AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: ഏറ്റവും കുറഞ്ഞ ശമ്പളം 48,000 രൂപയിലേക്ക്, 8-ാം ശമ്പള പരിഷ്കരണത്തിൽ ജീവനക്കാർക്ക് ലോട്ടറി

8th Pay Commission Updates, Salary Calculator: കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷൻ സംബന്ധിച്ച പുതിയ സാമ്പത്തിക വിശകലനങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 7-ാം ശമ്പള കമ്മീഷനിൽ നിലവിലുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപ എന്നത് 8-ാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ 48,000 രൂപ വരെയായി ഉയർന്നേക്കാമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

8th Pay Commission: ഏറ്റവും കുറഞ്ഞ ശമ്പളം 48,000 രൂപയിലേക്ക്, 8-ാം ശമ്പള പരിഷ്കരണത്തിൽ ജീവനക്കാർക്ക് ലോട്ടറി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 27 Aug 2026 | 05:54 PM

രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കുന്നത് ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാർശകൾ അനുസരിച്ചാണ്. ഓരോ പത്ത് വർഷം കൂടുമ്പോൾ ഇത്തവണ ശമ്പളം പരിഷ്കരിക്കാറുണ്ട്. കഴിഞ്ഞ, അതായത് ഏഴാം ശമ്പള പരിഷ്കരണ കമ്മീഷന്റെ നിർദേശമനുസരിച്ച് ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയായി ഉയർത്തിയിരുന്നു. ഇനി എട്ടാം ശമ്പള പരിഷ്കരണത്തിന് (8th Pay Commission) വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

2025 നവംബറിൽ എട്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സർക്കാർ നിയോഗിച്ചു. അധികം വൈകാതെ കമ്മീഷൻ ശുപാർശകൾ സമർപ്പിക്കുകയും ശമ്പള പരിഷ്കരണം നടപ്പാക്കുകയും ചെയ്യും. ഇപ്പോഴിതാ, കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷൻ സംബന്ധിച്ച പുതിയ സാമ്പത്തിക വിശകലനങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 7-ാം ശമ്പള കമ്മീഷനിൽ നിലവിലുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപ എന്നത് 8-ാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ 48,000 രൂപ വരെയായി ഉയർന്നേക്കാമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഫാമിലി യൂണിറ്റ് നിർണായകം

അടിസ്ഥാന ശമ്പളത്തിന്റെ വൻ കുതിപ്പിന് ഫാമിലി യൂണിറ്റ് നിർണായക പങ്ക് വഹിക്കുന്നുണ്ട്. നിലവിൽ ഏഴാം ശമ്പള കമ്മീഷനിൽ മിനിമം ശമ്പളം നിശ്ചയിക്കാൻ 3 ഫാമിലി യൂണിറ്റുകൾ എന്ന അടിസ്ഥാനമാണ് കണക്കാക്കിയിരുന്നത് (ജീവനക്കാരൻ, പങ്കാളി, രണ്ട് കുട്ടികൾ എന്നിങ്ങനെയാണ് മൂന്ന് ഫാമിലി യൂണിറ്റുകൾ. എന്നാൽ, ജീവനക്കാരുടെ മാതാപിതാക്കളെയും ആശ്രിതരായി കണക്കിലെടുത്ത് ഇത് 5 ഫാമിലി യൂണിറ്റുകൾ ആക്കി മാറ്റണമെന്ന് വിവിധ കേന്ദ്ര ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: ശമ്പളം ഇരട്ടിയാകും! 8-ാം ശമ്പള കമ്മീഷനിൽ 7% ഇൻക്രിമെന്റോ ഉയർന്ന ഫിറ്റ്‌മെന്റ് ഫാക്ടറോ?

ജീവനക്കാരുടെ പ്രതിമാസ ഭക്ഷണച്ചെലവ്, വസ്ത്രധാരണം, വാടക, കുട്ടികളുടെ വിദ്യാഭ്യാസം, മാതാപിതാക്കളുടെ വൈദ്യസഹായം തുടങ്ങിയ അടിസ്ഥാന ജീവിതച്ചെലവുകൾ വിലക്കയറ്റത്തിന് അനുസൃതമായി കൂടുമ്പോൾ 5 യൂണിറ്റുകൾ ആധാരമാക്കിയുള്ള കണക്കുകൂട്ടൽ അത്യന്താപേക്ഷിതമാണെന്നാണ് ജീവനക്കാരുടെ വാദം.

ശമ്പളം എത്ര കൂടും?

ഫാമിലി യൂണിറ്റ് അഞ്ചായി ഉയർത്തുകയും ഫിറ്റ്മെന്റ് ഫാക്ടർ 2.66 ആയി കണക്കാക്കിയാൽ അടിസ്ഥാന ശമ്പളം 18,000 ൽ നിന്ന് 48,000 രൂപയായി ഉയർന്നേക്കും. ജീവനക്കാരുടെ സംഘടനകളുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കൽപ്പിക കണക്കുകൂട്ടൽ മാത്രമാണിത്; സർക്കാർ ഇതുവരെ ഈ ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ല.

ഏഴാം ശമ്പള കമ്മീഷനിൽ 2.57 എന്ന ഫിറ്റ്‌മെന്റ് ഫാക്ടറാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ എട്ടാം ശമ്പള കമ്മീഷനിൽ ഇത് 2.86 മുതൽ 3.68 വരെ ഉയർത്തണമെന്ന് യൂണിയനുകൾ ആവശ്യപ്പെടുന്നുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടർ വർധിക്കുന്നതോടെ അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്ത, എച്ച്.ആർ.എ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളിലും ആനുപാതികമായ വർധനവ് ഉണ്ടാകും.

ജീവനക്കാരുടെ ശമ്പളം?

നിലവിൽ ലെവൽ 1 ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. 2.66 ഫിറ്റ്മെന്റ് ഫാക്ടർ കണക്കാക്കിയാൽ,  പുതുക്കിയ ശമ്പളം 18,000 × 2.66 = 47,880, അതായത്,  ഏകദേശം 48,000 രൂപയായി ഉയരും.  ഈ കണക്കനുസരിച്ച് ലെവൽ 1 ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ മാത്രം 30,000 രൂപയുടെ വർധനവ് ഉണ്ടാകും.

ലെവൽ 2 ജീവനക്കാരുടെ നിലവിലെ അടിസ്ഥാന ശമ്പളം 19,900 രൂപ ആണ്. 2.66 ഫിറ്റ്മെന്റ് ഫാക്ടർ ബാധകമാക്കിയാൽ ഇത് 52,934 രൂപയായി ഉയരും. അതായത്, ഏകദേശം 53,000 രൂപ. അതുപോലെ, നിലവിൽ 21,700 രൂപ അടിസ്ഥാന ശമ്പളമുള്ള ലെവൽ 3 ജീവനക്കാരുടെ ശമ്പളം 2.66 ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം 57,722  രൂപ ആയി വർധിക്കും. ഇത് ഏകദേശം 58,000 രൂപ വരും.

നിലവിൽ 25,500 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ലെവൽ 4 ജീവനക്കാരുടെ പരിഷ്കരിച്ച ശമ്പളം 67,830 രൂപയായി ഉയരും. 29,200 രൂപ അടിസ്ഥാന ശമ്പളമുള്ള ലെവൽ 5 ജീവനക്കാരുടെ ശമ്പളം 77,672 രൂപയായി വർധിക്കും.

English Summary:

The family unit is expected to play a crucial role in determining a significant increase in basic salary. Under the 7th Pay Commission, the minimum salary was calculated based on three family units—an employee, spouse, and two children. However, various central government employees’ organisations have demanded that the calculation be revised to five family units by including the employee’s parents and other dependents as well.

Follow Us