8th Pay Commission: ശമ്പളവും പെൻഷനും എന്ന് കൂടും? 8-ാം ശമ്പള കമ്മീഷൻ പ്രവർത്തനങ്ങൾ ഇതുവരെ
8th Pay Commission Salary Hike Updates: കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ശമ്പളവും പെൻഷനും എത്ര കൂടും, കുടിശ്ശിക എങ്ങനെ, റിപ്പോർട്ട് സമർപ്പണം എന്ന്.... തുടങ്ങി കമ്മീഷനുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ജീവനക്കാർക്കിടയിൽ ഉണ്ട്. എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി അറിഞ്ഞാലോ....

പ്രതീകാത്മക ചിത്രം
രാജ്യത്തെ ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നിലവിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ശമ്പളവും പെൻഷനും എത്ര കൂടും, കുടിശ്ശിക എങ്ങനെ, റിപ്പോർട്ട് സമർപ്പണം എന്ന്…. തുടങ്ങി കമ്മീഷനുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ജീവനക്കാർക്കിടയിൽ ഉണ്ട്. എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി അറിഞ്ഞാലോ….
റിപ്പോർട്ട് സമർപ്പിക്കുന്നത് എന്ന്?
ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷൻ പ്രവർത്തനം തുടങ്ങി 10 മാസം പൂർത്തിയായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, കമ്മീഷൻ രാജ്യത്തുടനീളമുള്ള വിവിധ മേഖലകളിൽ നിന്നുള്ള അഭിപ്രായശേഖരണവും കൂടിയാലോചനകളും വേഗത്തിലാക്കിയിരിക്കുകയാണ്. 2025 നവംബറിൽ നിലവിൽ വന്ന കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ സമയമാണ് നൽകിയിട്ടുള്ളത്. അതിനാൽ 2027 മേയ് – ജൂൺ മാസത്തോടെ അന്തിമ റിപ്പോർട്ട് കേന്ദ്ര മന്ത്രിസഭയ്ക്ക് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചർച്ചകൾ ഇങ്ങനെ…
കഴിഞ്ഞ ആഴ്ച കമ്മീഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സാങ്കേതിക പിന്തുണ നൽകുന്നതിനുമായി കൺസൾട്ടന്റുമാരെ നിയമിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ ഭാഗിക മാറ്റങ്ങൾ വരുത്തിയിരുന്നു. ഡൽഹി, ലഡാക്ക്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ സന്ദർശിച്ച ശേഷം കമ്മീഷൻ ദക്ഷിണേന്ത്യ ഉൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. വിവിധ യൂണിയനുകളുടെയും ജീവനക്കാരുടെയും പരാതികളും ആവശ്യങ്ങളും കേൾക്കുകയാണ് ലക്ഷ്യം. സെപ്റ്റംബറിൽ രാജസ്ഥാനിലെ ജീവനക്കാരുടെയും പെൻഷൻകാരുടെയും അഭിപ്രായങ്ങൾ കേൾക്കുന്നതിനായുള്ള യോഗം ജയ്പൂരിൽ വെച്ച് നടക്കുന്നതായിരിക്കും.
ALSO READ: 8-ാം ശമ്പള പരിഷ്കരണം മെയ് മാസത്തിൽ; കുടിശ്ശിക ഉറപ്പ്, ക്ഷാമബത്തയിൽ ഉണ്ടോ?
ദക്ഷിണേന്ത്യയിലെ കൂടിയാലോചനകളുടെ ഭാഗമായി കമ്മീഷൻ ഒക്ടോബറിൽ ബെംഗളൂരു സന്ദർശിക്കും. ഇതിലേക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 18 ആണ്. ഡൽഹിക്ക് പുറത്തുള്ള മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചണ്ഡീഗഡിൽ യോഗം ചേരുന്നതായിരിക്കും. കൂടാതെ, സെപ്റ്റംബർ 7, 8 തീയതികളിൽ ചെന്നൈയിലും സെപ്റ്റംബർ 9-ന് പുതുച്ചേരിയിലും കമ്മീഷൻ കൂടിക്കാഴ്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള വർദ്ധനവ്, പെൻഷൻ പരിഷ്കരണം, അലവൻസുകൾ എന്നിവ തീരുമാനിക്കുന്നതിൽ ഈ കൂടിയാലോചനകൾ നിർണായകമാകും.
ഫിറ്റ്മെന്റ് ഫാക്ടർ എത്ര?
ആറാം ശമ്പള കമ്മീഷനിൽ 1.86-ഉം ഏഴാം ശമ്പള കമ്മീഷനിൽ 2.57-ഉം ആയിരുന്നു ഫിറ്റ്‌മെന്റ് ഫാക്ടർ. എന്നാൽ എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 3.5-ന് മുകളിൽ ഉയർത്തണമെന്നാണ് പ്രമുഖ സർവീസ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. ഇത്തവണ ഫിറ്റ്‌മെന്റ് ഫാക്ടർ എത്രയായിരിക്കും എന്നതിൽ ഔദ്യോഗിക ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
എട്ടാം ശമ്പള പരിഷ്കരണത്തിൽ ഫിറ്റ്മെന്റ് ഫാക്ടർ 1.92 നും 3.83 നും ഇടയിൽ കണക്കാക്കാനാണ് സാധ്യത. ഏറ്റവും കുറവ് സാധ്യതയുള്ള ഫിറ്റ്മെന്റ് ഫാക്ടർ 1.92 ആണ്. അതേസമയം സാധ്യത കൂടുതൽ 3.83 ആണ്. ഇവയിൽ ഏതെങ്കിലും അംഗീകരിക്കപ്പെട്ടാൽ, എട്ടാം ശമ്പള കമ്മീഷന്റെ കീഴിലുള്ള അടിസ്ഥാന ശമ്പളം നിലവിലെ അടിസ്ഥാന ശമ്പളവുമായി താരതമ്യപ്പെടുത്തുമ്പോൾ 92% വർദ്ധിച്ച് പ്രതിമാസം 34,560 രൂപയിൽ നിന്ന് 68,940 രൂപയായി ഉയരും.
English Summary:
8th Pay Commission is currently intensifying consultations with central government employees, pensioners and other stakeholders across India. According to the latest update, the Commission will hold stakeholder meetings in Bengaluru on October 7–8, 2026, while eligible organisations must submit applications by September 18.