AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: അടിസ്ഥാനശമ്പളം, ക്ഷാമബത്ത…. നിർണായകമാകുന്നത് ഫിറ്റ്മെന്റ് ഫാക്ടർ, ഇത്തവണ എത്ര?

8th Pay Commission Fitment Factor: ആറാം ശമ്പള കമ്മീഷനിൽ 1.92-ഉം ഏഴാം ശമ്പള കമ്മീഷനിൽ 2.57-ഉം ആയിരുന്നു ഫിറ്റ്‌മെന്റ് ഫാക്ടർ. അതുകൊണ്ട് തന്നെ ഇത്തവണയും നല്ലൊരു വർദ്ധനവ് ജീവനക്കാർ പ്രതീക്ഷിക്കുന്നുണ്ട്. 

8th Pay Commission: അടിസ്ഥാനശമ്പളം, ക്ഷാമബത്ത…. നിർണായകമാകുന്നത് ഫിറ്റ്മെന്റ് ഫാക്ടർ, ഇത്തവണ എത്ര?
പ്രതീകാത്മക ചിത്രംImage Credit source: anand purohit/Moment/Getty Images
Nithya Vinu
Nithya Vinu | Published: 06 Feb 2026 | 11:53 AM

കേന്ദ്ര സർക്കാർ ജീവനക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോ​ഗമിക്കുകയാണ്. അടിസ്ഥാനശമ്പളം എത്ര കൂടുമെന്ന കാര്യത്തിൽ നിർണായക പങ്ക് വഹിക്കുന്നത് ഫിറ്റ്മെന്റ് ഫാക്ടറാണ്. ഇവ എത്രയായിരിക്കും എന്നതിനെക്കുറിച്ചുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എട്ടാം ശമ്പള പരിഷ്കരണത്തിൽ ഫിറ്റ്‌മെന്റ് ഫാക്ടർ കുറഞ്ഞത് 1.60 എങ്കിലും ആകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ

എന്തുകൊണ്ട് 1.60 ?

 

ക്ഷാമബത്ത കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഫിറ്റ്‌മെന്റ് ഫാക്ടർ കുറഞ്ഞത് 1.60 എങ്കിലും ആകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നത്. 2025 ഡിസംബറിലെ ഉപഭോക്തൃ വില സൂചിക പ്രകാരം, 2026 ജനുവരി-ജൂൺ കാലയളവിൽ 2% ഡിഎ വർദ്ധനവ് ഉറപ്പായിട്ടുണ്ട്. ഇതോടെ ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ആകെ ഡിഎ ഏകദേശം 60% ആയി ഉയരും. അതായത് ഏഴാം ശമ്പള കമ്മീഷന്റെ തുടക്കത്തിൽ അടിസ്ഥാന ശമ്പളം 100 രൂപയായിരുന്നെങ്കിൽ ഇപ്പോൾ ഡിഎ കൂടി ചേർക്കുമ്പോൾ 160 രൂപയായി മാറുമെന്നാണ്. ഈ സാഹചര്യത്തിലാണ് കുറഞ്ഞ ഫിറ്റ്‌മെന്റ് ഫാക്ടർ 1.60 ആയി നിശ്ചയിക്കപ്പെടാൻ സാധ്യതയേറുന്നത്.

കൂടാതെ, 2020-21 കാലയളവിൽ മരവിപ്പിച്ച മൂന്ന് ഡിഎ ഗഡുക്കൾ ജീവനക്കാർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് കണക്കിലെടുക്കുകയാണെങ്കിൽ നിലവിലെ ഡിഎ 60 ശതമാനത്തിനും മുകളിൽ എത്തുമായിരുന്നു. ഇത് ശമ്പള പരിഷ്കരണത്തിൽ പ്രതിഫലിച്ചേക്കാം.

ALSO READ: ക്ഷാമബത്ത വർദ്ധനവ് 2% മാത്രം, എട്ടാം ശമ്പള കമ്മീഷനെ ഇത് എങ്ങനെ ബാധിക്കും?

എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാൻ തീരുമാനിച്ചാലും, അതിന്റെ റിപ്പോർട്ട് വരാനും നടപ്പിലാക്കാനും രണ്ട് വർഷം വരെ എടുത്തേക്കാം. ആ സമയമാകുമ്പോഴേക്കും ഡിഎ 80-90 ശതമാനത്തിലേക്ക് ഉയർന്നേക്കാം. ഇത് ഫിറ്റ്‌മെന്റ് ഫാക്ടർ 1.8 അല്ലെങ്കിൽ 1.9 ലേക്ക് എത്തിക്കാൻ സഹായിക്കും.

ആറാം ശമ്പള കമ്മീഷനിൽ 1.92-ഉം ഏഴാം ശമ്പള കമ്മീഷനിൽ 2.57-ഉം ആയിരുന്നു ഫിറ്റ്‌മെന്റ് ഫാക്ടർ. അതുകൊണ്ട് തന്നെ ഇത്തവണയും നല്ലൊരു വർദ്ധനവ് ജീവനക്കാർ പ്രതീക്ഷിക്കുന്നുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടർ ഉയരുന്നത് വഴി അടിസ്ഥാന ശമ്പളത്തിലും പെൻഷനിലും ഗണ്യമായ വർദ്ധനവ് ഉണ്ടാകും. നിലവിൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്.