AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

8th Pay Commission: ശമ്പളം എന്ന് കൂടും, എത്ര രൂപയുടെ വർദ്ധനവ് പ്രതീക്ഷിക്കാം?

8th Pay Commission Update: ഫിറ്റ്‌മെന്റ് ഫാക്ടർ, അലവൻസുകൾ, പേ മാട്രിക്സ് എന്നിവയിലെ മാറ്റങ്ങൾ അനുസരിച്ചായിരിക്കും അന്തിമ ശമ്പളം കണക്കാക്കുന്നത്. ഇത്തവണ ഫിറ്റ്മെന്റ് ഫാക്ടർ 3.0 നും 3.25 നും ഇടയിൽ നിശ്ചയിക്കണമെന്ന് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് നാഷണൽ കൗൺസിലിന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

8th Pay Commission: ശമ്പളം എന്ന് കൂടും, എത്ര രൂപയുടെ വർദ്ധനവ് പ്രതീക്ഷിക്കാം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 25 Mar 2026 | 11:12 AM

എട്ടാം ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോ​ഗമിക്കുകയാണ്. അന്തിമ റിപ്പോർട്ട് ഇനിയും വരാൻ കുറച്ച് സമയമെടുക്കുമെങ്കിലും, ശമ്പളത്തിലും പെൻഷനിലും ഡിഎയിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ദശലക്ഷക്കണക്കിന് ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതീക്ഷ. എന്നാൽ 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരേണ്ട ശമ്പളകമ്മീഷൻ മൂന്ന് മാസം പിന്നിടുമ്പോഴും നടപ്പാക്കത്തത് ജീവനക്കാർക്കിടയിൽ ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.

ശമ്പളപരിഷ്കരണം എന്ന്?

എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതായി കണക്കാക്കുമെങ്കിലും പരിഷ്കരിച്ച ശമ്പളം ജീവനക്കാരുടെ കൈയിലെത്താൻ ഇനിയും മാസങ്ങളെടുത്തേക്കാം. ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ 2026 അവസാനം വരെയോ അല്ലെങ്കിൽ 2026-27 സാമ്പത്തിക വർഷത്തിന്റെ പകുതി വരെയോ സമയമെടുത്തേക്കാം. മുൻകാലങ്ങളിലെ ശമ്പള കമ്മീഷനുകളിലും ഇത്തരം കാലതാമസം ഉണ്ടായിട്ടുണ്ട്.

ALSO READ: കുടിശ്ശിക 15 ലക്ഷം വരെ, ശമ്പളത്തിലും വൻ വർദ്ധനവ്, അക്കൗണ്ടിൽ എത്ര കിട്ടും?

ശമ്പളം എത്ര കൂടും?

ശമ്പള പരിഷ്കരണത്തിന് മാസങ്ങളെടുക്കുമെങ്കിലും ഇത്തവണ വലിയ ശമ്പളവർദ്ധനവാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക വിദ​ഗ്ധരുടെ റിപ്പോർട്ടുകൾ പ്രകാരം 8-ാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ ശമ്പളത്തിലും പെൻഷനിലും 30% മുതൽ 34% വരെ വർദ്ധനവ് ഉണ്ടായേക്കാം. നിലവിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം അടിസ്ഥാന ശമ്പളം 18,000 രൂപയാണ്.

ഫിറ്റ്‌മെന്റ് ഫാക്ടർ, അലവൻസുകൾ, പേ മാട്രിക്സ് എന്നിവയിലെ മാറ്റങ്ങൾ അനുസരിച്ചായിരിക്കും അന്തിമ ശമ്പളം കണക്കാക്കുന്നത്. ഇത്തവണ ഫിറ്റ്മെന്റ് ഫാക്ടർ 3.0 നും 3.25 നും ഇടയിൽ നിശ്ചയിക്കണമെന്ന് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് നാഷണൽ കൗൺസിലിന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടർ 3.0 ആയി നിശ്ചയിച്ചാൽ, കുറഞ്ഞ അടിസ്ഥാന ശമ്പളം 54,000 രൂപയായി വർദ്ധിക്കും.

Follow Us