8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ ഡിഎ 4% ഉയർന്നാൽ ശമ്പളത്തിൽ എത്ര രൂപ കൂടും? ടിഎയിലും മാറ്റമുണ്ടാകുമോ?

Central Government Salary How Much Could Employees Gain From a 4% DA Hike?: ജീവനക്കാരുടെ വിവിധ സംഘടനകള്‍ എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയര്‍ത്തണമെന്നും 3.833 ഫിറ്റ്‌മെന്റ് ഘടകം പരിഗണിക്കണമെന്നുമുള്ള ആവശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ ഡിഎ 4% ഉയർന്നാൽ ശമ്പളത്തിൽ എത്ര രൂപ കൂടും? ടിഎയിലും മാറ്റമുണ്ടാകുമോ?

പ്രതീകാത്മക ചിത്രം

Published: 

12 Oct 2026 | 08:10 AM

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍. അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക അലവന്‍സ്, യാത്രാബത്ത എന്നിവയില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്നതാണ് ജീവനക്കാര്‍ ഉറ്റുനോക്കുന്നത്. ഇതിനിടെ, ക്ഷാമബത്തയില്‍ നാല് ശതമാനം വര്‍ധനയുണ്ടായാല്‍ ശമ്പളത്തിലും യാത്രാബത്തയിലും എത്രത്തോളം മാറ്റമുണ്ടാകുമെന്ന കണക്കുകൂട്ടലുകളും ശ്രദ്ധ നേടുകയാണ്.

ജീവനക്കാരുടെ വിവിധ സംഘടനകള്‍ എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയര്‍ത്തണമെന്നും 3.833 ഫിറ്റ്‌മെന്റ് ഘടകം പരിഗണിക്കണമെന്നുമുള്ള ആവശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇവ ജീവനക്കാരുടെ സംഘടനകള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളാണ്. അന്തിമ ശമ്പള വര്‍ധന എത്രയായിരിക്കുമെന്ന് കമ്മീഷന്റെ ശുപാര്‍ശകളും സര്‍ക്കാര്‍ തീരുമാനവുമാണ് വ്യക്തമാക്കുക.

ഡിഎ നാല് ശതമാനം ഉയര്‍ന്നാല്‍

ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം നിലവിലെ ക്ഷാമബത്ത നിരക്ക് 60 ശതമാനമാണ്. പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമായാണ് ജീവനക്കാര്‍ക്ക് ഡിഎ ലഭിക്കുന്നത്. ഇതില്‍ നാല് ശതമാനം വര്‍ധനയുണ്ടായാല്‍ നിരക്ക് 64 ശതമാനമാകും.

ഉദാഹരണത്തിന്, 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന് നിലവിലെ 60 ശതമാനം നിരക്കില്‍ 10,800 രൂപയാണ് പ്രതിമാസ ക്ഷാമബത്ത. നിരക്ക് 64 ശതമാനമായി ഉയര്‍ന്നാല്‍ അത് 11,520 രൂപയാകും. അതായത്, മറ്റ് ഘടകങ്ങളില്‍ മാറ്റമില്ലെങ്കില്‍ ഡിഎയില്‍ മാത്രം പ്രതിമാസം 720 രൂപയുടെ വര്‍ധനയുണ്ടാകും. 35,400 രൂപ അടിസ്ഥാന ശമ്പളമുള്ള ലെവല്‍ 6 ജീവനക്കാരന്റെ കാര്യത്തിലും ഇതേ രീതിയിലാണ് കണക്ക്. നിലവിലെ 60 ശതമാനം നിരക്കില്‍ 21,240 രൂപയാണ് ഡിഎ. നിരക്ക് 64 ശതമാനമായാല്‍ അത് 22,656 രൂപയാകും. പ്രതിമാസം 1,416 രൂപയുടെ വര്‍ധനയാണ് ഇതിലൂടെ ലഭിക്കുക.

Also Read: DA Hike 2026: സർക്കാർ ജീവനക്കാർക്ക് ഡിഎ വർധന; 3.64%, 2.73% വീതം വർധിപ്പിച്ചു, കുടിശ്ശിക 33 തവണകളായി

യാത്രാബത്തയിലും വര്‍ധനയുണ്ടാകുമോ?

ജീവനക്കാര്‍ക്ക് ലഭിക്കുന്ന യാത്രാബത്ത അഥവാ ട്രാവല്‍ അലവന്‍സ് (ടിഎ) കണക്കാക്കുമ്പോള്‍ അടിസ്ഥാന ടിഎയ്‌ക്കൊപ്പം അതിന്റെ അടിസ്ഥാനത്തിലുള്ള ഡിഎയും പരിഗണിക്കുന്ന രീതിയുണ്ട്. അതിനാല്‍ ഡിഎ നിരക്ക് ഉയര്‍ന്നാല്‍ യാത്രാബത്തയിലും ചെറിയ വര്‍ധനയുണ്ടാകാം. എന്നാല്‍ ജീവനക്കാരന്റെ പേ ലെവല്‍, ജോലി ചെയ്യുന്ന നഗരം, ബാധകമായ നിരക്കുകള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും തുക മാറുക.

അടിസ്ഥാന ശമ്പളം 69,000 രൂപയായാല്‍ ശമ്പളം എത്ര?

അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയര്‍ത്തണമെന്നത് ചില ജീവനക്കാരുടെ സംഘടനകള്‍ മുന്നോട്ടുവെച്ച ആവശ്യമാണ്. ഈ തുക അംഗീകരിക്കപ്പെടുകയും 64 ശതമാനം ഡിഎ ബാധകമാവുകയും ചെയ്താല്‍ ക്ഷാമബത്ത 44,160 രൂപയാകും. എച്ച്ആര്‍എയുടെ നിരക്കും ജീവനക്കാരന്റെ നഗരവിഭാഗവും അനുസരിച്ച് ആകെ തുകയില്‍ വ്യത്യാസമുണ്ടാകും.

English Summary

A 4% increase in Dearness Allowance could raise the monthly pay of central government employees and slightly increase travel allowance. Check the salary calculations and understand how the proposed changes could affect earnings under the 8th Pay Commission. Actual benefits will depend on official government decisions.

Loading...
Unable to load recommendations.
Follow Us
മധുരക്കിഴങ്ങ് പ്രമേഹ രോ​ഗികൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത്
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ