AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ: ഫിറ്റ്‌മെന്റ് ഫാക്ടർ 4.0, ജീവനക്കാരുടെ ശമ്പളം എത്രകൂടും?

8th Pay Commission Fitment Factors: എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനയിലുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് ഫിറ്റ്മെന്റ് ഫാക്ടറാണ്. ആറ്, ഏഴ് ശമ്പള കമ്മീഷനുകളിൽ ഫിറ്റ്മെന്റ് ഫാക്ടർ യഥാക്രമം 1.86, 2.57 എന്നിങ്ങനെയായിരുന്നു. നിലവിലുള്ള അടിസ്ഥാന ശമ്പളത്തിൽ നിന്ന് പുതുക്കിയ അടിസ്ഥാന ശമ്പളം കണക്കാക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ: ഫിറ്റ്‌മെന്റ് ഫാക്ടർ 4.0, ജീവനക്കാരുടെ ശമ്പളം എത്രകൂടും?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 18 Oct 2026 | 08:40 PM

എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഒക്ടോബർ 8ന് ബെംഗളൂരൂവിലെ യോഗം അവസാനിച്ചു. നിലവിൽ, കമ്മീഷൻ ഒക്ടോബർ 22 ന് മുംബൈയിൽ ആരംഭിക്കുന്ന യോഗത്തിന് തയ്യാറെടുക്കുകയാണ്. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, അലവൻസുകൾ, ഫിറ്റ്മെന്റ് ഘടകങ്ങൾ, പെൻഷനുകൾ എന്നിവയിൽ നിർദ്ദേശിക്കപ്പെട്ട മാറ്റങ്ങൾ അവലോകനം ചെയ്യുന്നതിലാണ് കമ്മീഷൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനയിലുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് ഫിറ്റ്മെന്റ് ഫാക്ടറാണ്. ആറ്, ഏഴ് ശമ്പള കമ്മീഷനുകളിൽ ഫിറ്റ്മെന്റ് ഫാക്ടർ യഥാക്രമം 1.86, 2.57 എന്നിങ്ങനെയായിരുന്നു. നിലവിലുള്ള അടിസ്ഥാന ശമ്പളത്തിൽ നിന്ന് പുതുക്കിയ അടിസ്ഥാന ശമ്പളം കണക്കാക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

ഫിറ്റ്മെന്റ് ഫാക്ടർ കണക്കാക്കുന്നത് എങ്ങനെ?

അടിസ്ഥാന ശമ്പളം കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു ഗുണിതമാണ് ഫിറ്റ്മെന്റ് ഫാക്ടർ. ഏഴാം ശമ്പള കമ്മീഷനിൽ 2.57 എന്ന ഫിറ്റ്മെന്റ് ഫാക്ടർ ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി ഉയർത്തി. എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ എത്രയെന്നത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നിലവിലുള്ള അടിസ്ഥാന ശമ്പളം × ഫിറ്റ്മെന്റ് ഘടകം = പുതുക്കിയ അടിസ്ഥാന ശമ്പളം

ALSO READ: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?

ശുപാർശകൾ എങ്ങനെ?

ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ വ്യത്യസ്ത ഫിറ്റ്മെന്റ് ഫാക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ഭാരതീയ പ്രതിരക്ഷ മസ്ദൂർ സംഘ് (BPMS) 4.0 , നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (NC-JCM) 3.833, മഹാരാഷ്ട്ര ഓൾഡ് പെൻഷൻ ഓർഗനൈസേഷൻ 3.8 ഉം എന്നിങ്ങനെയാണ് ഫിറ്റ്മെന്റ് ഫാക്ടറിൽ നിർദ്ദേശങ്ങൾ നൽകിയത്.

4, 3.833, 3.80-ൽ ശമ്പളം എത്രത്തോളം വർദ്ധിക്കും?

പേ മാട്രിക്സ് ലെവൽ നിലവിലുള്ള അടിസ്ഥാന ശമ്പളം ഫിറ്റ്മെന്റ് ഫാക്ടർ 4.0x ആയാൽ ഫിറ്റ്മെന്റ് ഫാക്ടർ 3.833x ആയാൽ ഫിറ്റ്മെന്റ് ഫാക്ടർ 3.80x ആയാൽ
ലെവൽ 1 ₹ 18,000 ₹ 72,000 ₹ 68,994 ₹ 68,400
ലെവൽ 2 ₹ 19,900 ₹ 79,600 ₹ 76,277 ₹ 75,620
ലെവൽ 3 ₹ 21,700 ₹ 86,800 ₹ 83,176 ₹ 82,460
ലെവൽ 4 ₹ 25,500 ₹ 1,02,000 ₹ 97,742 ₹ 96,900
ലെവൽ 5 ₹ 29,200 ₹ 1,16,800 ₹ 1,11,924 ₹ 1,10,960
ലെവൽ 6 ₹ 35,400 ₹ 1,41,600 ₹ 1,35,688 ₹ 1,34,520
ലെവൽ 7 ₹ 44,900 ₹ 1,79,600 ₹ 1,72,102 ₹ 1,70,620
ലെവൽ 10 ₹ 56,100 ₹ 2,24,400 ₹ 2,15,031 ₹ 2,13,180
ലെവൽ 13 ₹ 1,23,100 ₹ 4,92,400 ₹ 4,71,842 ₹ 4,67,780
ലെവൽ 18 ₹ 2,50,000 ₹ 10,00,000 ₹ 9,58,250 ₹ 9,50,000

എട്ടാം ശമ്പള കമ്മീഷൻ

2025 നവംബർ 3-നാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്.  മുൻ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ എട്ടാം ശമ്പള കമ്മീഷൻ, ശുപാർശകൾ നൽകുന്നതിന് മുമ്പ് ജീവനക്കാരുടെ യൂണിയനുകൾ, പെൻഷൻകാർ അസോസിയേഷനുകൾ, മറ്റ് പങ്കാളികൾ എന്നിവരുമായി കൂടിയാലോചനകൾ നടത്തിവരികയാണ്.  18 മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് പറഞ്ഞിട്ടുള്ളത്. ഇത് പ്രകാരം, 2027 മെയ്-ജൂൺ മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary:

8th Pay Commission may significantly revise the basic salaries of central government employees, depending on the fitment factor approved by the government. Different employee organisations have proposed fitment factors of 4.0, 3.833 and 3.80, which could raise the minimum basic pay.

Follow Us