AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

DA Hike 2026: സർക്കാർ ജീവനക്കാർക്ക് ഡിഎ വർധന; 3.64%, 2.73% വീതം വർധിപ്പിച്ചു, കുടിശ്ശിക 33 തവണകളായി

DA DR Hike Government Employees and Pensioners Get Good News: ഈ വര്‍ധനയിലൂടെ സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം ഏകദേശം 3,057 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഇതില്‍ 3.64 ശതമാനം വര്‍ധനയ്ക്കായി 1,747 കോടി രൂപയും 2.73 ശതമാനം വര്‍ധനയ്ക്കായി 1,310 കോടി രൂപയുമാണ് ചെലവ് കണക്കാക്കുന്നത്. നേരത്തേ കുടിശ്ശികയായിരുന്ന 15.43 ശതമാനം ഡിഎയുടെ ഭാഗികമായ പേയ്‌മെന്റാണ് ഈ ഗഡുക്കള്‍.

DA Hike 2026: സർക്കാർ ജീവനക്കാർക്ക് ഡിഎ വർധന; 3.64%, 2.73% വീതം വർധിപ്പിച്ചു, കുടിശ്ശിക 33 തവണകളായി
പ്രതീകാത്മക ചിത്രം Image Credit source: anand purohit/Moment/Getty Images
Shiji M K
Shiji M K | Published: 11 Oct 2026 | 10:50 AM

തെലങ്കാനയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്തയിലും (ഡിഎ) ക്ഷാമാശ്വാസത്തിലും (ഡിആര്‍) വര്‍ധന. 3.64 ശതമാനത്തിന്റെയും 2.73 ശതമാനത്തിന്റെയും രണ്ട് ഗഡുക്കളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. വര്‍ധിപ്പിച്ച തുക 2026 നവംബര്‍ ഒന്നിന് ഒക്ടോബര്‍ മാസത്തെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യും. മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ജീവനക്കാരുടെ സംഘടനകള്‍ക്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ധനയിലൂടെ സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം ഏകദേശം 3,057 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഇതില്‍ 3.64 ശതമാനം വര്‍ധനയ്ക്കായി 1,747 കോടി രൂപയും 2.73 ശതമാനം വര്‍ധനയ്ക്കായി 1,310 കോടി രൂപയുമാണ് ചെലവ് കണക്കാക്കുന്നത്. നേരത്തേ കുടിശ്ശികയായിരുന്ന 15.43 ശതമാനം ഡിഎയുടെ ഭാഗികമായ പേയ്‌മെന്റാണ് ഈ ഗഡുക്കള്‍.

ഡിഎ കുടിശ്ശിക എങ്ങനെ ലഭിക്കും?

ജീവനക്കാരുടെ സര്‍വീസ് കാലയളവും അവര്‍ അംഗങ്ങളായ പെന്‍ഷന്‍ പദ്ധതിയും പരിഗണിച്ചാണ് കുടിശ്ശിക വിതരണം ചെയ്യുക. ജനറല്‍ പ്രൊവിഡന്റ് ഫണ്ട് (ജിപിഎഫ്) പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാരുടെ ഡിഎ കുടിശ്ശിക അവരുടെ ജിപിഎഫ് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യും. 2027 ജനുവരി 31 നോ അതിന് മുമ്പോ വിരമിക്കുന്ന ജീവനക്കാര്‍ക്ക് കുടിശ്ശിക 33 തുല്യ പ്രതിമാസ ഗഡുക്കളായി നല്‍കും.

Also Read: 8th Pay Commission: 15 വർഷം വേണ്ട, 10 വർഷം മതി; വിരമിച്ചവര്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ നേരത്തേ ലഭിക്കും?

സിപിഎസ് ജീവനക്കാര്‍ക്ക് പ്രത്യേക വ്യവസ്ഥ

കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്‌കീമില്‍ (സിപിഎസ്) ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് 2024 ജനുവരി മുതല്‍ 2026 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ ഡിഎ കുടിശ്ശികയുടെ 10 ശതമാനം അവരുടെ പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (പ്രാന്‍) അക്കൗണ്ടില്‍ നിക്ഷേപിക്കും. ഇതോടൊപ്പം സര്‍ക്കാരിന്റെ വിഹിതവും നല്‍കും. ബാക്കിയുള്ള 90 ശതമാനം കുടിശ്ശിക 2026 നവംബര്‍ ഒന്നുമുതല്‍ 33 തുല്യ പ്രതിമാസ ഗഡുക്കളായി വിതരണം ചെയ്യാനാണ് തീരുമാനം.

പെന്‍ഷന്‍കാര്‍ക്ക് ഡിആര്‍ കുടിശ്ശിക

സംസ്ഥാന പെന്‍ഷന്‍കാര്‍ക്കും പുതുക്കിയ ക്ഷാമാശ്വാസത്തിന്റെ കുടിശ്ശിക 33 തുല്യ പ്രതിമാസ ഗഡുക്കളായി ലഭിക്കും. ഒക്ടോബര്‍ മാസത്തെ പെന്‍ഷനോടൊപ്പം നവംബര്‍ ഒന്നിന് ഈ പേയ്‌മെന്റ് നടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിഎ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്തയാണെങ്കില്‍, ഡിആര്‍ പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസമാണ്.

English Summary

The government has approved two installments of Dearness Allowance (DA) and Dearness Relief (DR) for eligible employees and pensioners. The revised payments are scheduled for November 1, 2026, along with October salaries. Pending arrears will be disbursed in 33 monthly installments, with payment procedures varying according to the employee’s pension scheme.

Follow Us