8th Pay Commission: പഴയ പെൻഷൻ പദ്ധതി തിരികെ, ഡിഎ-യിലും മാറ്റം? ജീവനക്കാരെ കാത്തിരിക്കുന്നത്….

8th Pay Commission, Major Decisions From 49th JCM Meeting: നാഷണൽ കൗൺസിൽ ഓഫ് ജോയിന്‍റ് കൺസൾട്ടേറ്റീവ് മെഷിനറിയുടെ 49ാമത് യോഗത്തിൽ ഉയർന്ന് വന്ന ആവശ്യങ്ങളിൽ ധാരണയായെന്നാണ് വിവരം. ശമ്പള കമ്മീഷന്റെ കാലതാമസം, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, ആശ്രിത നിയമനം, ക്ഷാമബത്ത തുടങ്ങിയ നിരവധി കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.

8th Pay Commission: പഴയ പെൻഷൻ പദ്ധതി തിരികെ, ഡിഎ-യിലും മാറ്റം?  ജീവനക്കാരെ കാത്തിരിക്കുന്നത്....

പ്രതീകാത്മക ചിത്രം

Published: 

18 May 2026 | 05:44 PM

എട്ടാം ശമ്പള കമ്മിഷനിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല ആവശ്യങ്ങളിൽ അനുകൂല തീരുമാനങ്ങളുണ്ടാകുമെന്ന് സൂചന. നാഷണൽ കൗൺസിൽ ഓഫ് ജോയിന്‍റ് കൺസൾട്ടേറ്റീവ് മെഷിനറിയുടെ 49ാമത് യോഗത്തിൽ ഉയർന്ന് വന്ന ആവശ്യങ്ങളിൽ ധാരണയായെന്നാണ് വിവരം. ശമ്പള കമ്മീഷന്റെ കാലതാമസം, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, ആശ്രിത നിയമനം, ക്ഷാമബത്ത തുടങ്ങിയ നിരവധി കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. മെയ് 11 ന് കാബിനറ്റ് സെക്രട്ടറി ടിവി സോമനാഥന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ധനകാര്യം, പേഴ്‌സണൽ, റെയിൽവേ, പ്രതിരോധം, ആരോഗ്യം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.

യോഗത്തിൽ ചർച്ചയായ കാര്യങ്ങൾ

പഴയ പെൻഷൻ പദ്ധതി

2003 ഡിസംബർ 22 ന് മുമ്പ് അനുവദിച്ച ഒഴിവുകളിൽ നിയമിക്കപ്പെട്ട ജീവനക്കാരെ സിസിഎസ് ചട്ടങ്ങൾക്ക് കീഴിൽ കൊണ്ടുവരണമെന്നാണ് ജീവനക്കാരുടെ പ്രതിനിധികളുടെ പ്രധാനപ്പെട്ട ആവശ്യം. ആശ്രിത നിയമനം ലഭിച്ചവർക്കും ഈ ആനുകൂല്യം നൽകണം. ഈ നിർദ്ദേശം ഒരാഴ്ചയ്ക്കകം നടപ്പിലാക്കാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്സ്പെൻഡിച്ചർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് പെൻഷൻ ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ സെക്രട്ടറിമാർ സമ്മതിച്ചതായാണ് റിപ്പോർട്ട്. ഇത് നടപ്പിലായാൽ എൻപിഎസിനും ഒപിഎസിനും ഇടയിൽ പ്രതിസന്ധിയിലായ വലിയൊരു വിഭാഗം ജീവനക്കാർക്ക് ആശ്വാസമാകും.

എട്ടാം ശമ്പളകമ്മീഷൻ

ജീവനക്കാരുടെ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു മെമ്മോറാണ്ടം സമർപ്പിച്ചതായി യോഗത്തിൽ ജീവനക്കാരുടെ വിഭാഗം അറിയിച്ചു. മിനിമം വേതനം, ഫിറ്റ്മെന്റ് ഘടകങ്ങൾ, ശമ്പള വർദ്ധനവ് നിരക്ക്, സ്ഥാനക്കയറ്റ നയം മുതലായവയെക്കുറിച്ചുള്ള നിർദ്ദേശങ്ങളാണ് മെമ്മോറാണ്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, എട്ടാം ശമ്പള കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ്  നടപ്പിലാക്കുന്നതിനും നിലവിലുള്ള പെൻഷൻകാർക്കുള്ള പെൻഷൻ പരിഷ്കരണം പോലുള്ള പ്രശ്നങ്ങൾ ഉൾപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ജീവനക്കാരുടെ വിഭാഗം കാബിനറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

ALSO READ: ഡിഎ പൂജ്യത്തിലേക്ക്, അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുമോ?

ചികിത്സാ ചെലവ് റീഇംബേഴ്സ്മെന്റ്

ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ചെലവുകളിൽപൂർണ്ണമായി റീഇംബേഴ്സ് വേണമെന്നും ആവശ്യമുയർന്നു.  ശ്രവണസഹായികളുടെ റീഇംബേഴ്സ്‌മെന്റ് നിരക്കുകൾ പുതുക്കുക, ദന്ത ഇംപ്ലാന്റേഷനുകൾ സൗന്ദര്യവർദ്ധക ചികിത്സയായി മാത്രം കാണാതെ അതിനും പണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു.

പ്രൊമോഷൻ, നിയമനങ്ങൾ

പ്രൊമോഷൻ, ആശ്രിത നിയമനങ്ങൾ തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. വിവിധ മന്ത്രാലയങ്ങളിൽ, ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റികൾ വർഷങ്ങളോളം വൈകുന്നത് ജീവനക്കാരുടെ കരിയറിനും ദോഷം ചെയ്യുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. കൂടാതെ, ആശ്രിത നിയമനങ്ങളിലെ നിലവിലുള്ള അഞ്ച ശതമാനം പരിധി മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങളെ ബുദ്ധിമുട്ടിക്കുന്നതായും ഈ പരിധി ഉയർത്തണമെന്നും ആവശ്യമുയർന്നു.

അടിസ്ഥാന ശമ്പളത്തിന്റെ 50%, ഡിഎ

വിരമിക്കുന്ന സമയത്തെ അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനവും, അതിനൊപ്പം വർധിക്കുന്ന ക്ഷാമബത്തയും ചേർത്തുള്ള തുക കുറഞ്ഞ പെൻഷനായി നൽകണമെന്ന ആവശ്യം ശക്തമാണ്. നിലവിലെ ദേശീയ പെൻഷൻ പദ്ധതി പ്രകാരം വിരമിക്കുന്ന ജീവനക്കാരന് ലഭിക്കുന്ന പെൻഷൻ തുക വിപണിയിലെ നിക്ഷേപങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. കൃത്യമായ ഒരു തുക പെൻഷനായി ഉറപ്പ് നൽകാൻ എൻപിഎസിന് സാധിക്കുന്നില്ല. പഴയ പെൻഷൻ പദ്ധതിയിൽ അവസാന ശമ്പളത്തിന്റെ 50% പെൻഷനായി കൃത്യമായി ലഭിച്ചിരുന്നു. അതുകൊണ്ടാണ് ജീവനക്കാർ ഈ ആവശ്യം ഉന്നയിച്ചത്.

English Summary:

The 49th meeting of the National Council–Joint Consultative Machinery brought several important issues concerning central government employees into focus, especially in relation to the upcoming 8th Pay Commission. One of the major discussions was the possible extension of the Old Pension Scheme benefits to certain employees recruited after January 1, 2004, particularly those appointed against vacancies sanctioned before December 22, 2003.

Follow Us
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്