AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: ഡിഎ വർധനവ് 3 %; പ്രഖ്യാപനം ജൂലൈയിലോ സെപ്റ്റംബറിലോ?

8th Pay Commission DA Hike: ശമ്പള പരിഷ്കരണം വൈകുന്നതിൽ നിരാശരായ ജീവനക്കാർക്ക് സന്തോഷം നൽകുന്ന മറ്റൊരു വിവരം പ്രചരിക്കുന്നുണ്ട്. ഈ വർഷത്തെ രണ്ടാമത്തെ ഡിഎ വർധനവ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. മെമ്മോറാണ്ടം സമർപ്പണം പൂർത്തിയായതിന് പിന്നാലെയാണ് അടുത്തത് ഡിഎ ആയിരിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉയരുന്നത്.

8th Pay Commission: ഡിഎ വർധനവ് 3 %; പ്രഖ്യാപനം ജൂലൈയിലോ സെപ്റ്റംബറിലോ?
പ്രതീകാത്മക ചിത്രംImage Credit source: anand purohit/Moment/Getty Images
Nithya Vinu
Nithya Vinu | Published: 23 Jun 2026 | 11:08 AM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജനുവരി മുതൽ പ്രാബല്യത്തിൽ വരേണ്ട ശമ്പള പരിഷ്കരണത്തിന് ഇനിയും ഒരു വർഷം കൂടി കാത്തിരിക്കണമെന്നാണ് സൂചന. 2027 പകുതിയോടെയാകും ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്. എന്നിരുന്നാലും അതുവരെ ജീവനക്കാർക്ക് നഷ്ടമാകുന്ന തുക കുടിശ്ശിക ഇനത്തിൽ ലഭിക്കുന്നതാണ്. അതേസമയം, ശമ്പള പരിഷ്കരണം വൈകുന്നതിൽ നിരാശരായ ജീവനക്കാർക്ക് സന്തോഷം നൽകുന്ന മറ്റൊരു വിവരം പ്രചരിക്കുന്നുണ്ട്. ഈ വർഷത്തെ രണ്ടാമത്തെ ഡിഎ വർധനവ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. മെമ്മോറാണ്ടം സമർപ്പണം പൂർത്തിയായതിന് പിന്നാലെയാണ് അടുത്തത് ഡിഎ ആയിരിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉയരുന്നത്.

മെമ്മോറാണ്ടം സമർപ്പണം പൂർത്തിയായി

എട്ടാം ശമ്പള കമ്മീഷൻ രൂപീകരണത്തിനായുള്ള ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ കടമ്പയാണ് ഇപ്പോൾ പൂർത്തിയായത്. വിവിധ കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി തയ്യാറാക്കിയ വിശദമായ മെമ്മോറാണ്ടം സർക്കാരിന് കൈമാറി. നിലവിലെ ഫിറ്റ്‌മെന്റ് ഫാക്ടർ അടിസ്ഥാന ശമ്പളത്തിന്റെ 2.57 മടങ്ങിൽ നിന്നും കുറഞ്ഞത് 3.68 മടങ്ങായെങ്കിലും ഉയർത്തണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ പ്രധാന ആവശ്യം. കൂടാതെ കേന്ദ്ര ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 26,000 രൂപയോ അതിന് മുകളിലോ ആയി വർധിപ്പിക്കണമെന്നും നിർദേശമുണ്ട്. വിരമിച്ച കേന്ദ്ര ജീവനക്കാരുടെ പെൻഷൻ തുകയിലും ആനുപാതികമായ വർധനവ് വരുത്തണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിഎ ജൂലൈയിലോ സെപ്റ്റംബറിലോ?

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർഷത്തിൽ രണ്ട് തവണയാണ് ക്ഷാമബത്ത, ക്ഷാമാശ്വാസം പ്രഖ്യാപിക്കുന്നത്. വർഷത്തിലെ ആദ്യത്തെ ഡിഎ വർദ്ധനവ് ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര മന്ത്രിസഭ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് ഹോളി പ്രമാണിച്ച് മാർച്ച് മാസത്തിലായിരിക്കും. മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കുടിശ്ശിക കൂടി ജീവനക്കാർക്ക് ലഭിക്കുന്നതാണ്. വർഷത്തിലെ രണ്ടാമത്തെ ഡിഎ വർദ്ധനവ് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം സാധാരണയായി സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസങ്ങളിലെ ഉത്സവ സീസണിലാണ് ഉണ്ടാകാറുള്ളത്.

ALSO READ: ലക്ഷങ്ങൾ കിട്ടുന്നില്ലേ, ശമ്പളം ഇനിയും കൂട്ടണോ? സർക്കാർ ജീവനക്കാരുടെ കൈയിൽ കിട്ടുന്നത് ഇത്രമാത്രം!

ഇപ്പോഴിതാ, ജൂലൈ മാസം മുതൽ പ്രാബല്യത്തിൽ വരേണ്ട പുതിയ ഡി.എ വർദ്ധനവിന്റെ ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബറിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂൺ വരെയുള്ള അഖിലേന്ത്യാ കൺസ്യൂമർ പ്രൈസ് ഇൻഡക്സ്  വിവരങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും ഈ വർധനവ് എത്ര ശതമാനമെന്ന് സർക്കാർ തീരുമാനിക്കുക.  ഡിഎ കണക്കാക്കുന്നതിനുള്ള അടിസ്ഥാനമായ വ്യാവസായിക തൊഴിലാളികൾക്കായുള്ള അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക 2026 മാർച്ചിൽ 149.1 ആയിരുന്നത് 2026 ഏപ്രിലിൽ 149.9 ആയി ഉയർന്നിട്ടുണ്ട്. വ്യാവസായിക തൊഴിലാളികളുടെ ചില്ലറ പണപ്പെരുപ്പ നിരക്കും ഈ കാലയളവിൽ 4.27% ൽ നിന്ന് 4.46% ആയി വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഡിഎ എത്ര ശതമാനം?

സെപ്റ്റംബറിൽ 3 മുതൽ 4 ശതമാനം വരെ ഡിഎ വർധനവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.  വർധിച്ചുവരുന്ന പണപ്പെരുപ്പ നിരക്കുകൾ അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎയിൽ 3 ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്.  കഴിഞ്ഞ മാർച്ചിൽ രണ്ട് ശതമാനം ഡിഎ ആണ് വർധിപ്പിച്ചത്. ജനുവരി മുതൽ പ്രാബല്യമുണ്ടായിരുന്നു. പുതിയ വർധനവോടെ ഡിഎ 60 ശതമാനമായി ഉയർന്നു.

2026 ഏപ്രിൽ വരെയുള്ള ലഭ്യമായ AICPI-IW ഡാറ്റയുടെ അടിസ്ഥാനത്തിൽ, 12 മാസത്തെ ശരാശരി 147.51 ആണ്. 2016 ബേസ് സീരീസിനെ 2001 ബേസിലേക്ക് പരിവർത്തനം ചെയ്യുന്നതിന് 2.88 ലിങ്കിംഗ് ഫാക്ടർ ഉപയോഗിക്കുമ്പോൾ ഡിഎ ഏകദേശം 62.51 ശതമാനമായാണ് വരുന്നത്. ഇത് സാധാരണ രീതിപ്രകാരം റൗണ്ട് ഓഫ് ചെയ്യുമ്പോൾ 63 ശതമാനമാകാൻ സാധ്യതയുണ്ട്. നിലവിലെ ഡിഎ നിരക്ക് 60% ആയതിനാൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡിഎയിൽ 3% വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

English Summary:

8th Central Pay Commission has entered a crucial new phase after the deadline for submitting memorandums and demands from employee unions, pensioners’ associations, and other stakeholders ended. Reports suggest that the Dearness Allowance  hike of the year for central government employees may be announced soon.

Follow Us