8th Pay Commission: ജീവനക്കാ‍ർക്ക് കിട്ടാനുള്ള ലക്ഷങ്ങൾ, വൈകുംതോറും പണവും കൂടും

8th Pay Commission Arrear Calculator: ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിൽ കാലതാമസം വരുന്നതിനാൽ ജീവനക്കാർക്ക് 2026 ജനുവരി 1 മുതൽ കുടിശ്ശിക ലഭിക്കാൻ സാധ്യതയുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടറിനെ ആശ്രയിച്ചായിരിക്കും ജീവനക്കാരുടെ കൈയിൽ കിട്ടുന്ന തുക.

8th Pay Commission: ജീവനക്കാ‍ർക്ക് കിട്ടാനുള്ള ലക്ഷങ്ങൾ, വൈകുംതോറും പണവും കൂടും

പ്രതീകാത്മക ചിത്രം

Published: 

07 Feb 2026 | 11:56 AM

2025 ഡിസംബർ 31 ന് ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചതുമുതൽ, നിരവധി കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിനായി കാത്തിരിക്കുകയാണ്. ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിൽ കാലതാമസം വരുന്നതിനാൽ ജീവനക്കാർക്ക് 2026 ജനുവരി 1 മുതൽ കുടിശ്ശിക ലഭിക്കാൻ സാധ്യതയുണ്ട്. പക്ഷേ എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനുശേഷം മാത്രമേ കുടിശ്ശിക ലഭിക്കുകയുള്ളൂ. ഇതിന് ഒരു വർഷത്തിൽ കൂടുതൽ സമയമെടുക്കും.

ശമ്പള വർദ്ധനവ് നിശ്ചയിക്കുന്നതിൽ നിർണ്ണായകമായ ഫിറ്റ്‌മെന്റ് ഫാക്ടറിനെ ആശ്രയിച്ചായിരിക്കും ജീവനക്കാരുടെ കൈയിൽ കിട്ടുന്ന തുക. നിലവിൽ 2.57 ആണ് ഫിറ്റ്‌മെന്റ് ഫാക്ടർ. എട്ടാം ശമ്പളകമ്മീഷൻ നടപ്പാക്കുന്നതിൽ 20 മാസത്തെ കാലതാമസം നേരിട്ടാൽ, ലെവൽ 1–5 ജീവനക്കാർക്ക് കുടിശ്ശിക ഇനത്തിൽ എത്രത്തോളം രൂപ കിട്ടുമെന്ന് അറിഞ്ഞാലോ…

 

7-ാം കമ്മീഷൻ അടിസ്ഥാന ശമ്പളം (ലെവൽ 1–5)

 

ലെവൽ 1: ₹18,000

ലെവൽ 2: ₹19,900

ലെവൽ 3: ₹21,700

ലെവൽ 4: ₹25,500

ലെവൽ 5: ₹29,200

നടപ്പിലാക്കാൻ സാധ്യതയുള്ള ഫിറ്റ്‌മെന്റ് ഫാക്ടർ പ്രകാരം പുതുക്കിയ അടിസ്ഥാന ശമ്പളം,

 

ലെവൽ 1

ഫിറ്റ്മെന്റ് ഫാക്ടർ 2.0 ആയാൽ, അടിസ്ഥാനശമ്പളം  ₹36,000

2.15: ₹38,700

2.28: ₹41,040

2.57: ₹46,260

 

ലെവൽ 2

2.0: ₹39,800

2.15: ₹42,785

2.28: ₹45,372

2.57: ₹51,143

ALSO READ: അടിസ്ഥാനശമ്പളം, ക്ഷാമബത്ത…. നിർണായകമാകുന്നത് ഫിറ്റ്മെന്റ് ഫാക്ടർ, ഇത്തവണ എത്ര?

 

ലെവൽ 3

2.0: ₹43,400

2.15: ₹46,655

2.28: ₹49,476

2.57: ₹55,769

 

ലെവൽ 4 

2.0:  ₹51,000

2.15: ₹54,825

2.28: ₹58,140

2.57: ₹65,535

 

ലെവൽ 5

2.0: ₹58,400

2.15: ₹62,780

2.28: ₹66,576

2.57: ₹75,044

 

കുടിശ്ശിക കണക്കാക്കുന്നത് എങ്ങനെ?

 

പുതിയ അടിസ്ഥാന ശമ്പളം – പഴയ അടിസ്ഥാന ശമ്പളം = വ്യത്യാസം (വർദ്ധനവ്)

വ്യത്യാസം × താമസിച്ച മാസങ്ങളുടെ എണ്ണം = കുടിശ്ശിക

 

20 മാസത്തേക്ക് കുടിശ്ശിക എത്ര? (അടിസ്ഥാന ശമ്പളം മാത്രം)

 

ലെവൽ 1

2.0: ₹3.60 ലക്ഷം

2.15: ₹4.14 ലക്ഷം

2.28: ₹4.61 ലക്ഷം

2.57: ₹5.65 ലക്ഷം

 

ലെവൽ 2

2.0: ₹3.98 ലക്ഷം

2.15: ₹4.58 ലക്ഷം

2.28: ₹5.09 ലക്ഷം

2.57: ₹6.25 ലക്ഷം

 

ലെവൽ 3

2.0: ₹4.34 ലക്ഷം

2.15: ₹4.99 ലക്ഷം

2.28: ₹5.56 ലക്ഷം

2.57: ₹6.81 ലക്ഷം

 

ലെവൽ 4

2.0: ₹5.10 ലക്ഷം

2.15: ₹5.87 ലക്ഷം

2.28: ₹6.53 ലക്ഷം

2.57: ₹8.01 ലക്ഷം

 

ലെവൽ 5

2.0: ₹5.84 ലക്ഷം

2.15: ₹6.72 ലക്ഷം

2.28: ₹7.48 ലക്ഷം

2.57: ₹9.17 ലക്ഷം

ഉള്ളി അച്ചാർ കഴിച്ചിട്ടുണ്ടോ? 10 മിനിറ്റ് മതി
നാരങ്ങാനീര് ഇനി ഒട്ടും കൈയ്ക്കില്ല! സൂക്ഷിക്കേണ്ട രീതി ഇതാ
എന്നും വയറിന് അസുഖമാണോ? കാരണമിതാകാം
ഗ്രീൻ ടീ കുടിച്ചിട്ടും ​ഗുണമില്ലേ ? കാരണം ഇതാകാം
പടയപ്പയ്ക്ക് മദപ്പാട്, മൂന്നാറിൽ ജാഗ്രത നിർദേശം നൽകി
കോഴിക്കോട് വിമാനത്താവളത്തിന് സമീപം തീപിടുത്തം; നാല് ബസുകൾ കത്തി നശിച്ചു
വാൽപ്പാറയിൽ കിണറിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി കരയ്ക്ക് കയറ്റുന്ന അമ്മയാന
ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ നിന്നും പുറത്തേക്ക് വരുന്നു