AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: ഡിഎ പൂജ്യത്തിലേക്ക്, അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുമോ?

8th Pay Commission DA: ശമ്പളം എത്ര കൂടും എന്ന് മുതൽ പ്രാബല്യത്തിൽ വരും, മറ്റ് ആനുകൂല്യങ്ങളിൽ എന്ത് പരിഷ്കരണമാകും സംഭവിക്കുന്നത്...തുടങ്ങി സംശയങ്ങളും കൂടുന്നുണ്ട്. ജീവനക്കാരുടെ ആശങ്കകളിൽ ഏറ്റവും വലുത് ഡിഎ-യുമായി ബന്ധപ്പെട്ടാണ്. പുതിയ ശമ്പള കമ്മീഷൻ, ഡിഎ അടിസ്ഥാനശമ്പളത്തോടൊപ്പം ലയിപ്പിക്കുമോ എന്ന ചോദ്യമാണ് ജീവനക്കാർക്കിടയിൽ ഉയരുന്നത്.

8th Pay Commission: ഡിഎ പൂജ്യത്തിലേക്ക്, അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുമോ?
പ്രതീകാത്മക ചിത്രംImage Credit source: DEV IMAGES/Moment/Getty Images
Nithya Vinu
Nithya Vinu | Published: 15 May 2026 | 12:33 PM

എട്ടാം ശമ്പള കമ്മീഷന്റെ കാലതാമസം കൂടുംതോറും ജീവനക്കാരുടെയും പെൻഷൻകാരുടെയും ആശങ്കയും വർധിക്കുകയാണ്. ശമ്പളം എത്ര കൂടും എന്ന് മുതൽ പ്രാബല്യത്തിൽ വരും, മറ്റ് ആനുകൂല്യങ്ങളിൽ എന്ത് പരിഷ്കരണമാകും സംഭവിക്കുന്നത്…തുടങ്ങി സംശയങ്ങളും കൂടുന്നുണ്ട്. ജീവനക്കാരുടെ ആശങ്കകളിൽ ഏറ്റവും വലുത് ഡിഎ-യുമായി ബന്ധപ്പെട്ടാണ്. പുതിയ ശമ്പള കമ്മീഷൻ, ഡിഎ അടിസ്ഥാനശമ്പളത്തോടൊപ്പം ലയിപ്പിക്കുമോ എന്ന ചോദ്യമാണ് ജീവനക്കാർക്കിടയിൽ ഉയരുന്നത്. അവയെക്കുറിച്ച് വിശദമായി അറിഞ്ഞാലോ….

ഡിഎ അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിക്കുമോ?

നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 60% ഡിഎ ആണ് ലഭിക്കുന്നത്. പുതിയ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുമ്പോൾ ഡിഎ പൂജ്യമാക്കുമോ? ഇത് അവരുടെ ശമ്പളത്തിന് ഗുണം ചെയ്യുമോ അതോ ദോഷം ചെയ്യുമോ തുടങ്ങിയ ആശങ്കകളാണ് ജീവനക്കാർക്ക് ഉള്ളത്. എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കിയതിന് ശേശം ക്ഷാമബത്ത പൂജ്യത്തിലേക്ക് പുന:ക്രമീകരിച്ചേക്കും എന്നാണ് ഓൾ ഇന്ത്യ എൻപിഎസ് എംപ്ലോയീസ് ഫെഡറേഷന്റെ ദേശീയ പ്രസിഡന്റ് ഡോ. മഞ്ജിത്ത് പട്ടേൽ പറഞ്ഞത്.  ഇത്തരത്തിൽ ക്ഷാമബത്ത ലയിപ്പിച്ചാൽ അടിസ്ഥാന ശമ്പളം വർധിക്കുകയും പുതിയ ഡിഎ സൈക്കിൾ വീണ്ടും പൂജ്യത്തിൽ നിന്ന് ആരംഭിക്കുകയും ചെയ്യും.

ALSO READ: ഡി.എ കണക്കാക്കുന്ന രീതി മാറ്റണം, ആവശ്യമുന്നയിച്ച് ജീവനക്കാർ, കമ്മീഷന്റെ തീരുമാനം എന്ത്?

ഡിഎ ലയിപ്പിക്കുന്നത് കൊണ്ടുള്ള ഗുണം

ഡിഎ അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിക്കുന്നത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത് അടിസ്ഥാന ശമ്പളം വർധിക്കുന്നതിന് കാരണമാകും. വർധിപ്പിച്ച അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവിയിൽ ഡിഎ കണക്കാക്കുന്നത്. കൂടാതെ, അടിസ്ഥാന ശമ്പളവുമായി ബന്ധപ്പെട്ട മറ്റ് അലവൻസുകളിലും വർധനവ് ഉണ്ടായേക്കാം.

ഗ്രാമീൺ ഡാക് സേവകർക്ക് സന്തോഷവാർത്ത

എട്ടാം ശമ്പള കമ്മീഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ഗ്രാമീൺ ഡാക് സേവകർക്ക് (ജിഡിഎസ്) പുതിയ ഡിഎ വർധനവ് തപാൽ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 2026 മെയ് 10 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ജിഡിഎസ് ജീവനക്കാരുടെ ഡിഎ 2 ശതമാനമാണ് വർധിപ്പിച്ചത്.  പണപ്പെരുപ്പം നികത്താൻ സഹായിക്കുന്നതിനായി കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിഎ റിലീഫും 2% വർധിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ തുടർന്നാണ് ഈ വർധനവ്.

പശ്ചിമേഷ്യൻ യുദ്ധം ശമ്പളപരിഷ്കരണത്തെ ബാധിക്കുമോ?

ആഗോളതലത്തിൽ ഉണ്ടാകുന്ന ഇത്തരം യുദ്ധ സാഹചര്യങ്ങൾ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ നേരിട്ട് ബാധിക്കാറുണ്ട്. ഇറാൻ – ഇസ്രായേൽ സംഘർഷം മൂലം ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നത് ഇന്ത്യയിൽ പണപ്പെരുപ്പത്തിന് കാരണമായേക്കാം. ഇത് രാജ്യത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥയെ ബാധിച്ചാൽ, ശമ്പള കമ്മീഷൻ പോലുള്ള സാമ്പത്തിക ബാധ്യതകൾ സർക്കാർ താൽകാലികമായി നീട്ടിവയ്ക്കുമോ എന്നതാണ് ജീവനക്കാരുടെ പേടി.

യുദ്ധം നീണ്ടുപോവുകയും എണ്ണ വില കുത്തനെ ഉയരുകയും ചെയ്താൽ സർക്കാരിന് സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് ശമ്പള പരിഷ്കരണം നീണ്ടുപോകാൻ കാരണമായേക്കാം. എന്നാൽ, മുൻകാലങ്ങളിൽ വിവിധ ആഗോളപ്രതിസന്ധികൾക്കിടയിലും ഇന്ത്യ ശമ്പള പരിഷ്കരണം നടത്തിയിട്ടുണ്ടെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

English Summary:

Reports on the upcoming 8th Pay Commission says that Dearness Allowance for central government employees is likely to be reset to zero after it is merged with the revised basic pay, following the usual practice adopted during previous pay commissions.

Follow Us