8th Pay Commission: ശമ്പള വർധനവിന് പുതിയ ഫോർമുല? കൂടുന്നത് 400 ശതമാനം!

8th Pay Commission Updates: ശമ്പളപരിഷ്കരണത്തിന് ഇനിയും ഒരു വർഷമെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജീവനക്കാരുടെ സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഇന്ത്യൻ റെയിൽവേ ടെക്നിക്കൽ സൂപ്പർവൈസേഴ്സ് അസോസിയേൻ മുന്നോട്ട് വച്ചിരിക്കുന്ന നിർദേശങ്ങളാണ് ചർച്ചകൾക്ക് വഴിതെളിയിച്ചിരിക്കുന്നത്.

8th Pay Commission: ശമ്പള വർധനവിന് പുതിയ ഫോർമുല? കൂടുന്നത് 400 ശതമാനം!

പ്രതീകാത്മക ചിത്രം

Updated On: 

29 May 2026 | 02:03 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാർ എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ശമ്പളപരിഷ്കരണത്തിന് ഇനിയും ഒരു വർഷമെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജീവനക്കാരുടെ സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഇന്ത്യൻ റെയിൽവേ ടെക്നിക്കൽ സൂപ്പർവൈസേഴ്സ് അസോസിയേൻ മുന്നോട്ട് വച്ചിരിക്കുന്ന നിർദേശങ്ങളാണ് ചർച്ചകൾക്ക് വഴിതെളിയിച്ചിരിക്കുന്നത്.

അഞ്ച് ഫിറ്റ്മെന്റ് ഫാക്ടറുകൾ

എല്ലാവർക്കും പൊതുവായ ഒരു ഫിറ്റ്മെന്റ് ഘടകം ആവശ്യപ്പെടുന്നതിനുപകരം, വ്യത്യസ്ത ശമ്പള നിലവാരങ്ങൾക്കായി അഞ്ച് വ്യത്യസ്ത ഫിറ്റ്മെന്റ് ഘടകങ്ങളാണ് അസോസിയേഷൻ നിർദ്ദേശിച്ചിട്ടുള്ളത്. 1 മുതൽ 5 വരെയുള്ള ലെവലുകൾക്ക് 2.92,  6 മുതൽ 8 വരെയുള്ള ലെവലുകൾക്ക് 3.50, 9 – 12 വരെയുള്ള ലെവലുകൾക്ക് 3.80, 13 – 16 വരെയുള്ള ലെവലുകൾക്ക് 4.09,
17 – 18 വരെയുള്ള ലെവലുകൾക്ക് 4.38  എന്നിങ്ങനെ ഫിറ്റ്മെന്റ് ഫാക്ടർ നിശ്ചയിക്കണമെന്നാണ് നിർദേശം. ഇത് അംഗീകരിക്കപ്പെട്ടാൽ ശമ്പളത്തിൽ വൻ മാറ്റങ്ങൾ ഉണ്ടായേക്കും.

ഉദാഹരണത്തിന്, 17-18 ശമ്പളലെവലിൽ ഉള്ളവർക്ക് നിലവിൽ  2.5 ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളം. ഫിറ്റ്മെന്റ് ഫാക്ടർ ഇത്തരത്തിൽ നിശ്ചയിച്ചാൽ 4.38 ഘടകം പ്രകാരം അടിസ്ഥാന ശമ്പളം ഏകദേശം 10.95 ലക്ഷം രൂപയായി ഉയരാൻ സാധ്യതയുണ്ട്. അതുപോലെ, ഇടത്തരം ജീവനക്കാർക്ക് പോലും കുത്തനെയുള്ള ശമ്പള വർദ്ധനവ് ഉണ്ടാകും. 6-8 ലെവലുകൾക്ക് കീഴിൽ ഉള്ള ജീവനക്കാരുടെ അടിസ്ഥാനശമ്പളം 45,000 രൂപയിൽ നിന്ന് 1.57 ലക്ഷം രൂപയായി ഉയരും . റെയിൽവേയിലെ സാങ്കേതിക ജീവനക്കാർ, പ്രത്യേകിച്ച് ജൂനിയർ, സീനിയർ ജീവനക്കാർ തമ്മിലുള്ള ശമ്പള വിടവ് ഇതിലൂടെ കുറയുമെന്ന് അസോസിയേഷൻ വാദിക്കുന്നു.

ALSO READ: അടിസ്ഥാന ശമ്പളം 69,000 രൂപ, ഫിറ്റ്മെറ്റ് ഫാക്ടറിന്റെ റോൾ അത്ര ചെറുതല്ല!.

ശമ്പളം കണക്കാക്കുന്നത് എങ്ങനെ?

ശമ്പളം കണക്കാക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കണക്കാക്കുന്നത് താഴെ പറയുന്ന ഫോർമുല പ്രകാരമാണ്,

അടിസ്ഥാന ശമ്പളം = നിലവിലെ അടിസ്ഥാന ശമ്പളം X ഫിറ്റ്മെന്റ് ഫാക്ടർ

ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു. എട്ടാം ശമ്പള കമ്മീഷനിൽ വിവിധ ഫിറ്റ്മെന്റ് ഫാക്ടറുകളാണ് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുള്ളത്, ചില സംഘടനകൾ ഫിറ്റ്മെന്റ് ഫാക്ടർ 3.83 ആക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ഭാരതീയ പ്രതിരക്ഷ മസ്ദൂർ സംഘ് 72,000 രൂപ മിനിമം ശമ്പളവും 4.0 ഫിറ്റ്മെന്റ് ഫാക്ടർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി അടിസ്ഥാന ശമ്പളം 69,000 രൂപയാക്കണമെന്നാണ് നിർദേശിച്ചത്.

കുടുംബയൂണിറ്റും പെൻഷനും

ശമ്പളത്തിൽ നാനൂറ് ശതമാനം വർദ്ധനവ് പോലും വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ കുടുംബ യൂണിറ്റുമായി ബന്ധപ്പെട്ടുള്ള ആവശ്യമാണ് മറ്റൊരു പ്രധാന നിർദേശം. നിലവിൽ കുടുംബ യൂണിറ്റ് മൂന്ന് എന്ന് കണക്കാക്കിയാണ് ശമ്പളം നിശ്ചയിക്കുന്നത്. ഇത് അഞ്ചാക്കി ഉയർത്തണമെന്നാണ് ആവശ്യം.

അതുപോലെ പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ട് വരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 2003 ഡിസംബർ 22 ന് മുമ്പ് അനുവദിച്ച ഒഴിവുകളിൽ നിയമിക്കപ്പെട്ട ജീവനക്കാരെ സിസിഎസ് ചട്ടങ്ങൾക്ക് കീഴിൽ കൊണ്ടുവരണമെന്നാണ് ജീവനക്കാരുടെ പ്രതിനിധികളുടെ പ്രധാനപ്പെട്ട ആവശ്യം. ആശ്രിത നിയമനം ലഭിച്ചവർക്കും ഈ ആനുകൂല്യം നൽകണം. ഈ നിർദ്ദേശം ഒരാഴ്ചയ്ക്കകം നടപ്പിലാക്കാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്സ്പെൻഡിച്ചർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് പെൻഷൻ ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ സെക്രട്ടറിമാർ സമ്മതിച്ചതായാണ് റിപ്പോർട്ട്. ഇത് നടപ്പിലായാൽ എൻപിഎസിനും ഒപിഎസിനും ഇടയിൽ പ്രതിസന്ധിയിലായ വലിയൊരു വിഭാഗം ജീവനക്കാർക്ക് ആശ്വാസമാകും.

English Summary:

8th Pay Commission sparked discussions among central government employees and pensioners, with employee unions demanding a major salary revision through a higher fitment factor formula. Reports say some unions have proposed multiple fitment factors ranging up to 4.38 for senior employees, which could significantly increase basic pay, pensions, and allowances.

Follow Us
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
മഴക്കാലത്തും വേണം മുടി സംരക്ഷണം, വഴികൾ ഇതാ
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
വറുത്ത മീനും സവാളയും ഒന്നിച്ച് കഴിക്കുന്നത് ദോഷമാണോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു