AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

8th Pay Commission: 8-ാം ശമ്പള പരിഷ്കരണം മെയ് മാസത്തിൽ; കുടിശ്ശിക ഉറപ്പ്, ക്ഷാമബത്തിയിൽ ഉണ്ടോ?

8th Pay Commission Report Submission: മുൻകാല പ്രാബല്യത്തോടെയാകും ശമ്പള പരിഷ്കരണം നടപ്പിലാക്കുക. അതിനാൽ നഷ്ടപ്പെടുന്ന മാസത്തെ തുക ജീവനക്കാർക്ക് കുടിശ്ശിക ഇനത്തിൽ ലഭിക്കും. എന്നാൽ, ഈ കുടിശ്ശിക അവരുടെ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടു വാടക അലവൻസ് , ഗതാഗത അലവൻസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്ക് ബാധകമാകുമോ?

8th Pay Commission:  8-ാം ശമ്പള പരിഷ്കരണം മെയ് മാസത്തിൽ; കുടിശ്ശിക ഉറപ്പ്, ക്ഷാമബത്തിയിൽ ഉണ്ടോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 30 Aug 2026 | 12:58 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജനുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ശമ്പള പരിഷ്കരണത്തിന് ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കും. അടിസ്ഥാന ശമ്പളം കൂടുമോ, പെൻഷൻ വർദ്ധിപ്പിക്കുമോ, ഫിറ്റ്മെന്റ് ഫാക്ടർ എത്ര, കുടിശ്ശിക എത്ര തുടങ്ങി പുതിയ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ജിവനക്കാർക്കിടയിൽ സംശയങ്ങൾ നിരവധിയാണ്. ഇപ്പോഴിതാ, റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച് നിർണായക വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്ത് വിട്ടിരിക്കുകയാണ്.

റിപ്പോർട്ട് എന്ന് സമർപ്പിക്കും?

2025 നവംബർ 3-നാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷൻ 18 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി റിപ്പോർട്ട് സമർപ്പണത്തിൽ വ്യക്തത വരുത്തിയിരുന്നു. ഉത്തരവ് പ്രകാരം ശുപാർശകൾ സമർപ്പിക്കാൻ കമ്മീഷന് 18 മാസത്തെ സമയപരിധിയാണ് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് 2027 മെയ് മാസം വരെ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ സമയമുണ്ട്.

റിപ്പോർട്ട് സമർപ്പിക്കാൻ മെയ് വരെ സമയമുണ്ടെങ്കിലും, ഏതെങ്കിലും നിർദ്ദിഷ്ട വിഷയങ്ങളിൽ പഠനം പൂർത്തിയായാൽ കമ്മീഷന് ഇടക്കാല റിപ്പോർട്ടുകൾ സമർപ്പിക്കാനുള്ള വ്യവസ്ഥയുണ്ട്. എന്നാൽ നിലവിൽ അത്തരം റിപ്പോർട്ടുകളൊന്നും സമർപ്പിച്ചിട്ടില്ലെന്നും, ശമ്പള പരിഷ്കരണം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: കാത്തിരിക്കേണ്ടത് മെയ് വരെ, നഷ്ടപ്പെടുന്നത് 3.45 ലക്ഷം രൂപ; 8-ാം ശമ്പള കമ്മീഷനിൽ ആശങ്ക

കുടിശ്ശിക എത്ര?

മുൻകാല പ്രാബല്യത്തോടെയാകും ശമ്പള പരിഷ്കരണം നടപ്പിലാക്കുക. അതിനാൽ നഷ്ടപ്പെടുന്ന മാസത്തെ തുക ജീവനക്കാർക്ക് കുടിശ്ശിക ഇനത്തിൽ ലഭിക്കും. എന്നാൽ, ഈ കുടിശ്ശിക അവരുടെ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടു വാടക അലവൻസ് , ഗതാഗത അലവൻസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്ക് ബാധകമാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.

മുൻകാല ശമ്പള കമ്മീഷനുകളുടെ രീതി പരിശോധിക്കുമ്പോൾ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന കുടിശ്ശിക പ്രധാനമായും അടിസ്ഥാന ശമ്പളത്തിൽ മാത്രമാണ് ലഭിക്കാറുള്ളത്. സർക്കാരിന്റെ പ്രത്യേക അറിയിപ്പുകളോ പോളിസി മാറ്റങ്ങളോ ഉണ്ടാകാത്ത പക്ഷം, ക്ഷാമബത്ത, വീട്ടുവാടക ബത്ത, യാത്രാബത്ത തുടങ്ങിയ നിശ്ചിത അലവൻസുകൾക്ക് മുൻകാല പ്രാബല്യത്തോടെയുള്ള കുടിശ്ശിക ലഭിക്കാറില്ല.

7-ാം ശമ്പള കമ്മീഷന്റെ പ്രാബല്യത്തിലുള്ള കാലാവധി 2025 ഡിസംബർ 31-ന് അവസാനിച്ചെങ്കിലും, 2026 ജനുവരി മുതലുള്ള ഡി.എ വർദ്ധനവ് നിലവിലെ ശമ്പള വ്യവസ്ഥയ്ക്ക് കീഴിൽ തന്നെയാണ് ക്രമീകരിക്കുന്നത്. 8-ാം ശമ്പള കമ്മീഷൻ ഔദ്യോഗികമായി നടപ്പിലാക്കുന്നത് വരെ ജീവനക്കാർക്ക് നിലവിലുള്ള ശമ്പള ഘടനയ്ക്ക് അനുസരിച്ചാകും ഡി.എ വർദ്ധനവ്.

ഇൻക്രിമെന്റ് എങ്ങനെ?

ഇൻക്രിമെന്റ് സംബന്ധിച്ച് ആവശ്യങ്ങൾ ശക്തമാകുന്നുണ്ട്. നിലവിൽ 3% ആണ് വാർഷിക ഇൻക്രിമെന്റ് നിരക്ക്. ഇത് താഴ്ന്ന തസ്തികയിലുള്ള ജീവനക്കാർക്ക് വലിയ നേട്ടമുണ്ടാക്കുന്നില്ലെന്നാണ് സംഘടനകളുടെ പ്രധാന പരാതി. അതുകൊണ്ട് തന്നെ, വാർഷിക ഇൻക്രിമെന്റ് ഉയർത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. ഓൾ ഇന്ത്യ ന്യൂ പെൻഷന സ്കീം എംബ്ലോയീസ് ഫെഡറേഷൻ 7% വാർഷിക ഇൻക്രിമെന്റാണ് ആവശ്യപ്പെടുന്നത്.

English Summary:

8th Pay Commission was constituted on November 3, 2025, with Justice Ranjana Prakash Desai as its chairperson. The commission has been given 18 months to submit its report. Union Minister of State for Finance Pankaj Chaudhary clarified the timeline in response to questions raised in Parliament.

Follow Us