AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: ശമ്പളം എത്ര കൂട്ടണം? ജീവനക്കാർക്ക് അഭിപ്രായം അറിയിക്കാം, അവസരം പാഴാക്കല്ലേ….

8th Pay Commission Website: എട്ടാം ശമ്പള കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് സർക്കാർ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ശേഷം ശുപാർശകൾ സമർപ്പിക്കാൻ 18 മാസത്തെ സമയവും നൽകി. ഇതിനനുസരിച്ച് ശമ്പളകമ്മീഷന്റെ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്.

8th Pay Commission: ശമ്പളം എത്ര കൂട്ടണം? ജീവനക്കാർക്ക് അഭിപ്രായം അറിയിക്കാം, അവസരം പാഴാക്കല്ലേ….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 11 Feb 2026 | 06:56 PM

എട്ടാം ശമ്പളകമ്മീഷൻ കാത്തിരിക്കുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. എട്ടാം ശമ്പള കമ്മീഷൻ ആദ്യമായി പ്രഖ്യാപിച്ചത് 2025 ജനുവരിയിലാണ്, പിന്നീട് 2025 നവംബർ 3 ന് ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ ഇത് ഔദ്യോഗികമായി അറിയിച്ചു. എട്ടാം ശമ്പള കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് (ToR) സർക്കാർ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ശേഷം ശുപാർശകൾ സമർപ്പിക്കാൻ 18 മാസത്തെ സമയവും നൽകി.

ഇതിനനുസരിച്ച് ശമ്പളകമ്മീഷന്റെ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. ഇപ്പോഴിതാ, കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനും ജീവനക്കാരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുമായി എട്ടാം ശമ്പള കമ്മീഷൻ പുതിയ ഔദ്യോഗിക വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ്.

എന്താണ് ഈ പുതിയ വെബ്‌സൈറ്റ്?

 

എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ഈ വെബ്‌സൈറ്റിന്റെ പ്രധാന ലക്ഷ്യം. ശമ്പള പരിഷ്‌കരണം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഫീഡ്‌ബാക്ക് ഈ പോർട്ടൽ വഴി നേരിട്ട് അറിയിക്കാൻ സാധിക്കും. വെബ്സൈറ്റിലെ ചോദ്യാവലിക്ക് മറുപടികൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 മാർച്ച് 16 തിങ്കളാഴ്ചയാണ്.

ആർക്കൊക്കെ അഭിപ്രായങ്ങൾ അറിയിക്കാം?

 

കേന്ദ്ര സർക്കാർ ജീവനക്കാർ

വിവിധ സർവീസ് സംഘടനകൾ

പെൻഷൻകാർ

കേന്ദ്രഭരണ പ്രദേശങ്ങളിലെ ജീവനക്കാർ

ജുഡീഷ്യൽ ഓഫീസർമാരും കോടതി ജീവനക്കാരും

ഗവേഷകരും അക്കാദമിഷ്യന്മാരും

ALSO READ: ജീവനക്കാ‍ർക്ക് കിട്ടാനുള്ള ലക്ഷങ്ങൾ, വൈകുംതോറും പണവും കൂടും

അഭിപ്രായം എങ്ങനെ അറിയിക്കാം?

 

എട്ടാം ശമ്പള കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി (https://8cpc.gov.in/) ജീവനക്കാർക്ക് ലോഗിൻ ചെയ്ത് നിർദ്ദേശങ്ങൾ സമർപ്പിക്കാം.

2026 മാർച്ച് 16 തിങ്കളാഴ്ചയാണ് അവസാനതീയതി. നിശ്ചിത തീയതിക്ക് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിച്ചേക്കില്ല.

ശമ്പള വർദ്ധനവ് എപ്പോൾ?

സാധാരണയായി പത്ത് വർഷം കൂടുമ്പോഴാണ് കേന്ദ്ര സർക്കാർ ശമ്പള കമ്മീഷനെ നിയോഗിക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ 2016-ലാണ് നടപ്പിലാക്കിയത്. അത് കണക്കിലെടുക്കുകയാണെങ്കിൽ 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ ആനുകൂല്യങ്ങൾ പ്രാബല്യത്തിൽ വരാനാണ് സാധ്യത. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതോടെ അടിസ്ഥാന ശമ്പളത്തിലും പെൻഷനിലും ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Follow Us