AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

8th Pay Commission: അടിസ്ഥാന ശമ്പളം 69,000 രൂപ, ഫിറ്റ്മെറ്റ് ഫാക്ടറിന്റെ റോൾ അത്ര ചെറുതല്ല!

8th Pay Commission Updates: ശമ്പളവും ആനികൂല്യങ്ങളും പരിഷ്കരിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. ജീവനക്കാരുടെ സംഘടനകളും പെൻഷൻ ഫോറങ്ങളും അവരുടെ ആവശ്യങ്ങൾ കമ്മിഷന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ, മെഡിക്കൽ ഇൻഷുറൻസ്, കുടുംബ യൂണിറ്റ് തുടങ്ങി നിരവധി ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിച്ചിരിക്കുന്നത്.

8th Pay Commission: അടിസ്ഥാന ശമ്പളം 69,000 രൂപ, ഫിറ്റ്മെറ്റ് ഫാക്ടറിന്റെ റോൾ അത്ര ചെറുതല്ല!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 25 May 2026 | 12:10 PM

രാജ്യത്തെ ദശക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ശമ്പളവും ആനികൂല്യങ്ങളും പരിഷ്കരിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. ജീവനക്കാരുടെ സംഘടനകളും പെൻഷൻ ഫോറങ്ങളും അവരുടെ ആവശ്യങ്ങൾ കമ്മിഷന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ, മെഡിക്കൽ ഇൻഷുറൻസ്, കുടുംബ യൂണിറ്റ് തുടങ്ങി നിരവധി ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിച്ചിരിക്കുന്നത്. ഇതിൽ അടിസ്ഥാന ശമ്പളത്തിന്റെ വർധനവാണ് ഏറ്റവും പ്രധാനപ്പെട്ടത്.

അടിസ്ഥാന ശമ്പളം കൂടുമോ?

നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. ഇത് പ്രതിമാസം 69,000 രൂപയായി ഉയർത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം. നാഷണൽ കൗൺസിൽ ഓഫ് ജോയിന്‍റ് കൺസൾട്ടേറ്റീവ് മെഷിനറി ഉൾപ്പെടെയുള്ള സംഘടനകളാണ് അടിസ്ഥാന ശമ്പളം ഇത്രയും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. വർധിച്ചുവരുന്ന ജീവിതച്ചെലവുകളുടെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. അഞ്ച് അംഗങ്ങളുള്ള ഒരു സാധാരണ കുടുംബത്തിന്റെ ആഹാരം, താമസം, വിദ്യാഭ്യാസം തുടങ്ങിയ ചെലവുകൾക്ക് ഇത്രയും തുക അടിസ്ഥാന ശമ്പളമായി നൽകണമെന്നാണ് ആവശ്യം.

ഫിറ്റ്മെന്റ് ഫാക്ടറിന്റെ റോൾ

അടിസ്ഥാന ശമ്പളം കണക്കാക്കുന്നതിൽ പ്രധാനിയാണ് ഫിറ്റ്മെന്റ് ഫാക്ടർ. നിലവിലുള്ള അടിസ്ഥാന ശമ്പളത്തെ പുതിയ ശമ്പള ഘടനയിലേക്ക് മാറ്റുന്നതിന് ഉപയോഗിക്കുന്ന ഗുണനഘടകമാണിത്. എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 3.83 ആക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം.

ALSO READ: ശമ്പളത്തിൽ വൻ വർധനവ്! പന്ത്രണ്ടാം ശമ്പളകമ്മീഷൻ പ്രവർത്തനങ്ങൾ അവസാനിച്ചോ?

ഫിറ്റ്മെന്റ് ഫാക്ടർ 3.83 ആയി അംഗീകരിക്കുകയാണെങ്കിൽ അടിസ്ഥാന ശമ്പളം ഏകദേശം 69,000 രൂപയായി ഉയരും. നിലവിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളമായ 18,000 രൂപയോടൊപ്പം 3.83 എന്ന ഫിറ്റ്മെന്റ് ഫാക്ടർ ഗുണിക്കുന്നതാണ് ഈ തുക. ഉയർന്ന തസ്തികകളിലുള്ള ഉദ്യോഗസ്ഥരുടെ ശമ്പളത്തിലും ഇതിന് ആനുപാതികമായി വർധനവുണ്ടാകും.

മുൻ ശമ്പള കമ്മീഷനുകളിലെ ഫിറ്റ്മെന്റ് ഫാക്ടർ

ആറാം ശമ്പള കമ്മീഷൻ മുതലാണ് ഫിറ്റ്മെന്റ് ഫാക്ടർ ഉപയോഗിച്ച് തുടങ്ങിയത്. അതിന് മുമ്പ് ശമ്പള പരിഷ്കരണത്തിന് മറ്റ് രീതികളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതുവരെ,  ഏഴ് ശമ്പള കമ്മീഷനുകളാണ് പ്രാബല്യത്തിൽ വന്നിട്ടുള്ളത്. ഒന്നാം ശമ്പള കമ്മീഷൻ 1946 ജനുവരിയിൽ രൂപീകരിച്ചു. അതിനുശേഷം, സാധാരണയായി ഓരോ 10 വർഷത്തിലും ഒരു പുതിയ കമ്മീഷൻ രൂപീകരിക്കാറുണ്ട്. 2025 നവംബർ 3 നാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. ശമ്പളം, പെൻഷൻ, ഫിറ്റ്മെന്റ് ഘടകം എന്നിവയെക്കുറിച്ചുള്ള അന്തിമ ശുപാർശകൾ സമർപ്പിക്കാൻ 18 മാസത്തെ സമയമാണ് കമ്മിഷന് നൽകിയിട്ടുള്ളത്.

ഒന്നാം ശമ്പള കമ്മീഷനിൽ പുതുക്കിയ അടിസ്ഥാന ശമ്പളം 55 രൂപയായിരുന്നു.  രണ്ടാം ശമ്പള കമ്മീഷൻ മിനിമം അടിസ്ഥാന ശമ്പളം 80 രൂപയും മൂന്നാം ശമ്പളം 185 രൂപയുമായി നിശ്ചയിച്ചു. നാലാം ശമ്പള കമ്മീഷൻ ഡിഎയുമായി ബന്ധിപ്പിക്കുകയും അടിസ്ഥാന ശമ്പളം 750 രൂപയായി ഉയർത്തുകയും ചെയ്തു. അഞ്ചാം ശമ്പള കമ്മീഷൻ ഫിറ്റ്മെന്റ് ഘടകം ഇല്ലാതെ 2,550 രൂപ നിശ്ചയിച്ചു. ആറാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഘടകം  1.86 ആയി നിശ്ചയിക്കുകയും അടിസ്ഥാന ശമ്പളം 7,000 രൂപയായി ഉയർത്തുകയും ചെയ്തു. അതുപോലെ, ഏഴാം ശമ്പള കമ്മീഷനിൽ 2.57 എന്ന ഫിറ്റ്മെന്റ് ഘടകമാണ് ഉപയോഗിച്ചത്.

English Summary:

8th Pay Commission is currently consulting employee and pensioner organisations before finalising its recommendations on salaries, pensions, allowances, and pay structures. Previous pay commissions used lower fitment factors, such as 2.57 under the 7th Pay Commission, making the current demand significantly higher than past revisions.

Follow Us