8th Pay Commission: മിനിമം ശമ്പളം 69,000, പെൻഷൻ 34,470 രൂപ! എട്ടാം ശമ്പള കമ്മീഷൻ ഫാമിലി യൂണിറ്റിൽ തീരുമാനമെന്ത്?

8th Pay Commission Demands: ബെംഗളൂരുവിലെ യോഗം പൂർത്തിയായി. യോഗത്തിൽ ഫിറ്റ്‌മെന്റ് ഫാക്ടർ മുതൽ കുടുംബ യൂണിറ്റ് 5 ആയി ഉയർത്തുന്നത് വരെയുള്ള പ്രധാനപ്പെട്ട ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടു. മിനിമം അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയർത്തണമെന്നാണ് വിവിധ സംഘടനകൾ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

8th Pay Commission: മിനിമം ശമ്പളം 69,000, പെൻഷൻ 34,470 രൂപ! എട്ടാം ശമ്പള കമ്മീഷൻ ഫാമിലി യൂണിറ്റിൽ തീരുമാനമെന്ത്?

പ്രതീകാത്മക ചിത്രം

Published: 

11 Oct 2026 | 02:36 PM

എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. ബെംഗളൂരുവിലെ യോഗം പൂർത്തിയായി. യോഗത്തിൽ ഫിറ്റ്‌മെന്റ് ഫാക്ടർ മുതൽ കുടുംബ യൂണിറ്റ് 5 ആയി ഉയർത്തുന്നത് വരെയുള്ള പ്രധാനപ്പെട്ട ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടു. മിനിമം അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയർത്തണമെന്നാണ് വിവിധ സംഘടനകൾ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര ഗവൺമെന്റ് പെൻഷനേഴ്‌സ് അസോസിയേഷന്റെ കർണാടക കോർഡിനേഷൻ കമ്മിറ്റി, കർണാടക പോസ്റ്റ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ പെൻഷനേഴ്‌സ് അസോസിയേഷൻ, കർണാടക ഇൻകം ടാക്സ് പെൻഷനേഴ്‌സ് അസോസിയേഷൻ, കർണാടക സെൻട്രൽ ഗവൺമെന്റ് പെൻഷനേഴ്‌സ് തുടങ്ങിയ സംഘടനകൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഈ സംഘടനകളെല്ലാം ചേർന്ന് പെൻഷൻ, ഫിറ്റ്‌മെന്റ് ഫാക്ടർ, അലവൻസുകൾ, പോസ്റ്റ് റീസ്ട്രക്ചറിങ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ഇതിന്റെ ഭാഗമായാണ് മിനിമം അടിസ്ഥാന ശമ്പളം 69,000 രൂപയായി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടത്.

ALSO READ: ഡിഎ പൂജ്യത്തിലേക്ക്, 8-ാം ശമ്പള കമ്മീഷനിൽ ജീവനക്കാർക്ക് എന്തെല്ലാം നേട്ടങ്ങൾ?

പ്രധാന ആവശ്യങ്ങൾ

ഫിറ്റ്മെന്റ് ഫാക്ടർ

കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം (നിർണ്ണയിക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. കർണാടക പോസ്റ്റ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ പെൻഷനേഴ്‌സ് അസോസിയേഷൻ 3.833 ഫിറ്റ്‌മെന്റ് ഫാക്ടർ വേണമെന്നാണ് കമ്മീഷന്റെ മുമ്പിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറിയും (സ്റ്റാഫ് സൈഡ്) സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 3.833 ഫിറ്റ്‌മെന്റ് ഫാക്ടർ കണക്കാക്കി മിനിമം പെൻഷൻ 34,470 രൂപയാക്കണമെന്നും എട്ടാം ശമ്പള കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു.

ശമ്പള സ്കെയിലുകളുടെ ലയനം

ജീവനക്കാരുടെ തസ്തികകളിലെ ലെവലുകൾ ലയിപ്പിക്കണമെന്നും പെൻഷണർമാരുമായി ബന്ധപ്പെട്ട സംഘടനകൾ എട്ടാം ശമ്പള കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 7-ാം ശമ്പള കമ്മീഷൻ പ്രകാരം ആകെ 18 ലെവലുകളാണ് ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശമ്പളം നൽകിവരുന്നത്.

ഫാമിലി യൂണിറ്റ് വർധിപ്പിക്കണം

ബെംഗളൂരുവിൽ നടന്ന യോഗത്തിൽ, ഫാമിലി യൂണിറ്റുകളുടെ എണ്ണം അഞ്ചായി ഉയർത്തണമെന്ന് സംഘടനകൾ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഫാമിലി യൂണിറ്റ് മൂന്നായാണ് കണക്കാക്കുന്നത്. ജീവനക്കാരനെയും അവരുടെ പങ്കാളിയെയും ഓരോ യൂണിറ്റായി കണക്കാക്കണമെന്നാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, രണ്ട് കുട്ടികളെയും മാതാപിതാക്കളെയും ചേർത്ത് 0.8 യൂണിറ്റായും കണക്കാക്കണം. ഇതെല്ലാം കൂട്ടുമ്പോൾ ആകെ 5.2 യൂണിറ്റ് വരും. ഇതിന്റെ റൗണ്ട് ഫിഗർ കണക്കാക്കിയാണ് 5 യൂണിറ്റാക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

വാർഷിക ഇൻക്രിമെന്റ്

വാർഷിക ഇൻക്രിമെന്റ് നിലവിലുള്ള 3 ശതമാനത്തിൽ നിന്ന് 6 ശതമാനമായി ഉയർത്തണമെന്നും ഈ പെൻഷണർ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള 3 ശതമാനം വാർഷിക ഇൻക്രിമെന്റ് പര്യാപ്തമല്ലെന്നാണ് സംഘടനകളുടെ നിലപാട്.

English Summary:

Employee and pensioner organisations have placed several demands before the 8th Central Pay Commission during its recent meeting in Bengaluru. One of the major proposals is to increase the minimum basic salary  from the current Rs 18,000 to Rs 69,000 by applying a fitment factor of 3.833.

Loading...
Unable to load recommendations.
Follow Us
ഇവർക്ക് നല്ലകാലം! ശുക്രൻ സ്വന്തം രാശിയിൽ അസ്തമിക്കുന്നു
ഉപ്പു നാരങ്ങ ഉണ്ടാക്കിയാലോ? ഇത് വെറും അച്ചാറല്ല ഔഷധമാണ്
എന്നും രാവിലെ ഉലുവ വെള്ളം കുടിക്കൂ; മാറ്റം കണ്ടാൽ ഞെട്ടും
29 കിലോ മീറ്റർ മൈലേജുമായി ഹൈബ്രിഡ് ഡസ്റ്റർ
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ