LPG Price Cut: ആശ്വാസ വാര്‍ത്ത; എല്‍പിജി സിലിണ്ടറിന് വിലകുറച്ചു, 183 രൂപയുടെ ഇടിവ്
19 Kg LPG Commercial Cylinder Gets Rs 183.50 Price Cut From July 1: 2026ന്റെ തുടക്കത്തില്‍ 1,691.50 രൂപയായിരുന്നു ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില. എന്നാല്‍ ജൂണ്‍ മാസത്തോടെ അത് ഇരട്ടിയായി. മാര്‍ച്ച് മാസത്തില്‍ രണ്ട് തവണയാണ് നിരക്ക് ഉയര്‍ത്തിയത്. മാാര്‍ച്ച് 1ന് വാണിജ്യ സിലിണ്ടറിന് 28 രൂപയും മാര്‍ച്ച് ഏഴിന് 114.50 രൂപയും വര്‍ധിപ്പിച്ചു.
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി സിലിണ്ടര്‍ വിലയില്‍ വന്‍ ഇടിവ്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. 183.50 രൂപയുടെ ഇടിവോടെ സിലിണ്ടര്‍ വില 2,930 ലേക്കെത്തി, നേരത്തെ ഇത് 3,113.50 രൂപയായിരുന്നു. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഈ വര്‍ഷം ഇതാദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറയുന്നത്.
2026ന്റെ തുടക്കത്തില്‍ 1,691.50 രൂപയായിരുന്നു ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില. എന്നാല്‍ ജൂണ്‍ മാസത്തോടെ അത് ഇരട്ടിയായി. മാര്‍ച്ച് മാസത്തില്‍ രണ്ട് തവണയാണ് നിരക്ക് ഉയര്‍ത്തിയത്. മാാര്‍ച്ച് 1ന് വാണിജ്യ സിലിണ്ടറിന് 28 രൂപയും മാര്‍ച്ച് ഏഴിന് 114.50 രൂപയും വര്‍ധിപ്പിച്ചു. മെയ് മാസത്തില്‍ 993 രൂപയാണ് ഒറ്റടിക്ക് ഉയര്‍ത്തിയത്. ജൂണ്‍ 1 ന് 42 രൂപയുടെ വര്‍ധനവും ഉണ്ടായിരുന്നു.
പ്രമുഖ നഗരങ്ങളിലെ എല്‍പിജി നിരക്ക്
- ന്യൂഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,930 രൂപ
- ലഖ്‌നൗവില്‍ 3,236 ല്‍ നിന്ന് 3,052.5 രൂപയിലേക്ക് വില താഴ്ന്നു
- കൊല്‍ക്കത്തയില്‍ 3,255.5 ല്‍ നിന്ന് 3,081.5 രൂപയായും വില കുറഞ്ഞു
- പട്‌നയില്‍ 3,227 രൂപയുമാണ് വില
ഗാര്‍ഹിക സിലിണ്ടറിന്റെ വില
ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2026 മാര്‍ച്ച് ഏഴിനാണ് ആദ്യമായി ഗാര്‍ഹിക സിലിണ്ടറുകളുടെ വില ഉയര്‍ത്തിയത്. 60 വര്‍ധിപ്പിച്ച് അന്ന് 853 രൂപയില്‍ നിന്നും 913 രൂപയിലേക്കായിരുന്നു വില ഉയര്‍ത്തിയത്. അതിന് പിന്നാലെ ജൂണ്‍ ഏഴിന് 29 രൂപയും വര്‍ധിപ്പിച്ചു, ഇതോടെ സിലിണ്ടറിന് 942 രൂപയായി വില. ഒരു വര്‍ഷം മാത്രം 89 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് സര്‍ക്കാര്‍ ഉയര്‍ത്തിയത്.
പെട്രോള്‍ കയറ്റുമതി തീരുവ ഉയര്‍ത്തി
ജൂലൈ 1 മുതല്‍ പെട്രോള്‍ കയറ്റുമതി തീരുവയില്‍ വര്‍ധനവുണ്ട്. പ്രത്യേക അധിക എക്‌സൈസ് തീരുവ ലിറ്ററിന് 1.5 രൂപയില്‍ നിന്നും 4 രൂപയായാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ആഭ്യന്തര വിപണിയേക്കാള്‍ ഉയര്‍ന്ന നേട്ടമുണ്ടാക്കാനായി വിദേശ വിപണികളിലേക്ക് പെട്രോള്‍ കയറ്റമതി ചെയ്യുന്ന എണ്ണക്കമ്പനികളെ ലക്ഷ്യമിട്ടാണ് തീരുവ വര്‍ധനവ്.
ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില
ക്രൂഡ് ഓയില്‍ വിലയില്‍ കനത്ത ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇന്ധനവിലയില്‍ മാറ്റമില്ല. ക്രൂഡ് ഓയില്‍ വില ബാരലിന് 72 ഡോളറിലെത്തി. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന ഏകദേശ നിരക്കിലാണിപ്പോള്‍ എണ്ണം. എന്നാല്‍ ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില മാറിയില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ ലിറ്ററിന് 114 മുതല്‍ 118 രൂപ വരെയും ഡീസല്‍ 103 രൂപ മുതല്‍ 105 രൂപ വരെയുമാണ് ഇന്നത്തെ നിരക്ക്. ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് വരും ദിവസങ്ങളില്‍ രാജ്യത്ത് പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്.
English Summary
The price of the 19 kg commercial LPG cylinder has been reduced by Rs 183.50 with effect from July 1. The latest revision brings relief to businesses and commercial establishments. Check the updated LPG cylinder rates in your city following the latest price cut.