AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: കുറഞ്ഞ ശമ്പളം 69,000 രൂപ, പെൻഷൻ 36,000; ഇതിലെന്തെങ്കിലും സത്യമുണ്ടോ?

8th Pay Commission Basic Salary and Pension Update: ഈ ചർച്ചകളെല്ലാം ശമ്പള പരിഷ്കരണത്തിൽ നിർണായക പങ്ക് വഹിക്കും. ഫിറ്റ്മെന്റ് ഫാക്ടർ മാറുന്നതിനനുസരിച്ച് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപ വരെ ഉയർന്നേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. പെൻഷൻ തുകയും 36,000 രൂപയിലേക്ക് ഉയരാൻ സാധ്യതകളുണ്ടെന്നും പറയുന്നു. ഇതിലെന്തെങ്കിലും സത്യമുണ്ടോ?

8th Pay Commission: കുറഞ്ഞ ശമ്പളം 69,000 രൂപ, പെൻഷൻ 36,000; ഇതിലെന്തെങ്കിലും സത്യമുണ്ടോ?
പ്രതീകാത്മക ചിത്രംImage Credit source: Mayur Kakade/E+/Getty Images
Nithya Vinu
Nithya Vinu | Updated On: 23 Oct 2026 | 02:25 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇത്തവണ ശമ്പളത്തിലും പെൻഷനിലും മറ്റ് ആനുകൂല്യങ്ങളിലും വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഒക്ടോബർ 22, 23 തീയതികളിൽ മുംബൈയിൽ നടക്കുന്ന വരാനിരിക്കുന്ന യോഗങ്ങളിൽ കമ്മീഷൻ വിവിധ ഓഹരി ഉടമകളെ കാണാൻ ഒരുങ്ങുകയാണ്.

ഈ ചർച്ചകളെല്ലാം ശമ്പള പരിഷ്കരണത്തിൽ നിർണായക പങ്ക് വഹിക്കും. ഫിറ്റ്മെന്റ് ഫാക്ടർ മാറുന്നതിനനുസരിച്ച് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപ വരെ ഉയർന്നേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. പെൻഷൻ തുകയും 36,000 രൂപയിലേക്ക് ഉയരാൻ സാധ്യതകളുണ്ടെന്നും പറയുന്നു. ഇതിലെന്തെങ്കിലും സത്യമുണ്ടോ?

മിനിമം ശമ്പളം ശമ്പളം 69,000 രൂപയോ?

ശമ്പളപരിഷ്കരണത്തിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. 2.1, 2.28, 2.57 എന്നീ ഫിറ്റ്മെന്റ് ഫാക്ടറുകളാണ് ഇത്തവണ പ്രധാനമായും പരിഗണിക്കുന്നത്. കൂടാതെ, നിലവിൽ 18,000 രൂപയായ കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയർത്താൻ വിവിധ സംഘടനകൾ ശുപാർശ ചെയ്തിട്ടുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടർ നിരക്കുകൾ അനുസരിച്ച് ലെവൽ 1 ലെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 69,000 രൂപ വരെയോ അല്ലെങ്കിൽ അതിനടുത്തോ എത്താനുള്ള സാധ്യതകളെക്കുറിച്ചുള്ള കണക്കുകൂട്ടലുകൾ വിദഗ്ധർ വിലയിരുത്തുന്നുണ്ട്.

ALSO READ: ഡിഎ പ്രഖ്യാപനം ഇനിയും വൈകും? ഇനി പ്രതീക്ഷ ആ ദിവസം

പെൻഷൻ 36,000 രൂപയോ?

ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം നിലവില്‍, ലെവല്‍ 1 പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസം 9,000 രൂപയും, ലെവല്‍ 5 പെന്‍ഷന്‍കാര്‍ക്ക് 14,600 രൂപയുമാണ് പെൻഷനായി ലഭിക്കുന്ന.ത് ലെവല്‍ 10-ല്‍ പെട്ട വിരമിച്ചവര്‍ക്ക് പ്രതിമാസം ഏകദേശം 28,050 രൂപയും, ലെവല്‍ 18-ല്‍ പെട്ടവര്‍ക്ക് 1,25,000 രൂപയും ലഭിക്കുന്നുണ്ട്. എന്നാൽ എട്ടാം ശമ്പള കമ്മീഷൻ 4 എന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ നടപ്പിലാക്കിയാല്‍, ലെവല്‍ 1 പെന്‍ഷന്‍കാരുടെ കുറഞ്ഞ പെന്‍ഷന്‍ തുക 36,000 രൂപയായി ഉയരും. ലെവല്‍ 5 ജീവനക്കാരന് 58400 രൂപയും ലെവല്‍ 10 ജീവനക്കാരന് 112200 രൂപയും ലെവല്‍ 18 ജീവനക്കാരന് 5 ലക്ഷം രൂപയുമായി പെൻഷൻ തുക കൂടും.

എട്ടാം ശമ്പളകമ്മീഷൻ- പ്രവർത്തനങ്ങൾ

2025 നവംബർ 3-നാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. മുൻ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ എട്ടാം ശമ്പള കമ്മീഷൻ, ശുപാർശകൾ നൽകുന്നതിന് മുമ്പ് ജീവനക്കാരുടെ യൂണിയനുകൾ, പെൻഷൻകാർ അസോസിയേഷനുകൾ, മറ്റ് പങ്കാളികൾ എന്നിവരുമായി കൂടിയാലോചനകൾ നടത്തിവരികയാണ്. 18 മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് പറഞ്ഞിട്ടുള്ളത്. ഇത് പ്രകാരം, 2027 മെയ്-ജൂൺ മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശുപാർശകൾ പുറത്തുവന്നതിന് ശേഷം മാത്രമേ ഫിറ്റ്മെന്റ് ഫാക്ടർ, അടിസ്ഥാന ശമ്പളം, പെൻഷൻ എന്നിവയിൽ വ്യക്തത വരികയുള്ളൂ. എന്നിരുന്നാലും നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ ജീവനക്കാരുടെ ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന കാര്യം ഉറപ്പിക്കുന്നുണ്ട്. ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയാൽ അതുവരെയുള്ള കുടിശ്ശിക തുകയും ലഭിക്കും.

English Summary:

The 8th Pay Commission was constituted on November 3, 2025. Chaired by former Supreme Court Justice Ranjana Prakash Desai, the Commission is currently holding consultations with employee unions, pensioners’ associations, and other stakeholders before submitting its recommendations.

Follow Us