്ള പാസ്‌പോര്‍ട്ടിന്റെ ഫീസ് 1,500 രൂപയില്‍ നിന്ന് 2,500 രൂപയായും, 60 പേജുള്ള പാസ്‌പോര്‍ട്ടിന് 2,000 രൂപയില്‍ നിന്ന് 3,500 രൂപയായും ഫീസ് വര്‍ധിപ്പിച്ചു. തത്കാല്‍ പാസ്‌പോര്‍ട്ട് നിരക്കിലും വര്‍ധനവുണ്ട്. 36 പേജുള്ള പാസ്‌പോര്‍ട്ടിന് 5,000 രൂപയും 60 പേജുള്ളതിന് 6,000 രൂപയും നല്‍കണം.

Also Read: LPG Price Cut: ആശ്വാസ വാര്‍ത്ത; എല്‍പിജി സിലിണ്ടറിന് വിലകുറച്ചു, 183 രൂപയുടെ ഇടിവ്‌

ആര്‍ബിഐ നിയമങ്ങള്‍ കര്‍ശനമാകുന്നു

സാമ്പത്തിക ഉത്പന്നങ്ങള്‍ ബാങ്കുകള്‍ തെറ്റായ വില്‍പന നടത്തുന്നതില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. പുതിയ നിയമങ്ങള്‍ പ്രകാരം, സമ്മതമില്ലാതെയോ തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ളതോ ആയ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ഉപഭോക്താക്കള്‍ പൂര്‍ണമായ റീഫണ്ടിനും നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ടായിരിക്കും. ബാങ്കുകളുടെ പ്രമോഷണല്‍, ടെലിമാര്‍ക്കറ്റിങുകള്‍ രാവിലെ 9 മണിക്കും വൈകിട്ട് 6 മണിക്കും ഇടയിലായിരിക്കണമെന്നും നിര്‍ദേശമുണ്ട്.

റിവാര്‍ഡ് പോയിന്റുകള്‍

എസ്ബിഐ കാര്‍ഡ്, ഫോണ്‍പേ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് പര്‍പ്പിള്‍, ഫോണ്‍പേ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് സെലക്ട് ബ്ലാക്ക് എന്നിവയുടെ റിവാര്‍ഡ് പോയിന്റുകളിലും മാറ്റമുണ്ട്. റിവാര്‍ഡ് പോയിന്റുകള്‍ക്ക് പ്രതിമാസ പരിധി ഏര്‍പ്പെടുത്തി. ഇത് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ കുറവ് വരുത്തിയിരിക്കുകയാണ്.

എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ്

തിരഞ്ഞെടുക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സൗജന്യമായി ലഭിച്ചിരുന്ന എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസിനുള്ള യോഗ്യത മാനദണ്ഡങ്ങളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഭേദഗതി വരുത്തി. മൂന്ന് സൗജന്യ ലോഞ്ച് പ്രവേശനം ലഭിക്കുന്നതിന് കാര്‍ഡ് ഉടമകള്‍ മുന്‍ പാദത്തില്‍ കുറഞ്ഞത് 60,000 രൂപയെങ്കിലും ചെലവഴിച്ചിരിക്കണം.

English Summary

Several financial and administrative changes come into effect from July 1, including updates related to Income Tax Return filing, passport fees, Aadhaar services, and other government regulations. These changes may impact taxpayers, travelers, and citizens using key public services, making it important to stay informed and comply with the revised rules.

Loading...
Unable to load recommendations.
Follow Us
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം