AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: ഡിഎ പൂജ്യത്തിലേക്ക്, 8-ാം ശമ്പള കമ്മീഷനിൽ ജീവനക്കാർക്ക് എന്തെല്ലാം നേട്ടങ്ങൾ?

8th Pay Commission DA Merger Updates: വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന അധിക തുകയാണ് ക്ഷാമബത്ത അല്ലെങ്കിൽ ഡിഎ. വില വർദ്ധിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ വാങ്ങൽ ശേഷി നിലനിർത്താൻ വർഷത്തിൽ രണ്ടുതവണയാണ് ഡിഎ പുതുക്കുന്നത്. ക്ഷാമബത്ത ഒരു നിശ്ചിത പരിധി കഴിഞ്ഞാൽ അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിക്കാറുണ്ട്.

8th Pay Commission: ഡിഎ പൂജ്യത്തിലേക്ക്, 8-ാം ശമ്പള കമ്മീഷനിൽ ജീവനക്കാർക്ക് എന്തെല്ലാം നേട്ടങ്ങൾ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 10 Oct 2026 | 01:55 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. കമ്മീഷൻ ശുപാർശകളിൽ എന്തെല്ലാം കാര്യങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്, കമ്മീഷൻ നിലവിൽ വരുമ്പോൾ ശമ്പളത്തിൽ എന്ത് മാറ്റമുണ്ടാകും എന്നതിനെക്കുറിച്ച് നിരവധി ചർച്ചകളാണ് നടക്കുന്നത്. ഫിറ്റ്മെന്റ് ഫാക്ടറും, ക്ഷാമബത്തയും ശമ്പള വർദ്ധനവിനെ എങ്ങനെ സ്വാധീനിക്കുമെന്ന് നോക്കിയാലോ…

ഫിറ്റ്മെന്റ് ഫാക്ടറും ശമ്പളവും

കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം (നിർണ്ണയിക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഏഴാം ശമ്പള കമ്മീഷൻ കാലത്ത് ഇത് 2.57 ആയിരുന്നു. എന്നാൽ എട്ടാം ശമ്പള കമ്മീഷനിൽ ഇത് ഏകദേശം 2.15 വരെയാകാം എന്ന് കണക്കാക്കപ്പെടുന്നു. അതേസമയം, ഭാരതീയ പ്രതിരക്ഷ മസ്ദൂർ സംഘ് (ബിപിഎംഎസ്) 4x-ഉം, നാഷണൽ കൗൺസിൽ-ജെസിഎം (എൻസിജെസിഎം), ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ (എഐഡിഇഎഫ്) എന്നിവ 3.833x-ഉം ഫിറ്റ്മെന്റ് ഫാക്ടറാണ് ആവശ്യപ്പെട്ടത്.

ALSO READ: 15 വർഷം വേണ്ട, 10 വർഷം മതി; വിരമിച്ചവര്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ നേരത്തേ ലഭിക്കും?

ഡിഎ അടിസ്ഥാന ശമ്പളത്തിലേക്ക് ലയിപ്പിക്കുമോ?

വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന അധിക തുകയാണ് ക്ഷാമബത്ത അല്ലെങ്കിൽ ഡിഎ. വില വർദ്ധിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ വാങ്ങൽ ശേഷി നിലനിർത്താൻ വർഷത്തിൽ രണ്ടുതവണയാണ് ഡിഎ പുതുക്കുന്നത്. ക്ഷാമബത്ത ഒരു നിശ്ചിത പരിധി കഴിഞ്ഞാൽ അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിക്കാറുണ്ട്. ഡി.എ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുമ്പോൾ ആകെ ശമ്പള ഘടനയിൽ വലിയ മാറ്റങ്ങൾ വരും. ഇത് ജീവനക്കാരുടെ അലവൻസുകളും വർദ്ധിപ്പിക്കും. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ ഡിഎ വീണ്ടും പൂജ്യത്തിൽ നിന്ന് പുനരാരംഭിച്ചേക്കുമെന്നാണ് വിവരം.

നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 60% ആണ്. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിലുള്ള നിരക്കാണിത്. ഉപഭോക്തൃ വില സൂചിക കണക്കുകൾ പ്രകാരം 2026 ജൂലൈ 1 മുതൽ നൽകേണ്ട ഡിഎ 63% മുതൽ 64% വരെ ആയി ഉയരാനാണ് സാധ്യത. ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരവും പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും.

ശമ്പളം എത്ര കൂടും?

ഫിറ്റ്മെന്റ് ഫാക്ടറും ഡി എ ലയനവും നടപ്പിലായാൽ കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും അടിസ്ഥാന ശമ്പളത്തിലും മൊത്തത്തിലുള്ള വരുമാനത്തിലും വൻ കുതിച്ചുചാട്ടമുണ്ടാകും. കുറഞ്ഞ അടിസ്ഥാന ശമ്പളം നിലവിലുള്ളതിനേക്കാൾ ഗണ്യമായി വർദ്ധിക്കാൻ ഇത് ഇടയാക്കും. ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരുന്നതോടെ കൃത്യമായ കണക്കുകൾ വ്യക്തമാകും. അടുത്ത മാസം മെയ് മാസത്തിലാകും കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത്.

English Summary:

8th Pay Commission could bring a significant salary increase for central government employees if a fitment factor of 2.15 is adopted and the existing Dearness Allowance is merged with basic pay.

Follow Us