8th Pay Commission: പെൻഷൻകാർക്ക് 6 ലക്ഷത്തോളം രൂപ ലാഭിക്കാം; 8-ാം ശമ്പള കമ്മീഷന് മുമ്പിൽ ആവശ്യം

8th Pay Commission Updates: ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ അവരുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. പെൻഷൻ കമ്മ്യൂട്ടേഷൻ പുനഃസ്ഥാപിക്കുന്നതിനുള്ള നിലവിലെ 15 വർഷത്തെ കാലാവധി 10 മുതൽ 12 വർഷമായി കുറയ്ക്കണമെന്നാണ് പെൻഷൻകാരുടെ ആവശ്യം. എന്താണ് ഇതിന് കാരണം, കാലാവധി കുറയ്ക്കുന്നത് പെൻഷൻകാർക്ക് നേട്ടമാകുന്നത് എങ്ങനെ?

8th Pay Commission: പെൻഷൻകാർക്ക് 6 ലക്ഷത്തോളം രൂപ ലാഭിക്കാം; 8-ാം ശമ്പള കമ്മീഷന് മുമ്പിൽ ആവശ്യം

പ്രതീകാത്മക ചിത്രം

Published: 

28 Aug 2026 | 12:57 PM

എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും പ്രവർത്തനങ്ങളും സജീവമായി പുരോഗമിക്കുകയാണ്. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ അവരുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. പെൻഷൻ കമ്മ്യൂട്ടേഷൻ പുനഃസ്ഥാപിക്കുന്നതിനുള്ള നിലവിലെ 15 വർഷത്തെ കാലാവധി 10 മുതൽ 12 വർഷമായി കുറയ്ക്കണമെന്നാണ് പെൻഷൻകാരുടെ ആവശ്യം. എന്താണ് ഇതിന് കാരണം, കാലാവധി കുറയ്ക്കുന്നത് പെൻഷൻകാർക്ക് നേട്ടമാകുന്നത് എങ്ങനെ? പരിശോധിക്കാം….

എന്താണ് പെൻഷൻ കമ്മ്യൂട്ടേഷൻ?

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വിരമിക്കുമ്പോൾ അവരുടെ അടിസ്ഥാന പെൻഷന്റെ 40% വരെ ഒന്നിച്ച് (Lump sum) വാങ്ങാൻ സാധിക്കും. ഇതിനെയാണ് പെൻഷൻ കമ്മ്യൂട്ടേഷൻ എന്ന് പറയുന്നത്. ഇതിന് പകരമായി, അവർക്ക് പ്രതിമാസം ലഭിക്കുന്ന പെൻഷനിൽ നിന്ന് ഒരു നിശ്ചിത തുക പിടിക്കും. നിലവിലെ നിയമപ്രകാരം 15 വർഷത്തിന് ശേഷമാണ് ഈ പിടിച്ചുവെച്ച തുക പൂർണ്ണമായി പുനഃസ്ഥാപിച്ചു നൽകുന്നത്.

മാറ്റം ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?

15 വർഷത്തെ കാലാവധി ഏകദേശം 40 വർഷങ്ങൾക്ക് മുമ്പ് തയ്യാറാക്കിയ സാമ്പത്തിക വിപണി നിരക്കുകളെയും ആയുർദൈർഘ്യ കണക്കുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് തന്നെ ജീവിത സാഹചര്യങ്ങൾ മാറിയ സാഹചര്യത്തിൽ കാലാനുസൃതമായ മാറ്റം വേണമെന്നാണ് ആവശ്യം.

ALSO READ: ഏറ്റവും കുറഞ്ഞ ശമ്പളം 48,000 രൂപയിലേക്ക്, 8-ാം ശമ്പള പരിഷ്കരണത്തിൽ ജീവനക്കാർക്ക് ലോട്ടറി

നിലവിലെ പലിശ നിരക്കുകളും കണക്കുകളും പരിശോധിച്ചാൽ, പെൻഷൻകാരനിൽ നിന്ന് നൽകിയ തുക 10 മുതൽ 11 വർഷത്തിനുള്ളിൽ തന്നെ സർക്കാർ തിരിച്ചുപിടിക്കുന്നുണ്ട്. അതിനുശേഷവും നടത്തുന്ന പിടുത്തം പെൻഷൻകാർക്ക് അധിക സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നും യൂണിയനുകൾ ചൂണ്ടിക്കാട്ടി.

നിർദ്ദേശങ്ങൾ

നാഷണൽ കൗൺസിൽ ഓഫ് ദി ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (NC-JCM), ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ (AIDEF), ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് (FNPO) എന്നിവ കാലയളവ്  11 വർഷമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഓൾ ഇന്ത്യ ന്യൂ പെൻഷൻ സ്കീം എംപ്ലോയീസ് ഫെഡറേഷൻ 10 വർഷമായും ഇന്ത്യൻ റെയിൽവേ സാങ്കേതിക സൂപ്പർവൈസേഴ്സ് അസോസിയേഷൻ 12 വർഷമായി കുറയ്ക്കണമെന്നും എട്ടാം ശമ്പള കമ്മീഷനോട് ആവശ്യപ്പെട്ടു.

പെൻഷൻകാർക്ക് ലാഭം

ഉദാഹരണത്തിന്, പ്രതിമാസം 35,000 രൂപ അടിസ്ഥാന പെൻഷനുള്ള ഒരാൾ 40%, അതായത് 14,000 രൂപ കമ്മ്യൂട്ട് ചെയ്താൽ, 11 വർഷത്തെ തിരിച്ചടവായി ആകെ 18.48 ലക്ഷം രൂപ പിടിക്കും. 15 വർഷത്തെ തിരിച്ചടവ് ആണെങ്കിൽ ആകെ 25.20 ലക്ഷം രൂപയാണ് പിടിക്കുന്നത്. അതായത്,  തിരിച്ചടവ് സമയം 11 വർഷമാക്കിയാൽ പെൻഷനർക്ക് 6.72 ലക്ഷം രൂപ വരെ ലാഭിക്കാൻ സാധിക്കും.

English Summary:

Central government employee and pensioner organisations have urged 8th Pay Commission to reduce the current 15-year period for restoring commuted pension to around 10–12 years. Under the existing system, retirees can commute up to 40% of their basic pension as a lump sum, with the commuted portion deducted from their monthly pension for 15 years.

Loading...
Unable to load recommendations.
Follow Us
മുടിക്കൊഴിച്ചിൽ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
പുതിയതാ, വില 7999 രൂപ! ലാവ ബോൾഡ് N4 ​ലൈറ്റ് എത്തി
വൃക്കയിൽ കല്ലുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം?
ബാക്കി വന്ന രസം കളയല്ലേ, സാമ്പാർ ഉണ്ടാക്കാം
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി